Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

പരിഗണിക്കാവുന്നതാണ് കാസര്‍കോട് വിമാനത്താവളം

9,314 ഓളം കെട്ടിടങ്ങളാണ് പദ്ധതിയില്‍ വരുന്നത്. ഇവ തന്നെ പരമാവധി കുറയ്‌ക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പുനരധിവാസ നിയമപ്രകാരം ഗ്രാമപ്രദേശങ്ങളില്‍ വിപണിവിലയുടെ പരമാവധി നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. ഹെക്ടറിന് 9 കോടി രൂപ നഷ്ടപരിഹാരം. അങ്ങനെ 13,265 കോടി രൂപയാണ് സ്ഥലമേറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമായി കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 1,730 കോടി രൂപ പുനരധിവാസത്തിനും 4,400 കോടിരൂപ വീടുകളുടെ നഷ്ടപരിഹാരത്തിനുമാണ് നീക്കിവച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ-റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ പ്രതികരണം കാണുമ്പോഴാണ് വണ്ടി ഓടിത്തുടങ്ങും മുമ്പേ തന്നെ പാളം തെറ്റുമോ എന്ന സംശയം ഉയരുന്നത്.

ഉത്തരന്‍byഉത്തരന്‍
Nov 11, 2021, 05:50 am IST
inArticle

തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ നിലവില്‍ 16 മണിക്കൂര്‍ വേണ്ടിടത്ത് നാലുമണിക്കൂറില്‍ യാത്രചെയ്യാന്‍ സൗകര്യമൊരുക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. ഈ ലൈന്‍ സ്ഥാപിക്കാനായി 63,940.67 കോടിയാണ് ചെലവെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു.

9,314 ഓളം കെട്ടിടങ്ങളാണ് പദ്ധതിയില്‍ വരുന്നത്. ഇവ തന്നെ പരമാവധി കുറയ്‌ക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പുനരധിവാസ നിയമപ്രകാരം ഗ്രാമപ്രദേശങ്ങളില്‍ വിപണിവിലയുടെ പരമാവധി നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക.  ഹെക്ടറിന് 9 കോടി രൂപ നഷ്ടപരിഹാരം. അങ്ങനെ 13,265 കോടി രൂപയാണ് സ്ഥലമേറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമായി കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 1,730 കോടി രൂപ പുനരധിവാസത്തിനും 4,400 കോടിരൂപ വീടുകളുടെ നഷ്ടപരിഹാരത്തിനുമാണ് നീക്കിവച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ-റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ പ്രതികരണം കാണുമ്പോഴാണ് വണ്ടി ഓടിത്തുടങ്ങും മുമ്പേ തന്നെ പാളം തെറ്റുമോ എന്ന സംശയം ഉയരുന്നത്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 532  കിലോമീറ്റര്‍ ദൂരത്തിലുള്ള സ്റ്റാന്‍ഡേഡ് ഗേജ് റെയില്‍പാതയാണ് കെ-റെയില്‍ പ്രതീക്ഷിക്കുന്നത്. 64,000 കോടി രൂപയാണ് ഈ പദ്ധതിക്കു വേണ്ടി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന ചെലവ്. നിതി ആയോഗ് പറയുന്നത് 1,25,000 കോടി രൂപയോളം ഈ പദ്ധതിക്ക് ആവശ്യമായി വരുമെന്നാണ്. ഇതിലേറെ ആവശ്യമായി വരുമെന്ന് വിദഗ്ധരും പറയുന്നു. ഇത്ര വലിയ മുതല്‍മുടക്കില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി കേരളത്തിന് യാതൊരു പ്രയോജനവും ചെയ്യില്ലായെന്നതാണ് വാസ്തവം. ഉണ്ടാക്കുന്ന ദുരന്തങ്ങളാകട്ടെ അതിഭീകരവും.

200 കിലോ മീറ്റര്‍ പരമാവധി വേഗത പറയുന്ന കെ റെയില്‍ ഇതിനോടകം വിദേശരാജ്യങ്ങളില്‍ കാലഹരണപ്പെട്ട പദ്ധതിയാണ്. 600 കിലോമീറ്റര്‍ വേഗതയിലുള്ള ബുള്ളറ്റ് ട്രെയിനുകളുടെ കാലത്താണ് 200 കിലോമീറ്റര്‍ വേഗത്തിലുള്ള ഒരു പദ്ധതിക്ക് വേണ്ടി വമ്പന്‍ മുതല്‍ മുടക്ക് നടത്തുവാന്‍ പോകുന്നത്. ഇന്ത്യന്‍ റെയില്‍വേ തന്നെ ഇതിനോടകം 160  കിലോമീറ്റര്‍ വേഗത്തില്‍ ഓടാവുന്ന ട്രെയിനുകള്‍ക്കുള്ള പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. ഇപ്പോള്‍ നമ്മുടെ സാധാരണ ട്രെയിനുകളുടെ റണ്ണിംഗ് ടൈം കൂടുതലാകുന്നതിന് കാരണം സാങ്കേതിക വിദ്യയുടെ അഭാവമല്ല. മറിച്ച് റെയില്‍പ്പാതകളും സിഗ്നലുകളും പരിഷ്‌ക്കരിക്കാത്തതും പാതയിരട്ടിപ്പിക്കാത്തതുമാണ്. ഇക്കാരണങ്ങളാല്‍ ട്രെയിന്‍ പിടിച്ചിടേണ്ടി വരുന്നതാണ് നമ്മുടെ സര്‍വീസുകളുടെ സമയക്രമം താളം തെറ്റിക്കുന്നത്.  

ഇപ്പോഴുള്ള റെയില്‍വേ പാളങ്ങളുടെയും സിഗ്‌നലുകളുടെയും നവീകരണത്തിന് കെ-റെയിലിനു പ്രഖ്യാപിച്ചിരുന്നതിനേക്കാള്‍ കുറഞ്ഞ മുതല്‍മുടക്ക് മതിയാകും. മാത്രമല്ല, കേരളത്തിലെ റെയില്‍വേ യാത്രക്കാരില്‍ വളരെയധികവും അന്തര്‍സംസ്ഥാന യാത്രക്കാരാണ്. കെ-റെയില്‍ സ്റ്റാന്‍ഡേഡ് ഗേജാണ് എന്നുള്ളതു കൊണ്ട് മീറ്റര്‍ ഗേജോ ബ്രോഡ് ഗേജോ ആയി ബന്ധിപ്പിച്ചു കൊണ്ട്  അന്തര്‍ സംസ്ഥാന യാത്രകളൊന്നും സാധ്യമാവുകയില്ല. ശരാശരിക്ക് മുകളില്‍ മാസവരുമാനമുള്ള യാത്രക്കാര്‍ക്കു പോലും സംസ്ഥാന യാത്രയ്‌ക്ക് ആശ്രയിക്കാവുന്ന പദ്ധതിയല്ല കെ-റെയില്‍ എന്നതാണ് മറ്റൊരു വസ്തുത.  

കൊവിഡിന് മുമ്പു തന്നെ കൊച്ചി മെട്രോ പ്രതിദിനം 22 ലക്ഷം രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത് എന്നാണ് പുറത്തു വന്ന വിവരം. അതായത് കെ-റെയിലിന് പ്രതിദിന യാത്രക്കാര്‍ തുലോം പരിമിതമായിരിക്കും. വമ്പന്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്താന്‍ പോകുന്ന ഒരു പദ്ധതിയാണ് കെ-റെയിലെന്ന് സാരം. അതിനെയാണ്  അഭിമാന പദ്ധതിയെന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നത്. പണം പോയാലും പത്രാസ് കാണിക്കാനുള്ള വെപ്രാളം. ജലഗതാഗത സൗകര്യത്തിന് ഈ ഊര്‍ജ്ജവും ജാഗ്രതയും കാണിക്കാത്തതെന്തുകൊണ്ട്? അപ്പോഴാണ് കഴിഞ്ഞദിവസം ഒരു കോണ്‍ഗ്രസ് എം.പി.പറഞ്ഞത് ഓര്‍ത്തത്. കെ-റെയില്‍ വഴി 25000 കോടി സമ്പാദിക്കാന്‍ സിപിഎം നോക്കുകയാണെന്ന്. അഴിമതിയേ കോണ്‍ഗ്രസിന് ഓര്‍മ്മവരൂ.

