തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകളും വന്‍ നഷ്ടത്തിലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. ഇന്നത്തെ സാഹചര്യത്തില്‍ ഇലക്ട്രിക് ബസ് ഓടിക്കാന്‍ ഒരുകിലോമീറ്ററിന് 49 രൂപയാണ് ചെലവ് വരുന്നത്. എന്നാല്‍ ഇതിലൂടെയുള്ള വരുമാനമായി കിലോമീറ്ററിന് 38 രൂപ മാത്രമാണ് ലഭിക്കുമ്മതെന്നും മന്ത്രി വ്യക്തമാക്കി. അതിനാല്‍ നിലവില്‍ ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു.
ഇലക്ട്രിക് ബസ് നിരത്തിലിറക്കാന്‍ 2018ല്‍ ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന് മുന്‍കൈ എടുത്ത് സ്വകാര്യ കമ്പനിയുമായി 10 വര്‍ഷത്തേക്കാണ് കരാറിലെത്തിയിരുന്നു. എന്നാല്‍ ബസുകള്‍ നഷ്ടത്തിലായതിനാല്‍ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ആകെയുള്ള 10 ബസുകളില്‍ 8 എണ്ണവും പ്രവര്‍ത്തിക്കുന്നില്ല. രണ്ടെണ്ണം കെഎംആര്‍എല്ലിന് ഉഇപോയിക്കാന് നല്‍കിയിരിക്കുകയാണെന്നും ആന്റണി രാജു പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ ആധുനികവത്കരണം സ്വകാര്യ പങ്കാളിത്തത്തോടെ നടത്തേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. നിയമ സഭയില്‍ നല്കിയ മറുപടിയിലാണ് മന്ത്രി കെഎസ്ആര്‍ടിസിയുടെ നിലവിലത്തെ അവസ്ഥയെക്കുറിച്ച് വിവരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: