Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വെള്ളത്തില്‍ മുങ്ങിയും പൂജ മുടങ്ങിയും കാപാലീശ്വര ശിവക്ഷേത്രം; ദേവസ്വംബോര്‍ഡിന് നിസംഗത, നൈവേദ്യസമര്‍പ്പണം വെള്ളത്തിൽ ഒഴുകിപ്പോകുന്നു

എല്ലായിടത്തും വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ഭക്തര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പോലും പറ്റുന്നില്ല. ഇതോടെ പൂജാരിയും ഭക്തരും ദുഃഖിതരായെങ്കിലും ദേവസ്വംബോര്‍ഡ് നിസംഗത. കഴക്കൂട്ടം ആറ്റിന്‍കുഴി കാപാലീശ്വര ശിവക്ഷേത്രത്തിനാണ് ഈ ദുരവസ്ഥ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 12:06 pm IST
in Thiruvananthapuram
ദേവസ്വംബോര്‍ഡ് ക്ഷേത്രമായ കഴക്കൂട്ടം ആറ്റിന്‍കുഴി കാപാലീശ്വര ശിവക്ഷേത്രത്തില്‍ മുട്ടോളം വെള്ളത്തിലൂടെ നടന്ന് പൂജയ്‌ക്കെത്തുന്ന മേല്‍ശാന്തി

ദേവസ്വംബോര്‍ഡ് ക്ഷേത്രമായ കഴക്കൂട്ടം ആറ്റിന്‍കുഴി കാപാലീശ്വര ശിവക്ഷേത്രത്തില്‍ മുട്ടോളം വെള്ളത്തിലൂടെ നടന്ന് പൂജയ്‌ക്കെത്തുന്ന മേല്‍ശാന്തി

തിരുവനന്തപുരം: നിത്യപൂജയ്‌ക്ക് പൂജാരിയെത്തുന്നത് മുട്ടോളം വെള്ളത്തിലൂടെ. ക്ഷേത്രത്തിലെ വെള്ളക്കെട്ടിലും ചെളിയിലും ചവിട്ടി മലിനജലത്തില്‍ നനഞ്ഞൊട്ടിയ വസ്ത്രത്തോടെ വേണം ശ്രീകോവിലില്‍ പ്രവേശിച്ച് പൂജ ചെയ്യാന്‍. ശ്രീകോവിലിന്റെ പടികളിലും വെള്ളംകയറിയിരിക്കുന്നു. ഉപദേവതാ പ്രതിഷ്ഠകള്‍ പലതും വെള്ളത്തിനടിയിലായതിനാല്‍ വിധിപ്രകാരം പൂജനടത്താനാവാത്ത സ്ഥിതി.  

തന്ത്രിയുടെ ഉപദേശപ്രകാരം നൈവേദ്യസമര്‍പ്പണം മാത്രമാണിപ്പോള്‍ നടക്കുന്നത്. എന്നാല്‍ അതെല്ലാം ഒഴുകിപ്പോവുകയാണ്. എല്ലായിടത്തും വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ഭക്തര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പോലും പറ്റുന്നില്ല. ഇതോടെ പൂജാരിയും ഭക്തരും ദുഃഖിതരായെങ്കിലും ദേവസ്വംബോര്‍ഡ് നിസംഗത. കഴക്കൂട്ടം ആറ്റിന്‍കുഴി കാപാലീശ്വര ശിവക്ഷേത്രത്തിനാണ് ഈ ദുരവസ്ഥ.

വൃശ്ചികമാസപൂജപോലും ശരിയാംവണ്ണം നടത്താനാകാത്ത സ്ഥിതിയാണ്. തൊട്ടടുത്തുള്ള കുളം നിറഞ്ഞുകവിഞ്ഞ് ക്ഷേത്രത്തിലേക്ക് വെള്ളംകയറുകയാണ്. കുളത്തിലെ നീരൊഴുക്കിനുള്ള വഴിയെല്ലാം ഓരോകാലത്തും രാഷ്‌ട്രീയ സ്വാധീനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കെട്ടിയടച്ചതോടെയാണ് കുളത്തിലെ വെള്ളം ക്ഷേത്രത്തിലേക്ക് കയറാന്‍ തുടങ്ങിയത്. ക്ഷേത്രത്തില്‍നിന്ന് ബൈപ്പാസിലേക്കെത്തുന്ന സര്‍വീസ് റോഡും കുളവും ക്ഷേത്രവും ഒരേ നിരപ്പില്‍ വെള്ളംകയറിയിരിക്കുകയാണ്. ഓടനിര്‍മിച്ച് ജലം തെറ്റിയാറിലേക്ക് ഒഴുക്കിവിടണമെന്ന് നാട്ടുകാരും ക്ഷേത്ര ഉപദേശകസമിതിയും പലതവണ ആവശ്യപ്പെട്ടെങ്കിലും നഗരസഭ അനങ്ങുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഇപ്പോഴാണ് ഈ കാര്യം തന്നോട് പറഞ്ഞതെന്ന് ആറ്റിപ്ര കൗണ്‍സിലര്‍ എ. ശ്രീദേവി പറയുന്നു. മറ്റാരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. ജലം വാര്‍ന്നുപോകുന്ന ഓട അടച്ച് സ്വകാര്യവ്യക്തികള്‍ നിര്‍മാണം നടത്തിയതാണ് കാരണമെന്നും ആ വസ്തു ഇന്ന് സ്വകാര്യ ആശുപത്രിയുടെ കയ്യിലാണെന്നും കൗണ്‍സിലറും സമ്മതിക്കുന്നു. അനധികൃതമായാണ് ഓട അടച്ചതെങ്കില്‍ നടപടി സ്വീകരിക്കും. നഗരസഭാ പദ്ധതിയില്‍പ്പെടുത്തി കുളം നന്നാക്കുമെന്നും കൗണ്‍സിലര്‍ പറഞ്ഞു.  

അടുത്തകാലത്ത് ചുമതലയേറ്റ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ രഞ്ജിത്താകട്ടെ ഇപ്പോള്‍ ശബരിമല ഡ്യൂട്ടിയിലുമാണ്. ക്ഷേത്രം കൂടുതല്‍ ഉയര്‍ത്തുകയോ ഓട നിര്‍മിക്കുകയോ ആണ് പോംവഴിയെന്ന് അദ്ദേഹവും പറയുന്നു.

Tags: തിരുവനന്തപുരംwaterfloodKapaleshwara Shiva Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

പുതിയ വാര്‍ത്തകള്‍

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.