ഇന്ത്യന്‍ വാഹന വിപണിയില്‍ സുസുക്കി മോട്ടോര്‍സൈക്കിള്‍സ് നാളെ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കും. വരാനിരിക്കുന്ന സ്‌കൂട്ടറിന്റെ ഔദ്യോഗിക പേര് കമ്പനി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ബജാജ് ചേതക്, പുതിയ ഓല എസ്1 എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബാറ്ററി ക്ഷമതയോട്് കിടപ്പിടിക്കുമെന്നാണ് റിപ്പോര്‍ട്ട്.
വണ്ടിയുടെ പ്രാഥമിക ഫീച്ചറുകളുമായി കമ്പനി ഒരു വീഡിയോ പങ്കുവെച്ചു. മറ്റു ഇവികളില്‍ നിന്ന് പ്രജോദനമുള്‍ക്കൊണ്ടാണ് സുസുക്കി ഇ-സ്‌കൂട്ടര്‍ പുറത്തിറക്കുന്നത്. സ്‌പോര്‍ട്ടി സ്‌റ്റൈലില്‍ എത്തുന്ന സ്‌കൂട്ടറില്‍ പൂര്‍ണമായും എല്‍ഇഡി ലൈറ്റിംഗായിരിക്കും. ഡിജിറ്റല്‍ ഡിസ്‌പ്ലേക്ക് പുറമെ സ്മാര്‍ട്ട്‌ഫോണ്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും കമ്പനി ഓഫര്‍ ചെയ്യുന്നു. പൂര്‍ണ്ണമായും ചാര്‍ജ് ചെയ്താല്‍ 100 മുതല്‍ 150 കിലോമീറ്റര്‍ വരെയാണ് വാഹനത്തിന് മൈലേജ് പ്രതീക്ഷിക്കുന്നത്.
നാളെ ഔദ്യോഗിക ലോഞ്ച് നിശ്ചയിച്ചിരിക്കുന്ന് ഇ-സ്‌കൂട്ടറിന് 1.20 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി പ്രതീക്ഷിക്കുന്നത്. ഓല എസ്1നും ടിവിഎസ് ഐ-ക്യൂബ് ഇവിക്കും സുസുക്കി ഇ-സ്‌കൂട്ടര്‍ മിക്കച്ച എതിരാളിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: