മലപ്പുറം: മലപ്പുറത്തെ വേങ്ങരയില്‍ നിരോധിക്കപ്പെട്ട ലഹരി ഉല്‍പ്പന്നമായ ഹാന്‍സ് അനധികൃതമായി നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലാണ് യന്ത്രസംവിധാനമുൾപ്പെടെ ഉപയോഗിച്ചുള്ള ആധുനിക ഫാക്ടറി പ്രവര്‍ത്തിച്ചത്.
സ്ഥാപനത്തിന്റെ ഉടമ ഹംസയെയും 3 കൂട്ടാളികളെയും മലപ്പുറം ജില്ലാ ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കേന്ദ്രത്തിലേക്ക് പോലീസ് എത്തിയത്. ഉടമ പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കണ്‍കടവന്‍ അഫ്‌സല്‍, (30), തിരൂരങ്ങാടി എ.ആര്‍ നഗര്‍ സ്വദേശി കഴുങ്ങും തോട്ടത്തില്‍ മുഹമ്മദ് സുഹൈല്‍ ( 25) അന്യസംസ്ഥാന തൊഴിലാളിയായ ദല്‍ഹിയില്‍ നിന്നുള്ള അസ്ലം (23) എന്നിവരെയാണ് മലപ്പുറം ജില്ലാ ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത്.
അഞ്ച് ലക്ഷം രൂപ വില വരുന്ന മൂന്ന് പാക്കിങ് യൂണിറ്റുകളാണ് കേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് മാസത്തോളമായി രാപകലില്ലാതെ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നു. പുകയിലെ എത്തിച്ച് സംയോജിപ്പിച്ച് വ്യാജ ഹാന്‍സ്പാക്കറ്റില്‍ നിറയ്‌ക്കുന്ന ജോലിയായിരുന്നു ഇവിടെ നടന്നത്.
ബീഡിക്കമ്പനി എന്ന വ്യാജേനയാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ഹാന്‍സ് അയച്ചിരുന്നത് ഈ ഫാക്ടറിയില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ ഇത്തരത്തില്‍ ഹാന്‍സ് നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തുന്നത് ഇതാദ്യമാണെന്നും അന്വേഷണസംഘം പറഞ്ഞു. ഇവിടെനിന്നും 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: