ഹൈദരാബാദ്: തെലങ്കാനയിലെ ഉപതെരഞ്ഞെടുപ്പില്‍ ഹുസൂറാബാദില്‍ ബിജെപി നേടിയ വിജയം വലിയൊരു സൂചകം തന്നെയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ആ വിജയം വെറുതേ തള്ളിക്കളയേണ്ടതല്ല, അതേസമയം 2023ലെ നിയമ സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സൂചനയുമല്ല.
2018ലെ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. പക്ഷെ അതിനു ശേഷം നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളില്‍ പോലും ജനപിന്തുണ ആര്‍ജ്ജിച്ചുതുടങ്ങി. 2018ല്‍ ഒരൊറ്റ എംഎല്‍എ സ്ഥാനമാണ് ലഭിച്ചത്. പക്ഷെ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏവരെയും ഞെട്ടിച്ച് നാലു സീറ്റുകളാണ് നേടിയത്. സെക്കന്ദരാബാദ്, നിസാമബാദ്, കരിംനഗര്‍,ആദിലാബാദ്. അതിനു ശേഷമായിരുന്നു ടിആര്‍എസിന് കനത്ത തിരിച്ചടി നല്‍കിയത്.
ദുബക് ഉപതെരഞ്ഞെടുപ്പില്‍ ടിആര്‍എസിനെ തോല്‍പ്പിച്ച് ബിജെപി ജയിച്ചു. 1500 വോട്ടുകളില്‍ താഴെയായിരുന്നു ഭൂരിപക്ഷമെങ്കിലും ഗ്രാമീണ മേഖലകളില്‍ പോലും ബിജെപി നന്നായി വോട്ടു പിടിച്ചു. 2014ല്‍ ടിആര്‍എസ് രൂപീകരിച്ച ശേഷം അവര്‍ ആദ്യമായാണ് ഒരു ഉപതെരഞ്ഞെടുപ്പില്‍ തോല്ക്കുന്നതും. ഇതോടെ തെലങ്കാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപി മുഖ്യപ്രതിപക്ഷ റോളിലേക്ക് ഉയരാന്‍ തുടങ്ങി. അതിനുശേഷം നടന്ന ഗ്രേറ്റര്‍ ഹൈദരാബാദ് കോര്പ്പറേഷന് തെരഞ്ഞെടുപ്പിലും ബിജെപി സകലരെയും ഞെട്ടിച്ചു. ടിആര്‍എസിന്റെ വാര്‍ഡുകള്‍ പോലും ബിജെപി പിടിച്ചു. കോണ്‍ഗ്രസ് നാലാം സ്ഥാനത്തായി.
പിന്നീട് നാഗാര്‍ജുന സാഗര്‍ ഉപതെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഹുസൂറാബാദില്‍ മികച്ച ഭൂരിപക്ഷത്തിനാണ് വിജയം കൈവരിച്ചത്. 2023ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിആര്എസിന്്കനത്ത വെല്ലുവിളിയാകും ബിജെപി ഉയര്‍ത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: