ന്യൂദല്‍ഹി:സിഐഐ ഏര്‍ണസ്റ്റ് & യങ്ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം അടുത്ത ആഗോള നിക്ഷേപക ഹോട്ട്സ്പോട്ട് ആയി ഇന്ത്യ മാറുമെന്ന് വാണിജ്യവ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. 2025ഓടെ പ്രതിവര്‍ഷം 120 മുതല്‍ 160 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള സാഹചര്യങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി വലിയതോതിലുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ആണ് നമുക്ക് ലഭിക്കുന്നത്. ഈ ഏഴ് വര്‍ഷവും അതിന് മുമ്പുള്ള വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തുന്ന നേരിട്ടുള്ള വിദേശ നിക്ഷേപമാണ് രാജ്യത്ത് എത്തിയത് എന്നും അദ്ദേഹം പറഞ്ഞു. ബഹുരാഷ്ട്ര കമ്പനികളുമായി ബന്ധപ്പെട്ട ഇകകയുടെ രണ്ടാമത് ദേശീയ സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
2021 ഒക്ടോബറില്‍ തൊഴില്‍ മേഖലയില്‍ മുന്‍ വര്‍ഷം ഇതേകാലയളവിനേക്കാള്‍ 43% പുരോഗതിയാണ് നൗകരീ ജോബ്സ്പീക് ഏകകം രേഖപ്പെടുത്തുന്നത്. രാജ്യത്തെ നിര്‍മ്മാണമേഖലയിലെ വളര്‍ച്ച ഉയരെയാണ്. ഒരു ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സേവന മേഖലയിലെ വളര്‍ച്ച എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ നിക്ഷേപക സാഹചര്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് നിരവധി പ്രധാന നയങ്ങളും വ്യാപാര പരിഷ്കാരങ്ങളും ആണ് ഭരണകൂടം കൊണ്ടുവന്നതെന്ന് ശ്രീ ഗോയല്‍ ചൂണ്ടിക്കാട്ടി. നിക്ഷേപകര്‍ക്ക് ആവശ്യമായ അനുമതികള്‍, തീര്പാക്കലുകള് എന്നിവയ്ക്കുള്ള ഒറ്റ ഇടം സജ്ജമാക്കുന്നത് ലക്ഷ്യമിട്ട് ദേശീയ ഏകജാലക സംവിധാനത്തിന് തുടക്കം കുറിച്ചു. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും ഇന്ത്യക്ക് ഉണ്ട് എന്ന് ഓര്‍മ്മിപ്പിച്ച ഗോയല്‍, ആഗോള തലത്തില്‍ കൂടുതല്‍ മത്സരക്ഷമത കൈവരിക്കുന്നതിനു അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍ രാജ്യത്തിന് കഴിയുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. വൈവിധ്യമേറിയ വ്യവസായ രംഗം, നിയമവാഴ്ച, സുതാര്യമായ സംവിധാനങ്ങള്‍, നൈപുണ്യ ശേഷിയുള്ള തൊഴിലാളികള്‍, കുറഞ്ഞ വേതന നിരക്ക്, നിര്‍ബന്ധിതമായ സാങ്കേതികവിദ്യ കൈമാറ്റം ഇല്ലാത്തത് തുടങ്ങിയവ ഇതില്‍ ചിലതു മാത്രമാണ്
‘ബ്രാന്‍ഡ് ഇന്ത്യ’ എന്നതിന് ആഗോളതലത്തില്‍ പ്രചാരം നല്കാന് ഇന്ത്യയിലെ അന്താരാഷ്ട്ര കമ്പനികള്‍ക്ക് പ്രോത്സാഹനം നല്കിയ കേന്ദ്ര മന്ത്രി, ഭരണകൂടം, വ്യവസായരംഗം എന്നിവര്‍ തമ്മിലുള്ള പങ്കാളിത്തത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: