ചന്ദു
9443212076
മാതൃരാജ്യത്തോട് കൂറുള്ളവര്‍ ഇപ്പോള്‍ ലഡാക്കിലേക്ക് പോകരുത്. അവിടെ അവശേഷിക്കുന്ന കാഴ്ചകള്‍ നിങ്ങളില്‍ അമര്‍ഷം ഉളവാക്കിയേക്കാം.
വാക്കുകള്‍ സത്യമാണ്.
കാഴ്ചകള്‍ അങ്ങനെയാണ്.
ആര്‍ക്കോ തീറെഴുതി കൊടുക്കുവാനായി ആരാലും ശ്രദ്ധിക്കാതെ ഒതുക്കിവെച്ച പുറംപോക്ക് ഭൂമി പോലെയായിരുന്നു ഇന്നലെവരെ ലഡാക്ക്. വേണ്ടി വന്നാല്‍ ഇതുവരെ ഭരിച്ചുവന്നവര് പിന്‍വാതിലിലൂടെ നല്ലൊരു തുകയ്ക്ക് അന്യരാജ്യത്തിന് വിറ്റ് തുലയ്ക്കാനും തയ്യാറെന്നപോലെ.
അത്രയേറെ അശ്രദ്ധ, അവഗണന… അതുതന്നെയായിരുന്നു ലഡാക്ക് ഇതുവരെ നേരിട്ടിരുന്നത്. അത് അനുഭവിയ്ക്കണമെങ്കില്‍ നേരില്‍ ചെല്ലണം, കാഴ്ചകള്‍ കാണണം.
ഇന്നോ ഇന്നലയോ കേള്‍ക്കാന്‍ തുടങ്ങിയതല്ല ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം. ഇന്ത്യയ്ക്കകത്തുകയറി പത്തു കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം നടത്തിയതും, നമ്മുടെ മിലിട്ടറിയെ അവിടെനിന്നും തുരത്തിയോടിച്ചതും നാം മറന്നിട്ടില്ല.
അത് മൗനാനുവാദമായിരുന്നോ? അതോ ഭരണം നടത്തിയിരുന്നവരുടെ പിടിപ്പുകേടോ? അതുമല്ലെങ്കില്‍ ആരെയെല്ലാമോ തൃപ്തിപ്പെടുത്തിയതുമാവാം.
ലഡാക്ക് എന്ന ഭൂമിയില്‍ ചെന്നിറങ്ങിയത് ഒരു സൗന്ദര്യാസ്വാദകന്റെ മനസ്സുമായായിരുന്നു. എന്നാല്‍ ആ ഭൂപ്രദേശത്തിന്റെ പല മേഖലകളിലൂടെയും സഞ്ചരിച്ചപ്പോള്‍ ഒരു ചരിത്രാന്വേഷകന്റെ ചിന്താവഴികളിലേക്കാണ് മനസ്സിറങ്ങി ചെന്നത്. പുതിയ കണ്ടെത്തലുകള്‍ക്ക് പകരം മനസ്സില്‍ തികട്ടി വന്നത് അമര്‍ഷം തന്നെയായിരുന്നു.
ഒരു വാഹനത്തിന് മാത്രം പോകാനാവുന്ന ഓഫ് റോഡുകള്‍. അതിര്‍ത്തിയിലേക്ക് പട്ടാളത്തെ എത്തിയ്ക്കുക എന്നത് സാഹസികമായ ജോലിയാണ്. യുദ്ധോപകരണങ്ങള്‍ എത്തിയ്ക്കണമെങ്കില്‍ പല ദിവസങ്ങള്‍ വേണ്ടിവരും. ഒരു ടാങ്കര്‍ ചെന്നെത്തുക എന്നത് അസാധ്യം. ഇത്തരം കാഴ്ചകള്‍ കാണുമ്പോള്‍ എങ്ങനെയാണ് അമര്‍ഷം തോന്നാതിരിക്കുക?
ഇത്രയേറെ വര്‍ഷം ഭാരതത്തെ നയിച്ചവര്‍ എന്ത് ചെയ്തുവെന്നാണ് നാം മനസ്സിലാക്കേണ്ടത്? അവരെ നാം എന്താണ് വിളിയ്ക്കേണ്ടത്? മാതൃരാജ്യം എന്നൊരു വികാരം അവരില്‍ ലവലേശം പോലും ഉണ്ടായിരുന്നില്ല എന്നത് സ്പഷ്ടം.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ചൈനയില്‍ നിന്നും തിബത്തില്‍ നിന്നുമൊക്കെയായി വ്യാപാരത്തിനായി വന്നെത്തിയവര്‍ സഞ്ചരിച്ചിരുന്ന ദുര്‍ഘടമായ ആ മലമ്പാത… ഇപ്പോഴും അവിടെ അവശേഷിക്കുന്നത് ആ വഴി തന്നെ. അവിടേക്കൊന്ന് തിരിഞ്ഞുനോക്കാന്‍ പോലും സ്വതന്ത്ര ഇന്ത്യയില്‍ ഭരണം നടത്തിയിരുന്നവര്‍ക്ക് സമയമില്ലായിരുന്നു എന്നുതോന്നുന്നു. ഒരു യുദ്ധം കഴിഞ്ഞ ശത്രു രാജ്യത്തിന്റെ അതിര്‍ത്തിയാണെന്ന ചിന്തയില്ലായിരുന്നു. വെറുതെയാണോ അവര്‍ ഇന്ത്യയ്ക്കകത്തുകയറി റോഡ് നിര്‍മ്മിച്ചത്? ഇന്ത്യയുടെ കൈവശമുള്ള പാംഗോങ് തടാകത്തിന്റെ ഒരു ഭാഗവും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് പറയുന്നത്? ഒരുപക്ഷേ ഭരണം മാറിയില്ലായിരുന്നുവെങ്കില്‍ അവരത് പിടിച്ചെടുത്തേനേ.
