കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ രണ്ട് പ്രതികള്‍ കൂടി കുറ്റക്കാരെന്ന് ാറാട് പ്രത്യേക കോടതി കണ്ടെത്തി. 95ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി കോയമോന് എന്ന ഹൈദ്രോസ് കുട്ടി, 148ാം പ്രതി മാറാട് കല്ലുവച്ച വീട്ടില്‍ നിസാമുദ്ദീന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. അതുവരെ പ്രതികളെ റിമാന്‍ഡ് ചെയ്തു. നിസാമുദ്ദീനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മുഹമ്മദ് കോയ സ്ഫോടക വസ്തു നിരോധന നിയമപ്രകാരവും മതവികാരം വളര്‍ത്തല്‍ എന്നതിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഒളിവിലായിരുന്ന ഇരുവരേയും 2010ലും 2011ലുമാണ് പിടികൂടുന്നത്.
മുഹമ്മദ് കോയ കലാപത്തിന് കാരണമായി ബോംബുണ്ടാക്കിയെന്നും നിസാമുദ്ദീന്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തെന്നുമായിരുന്നു കേസ്. 2003 മെയ് രണ്ടിനാണ് മാറാട് കടപ്പുറത്ത് എട്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. കേസില്‍ 148 പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണ നേരിട്ട 139 പ്രതികളില്‍ 63 പേരെ കോടതി ശിക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: