നവാഗതനായ ജബ്ബാര്‍ ചെമ്മാട് സംവിധാനം ചെയ്യുന്ന ‘മീസാന്‍’ നീസ്ട്രമില്‍ റിലീസായി. ജബ്ബാര്‍ ചെമ്മാട്, നിയാസ് മെക്കാസ്‌റിയല്‍, അഞ്ജലി നായര്‍, അഞ്ജന മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കോട്ടയം നസീര്‍, മാമുക്കോയ, ചെമ്പില്‍ അശോകന്‍, മജീദ്, മനുരാജ്, നാരായണന്‍ക്കുട്ടി, അപ്പുണ്ണി ശശി മീനാക്ഷി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സാം വര്‍ഗ്ഗീസ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാം വര്‍ഗ്ഗീസ് ചെറിയാന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായരാണ് നിര്‍വ്വഹിക്കുന്നത്.
എസ്.വി. ചെറിയാന്‍ എഴുതിയ വരികള്‍ക്ക് ഫോര്‍ മ്യൂസിക് സംഗീതം പകരുന്നു. രചന- ശശി പരപ്പനങ്ങാടി. കോ പ്രൊഡ്യുസര്‍- നാസര്‍ വേങ്ങര, ഫൈസല്‍ വെങ്ങര, ജബ്ബാര്‍ ചെമ്മാട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍- നൗഷാദ് സഫ്‌റോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോണ്‍ കുടിയാന്‍മല, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.