കെ-റെയില്‍ പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ പുനരധിവാസമാണ് മറ്റൊരു വെല്ലുവിളി. ഇരുപതിനായിരത്തോളം കുടുംബങ്ങളെ പുനഃരധിവസിപ്പിക്കുവാനുള്ള ഭൂമി ഇനിയും കേരളത്തിലുണ്ടോ? വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി പന്ത്രണ്ടുവര്‍ഷം മുന്‍പ് കുടിയൊഴിപ്പിക്കപ്പെട്ട മേരി തോമസ് എന്ന വയോധിക പുനഃരധിവാസമില്ലാതെ മരിക്കേണ്ടിവന്നത് ഈ അടുത്തകാലത്താണ്. വലിയതുറയില്‍ നാല് വര്‍ഷം മുന്‍പ് കടലാക്രമണത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ ഇന്നും ഗോഡൗണില്‍ കഴിയുന്നു. പിറന്നുവളര്‍ന്ന മണ്ണില്‍ നിന്നും ഇരുപതിനായിരത്തോളം കുടുംബങ്ങളെ പിഴുതെറിഞ്ഞുകൊണ്ട് യാതൊരു പ്രയോജനവുമില്ലാതെയാണ് കെ-റെയില്‍ വരുന്നത്.

ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന റെയില്‍വേയെയും കെഎസ്ആര്‍ടിസിയെയും ശക്തിപ്പെടുത്തുകയെന്നതാണ് ആവശ്യം. ദേശീയപാതാവികസനത്തിന് വേണ്ടി 40 വര്‍ഷം മുന്‍പ് തിരുവനന്തപുരം മുതല്‍ ചേര്‍ത്തല വരെ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ റോഡ് വികസിപ്പിച്ചാല്‍ ദക്ഷിണ കേരളത്തിന്റെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. അതിവേഗമുള്ള യാത്രയ്‌ക്ക് ആശ്രയിക്കാവുന്ന നാലു വിമാനത്താവളങ്ങള്‍ കേരളത്തിലുണ്ട്.  

ഇവ ഉപയോഗപ്പെടുത്തിക്കൊണ്ട് ചെറുവിമാനങ്ങള്‍ പറത്തുന്ന ഒരു പദ്ധതി ആവിഷ്‌കരിക്കുന്നതും പ്രയോജനം ചെയ്യും. വികസനമെന്നത് വെറും നിര്‍മ്മാണം മാത്രമല്ല, സിമന്റും കമ്പിയുമുപയോഗിച്ചുള്ള വികസനം ഇത് നടപ്പിലാക്കുന്നവര്‍ക്ക് ധാരാളം കമ്മിഷനുള്ള  വകയുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. ജനങ്ങളെ തെരുവില്‍ തള്ളിയും സംസ്ഥാനത്തെ വീണ്ടും കടക്കെണിയിലാക്കിയുമുള്ള കെ-റെയില്‍പദ്ധതിയുടെ ലക്ഷ്യവും ഇത് മാത്രമാണ്.  കാസര്‍കോട് ഒരു ചെറുവിമാനത്താവളം സ്ഥാപിക്കാന്‍ ഇത്രയും പണവും വേണ്ട, കുടിയൊഴിപ്പിക്കലും വേണ്ട. എന്തേ അങ്ങനെയൊന്ന് ചിന്തയില്‍ വരുന്നില്ല?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.