എന്നാല്‍ ഇന്ന് കഥ മാറുകയാണ്.
ചരിത്രം തിരുത്തപ്പെടുകയാണ്.
ആ ഓഫ് റോഡുകളില്‍ സിംഹഭാഗവും ടാറിങ് കഴിഞ്ഞിരിക്കുന്നു.
നിലവിലുള്ള റോഡിന്റെ മൂന്നും നാലും ഇരട്ടി വീതിയില്‍ ദ്രുതഗതിയില്‍ പണികള്‍ നടക്കുന്നു. അതും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ഒന്നിച്ച്.
രണ്ടോ മൂന്നോ കൊല്ലം മാത്രം. പണ്ട് അഞ്ചോ ആറോ മണിക്കൂര്‍ ആവശ്യമായി വരുന്ന സ്ഥലത്ത് ഇന്ന് രണ്ടു മണിക്കൂറുകൊണ്ട് ചെന്നെത്താം.
യാത്രയില്‍ അമ്പരപ്പിച്ചതും അവിശ്വസനീയമായി തോന്നിയതും ലഡാക്കിലെ മലകളും കാഴ്ചകളും മാത്രമല്ല, ഈ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണ്.
ലഡാക്കിലുള്ളത് 1800 കിലോമീറ്ററോളം റോഡുകളാണ്. അവയില്‍ മിക്കതിലും ഒരേസമയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നത് ഇന്ത്യയുടെ മൊത്തം അവസ്ഥയെ കുറിച്ചാണ് ചിന്തിപ്പിക്കുന്നത്. ഇത്രയേറെ ദീര്‍ഘവീക്ഷണമുള്ള ഒരു ഭരണാധികാരിയെ കാല്‍നൂറ്റാണ്ട് മുന്‍പെങ്കിലും നമ്മള്‍ക്ക് ലഭിച്ചിരുന്നുവെങ്കില്‍ ഇന്ത്യ ഇന്ന് ലോകത്തെ നയിച്ചേനെ.
ലേ ആണ് ലഡാക്കിലെ വലിയ നഗരം. എയര്‍പോര്‍ട്ടും അവിടെതന്നെ. ലേഹ് മുതല്‍ നിയന്ത്രണ രേഖ കടന്നുപോകുന്ന പാംഗോങ് വരെ 17000 അടിയ്ക്ക് മുകളിലൂടെയുള്ള ഈ ഹൈവേ നിര്‍മ്മാണം ഇന്ത്യയുടെ അഭിമാനമായി മാറും. ആഞഛ എന്ന ചുരുക്ക പേരില്‍ വിളിക്കുന്ന ആീൃറലൃ ഞീമറ ഛൃഴമിശമെശേീി ആണ് ഈ റോഡുകളുടെ നിയന്ത്രണം.
നാം വളരെ വളരെ ഗൗരവത്തോടുകൂടി ചിന്തിക്കേണ്ട കാര്യം തൊട്ടപ്പുറത്ത് ചൈനയാണ്. അവിടെ ആ കാരക്കോറം മലയ്ക്ക് മുകളിലൂടെ ചൈന മുതല്‍ പാക്കിസ്ഥാന് വരെ ലോകത്തെ തന്നെ ഞെട്ടിച്ച തരത്തില്‍ 1300 കിലോമീറ്റര്‍ ദൂരം നീളമുള്ള ഹൈവേയുണ്ട്. ചൈന-പാക്കിസ്ഥാന് സൗഹൃദ റോഡായ അതിനെ ‘കാരക്കോറം ഹൈവേ’ എന്നാണ് വിളിക്കുന്നത്. ഒരു യുദ്ധം ആഗതമാവുന്നു എങ്കില്‍ സകല സന്നാഹങ്ങളുമായി അവര്‍ക്ക് നമ്മുടെ അതിര്‍ത്തിയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം മതി. നമ്മള്‍ക്കാണെങ്കില്‍ സോള്ജിയേഴ്സിനെയല്ലാതെ യുദ്ധ സാമഗ്രികള്‍ എത്തിക്കുക എന്നത് അതി കഠിനവും.
ആ കഥയാണ് മാറുന്നത്.
ആ ചരിത്രമാണ് തിരുത്തുന്നത്.
അടുത്ത ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ കാരക്കോറം ഹൈവേയെ നിഷ്പ്രഭമാക്കുന്ന ഒരു ഹൈവേ നമ്മള്‍ക്കുണ്ടാവും. അതിനെക്കുറിച്ചും ലോകം ചര്‍ച്ച ചെയ്യും. ഉറപ്പ്. ഈ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ചൈനയെ വിറളി പിടിപ്പിച്ചതും ഇപ്പോള്‍ ഇന്ത്യയെ വിരട്ടാന്‍ നോക്കിയതും.
ലേ നഗരവും മാറുകയാണ്. നഗരമെങ്ങും ഡ്രൈനേജ് വര്‍ക്കുകള്‍. റോഡ് നിര്‍മ്മാണം, പുതിയ പുതിയ കണ്‍സ്ട്രക്ഷനുകള്‍, പുതിയതായി തുറക്കപ്പെടുന്ന ആധുനിക രീതിയിലുള്ള വ്യാപാര സ്ഥാപനങ്ങള്‍.
ലഡാക്ക് മാറുകയാണ്. ഒരു യൂറോപ്യന്‍ നഗരത്തിന്റെ സകല ഭാവങ്ങളോടും കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: