ബെയ്ജിംഗ്: അറബിക്കടലിലും ഇന്ത്യന്‍ മഹാസുമദ്രത്തിലും സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാന് തങ്ങളുടെ ഏറ്റവും വലുതും ആധുനികവുമായ യുദ്ധക്കപ്പല്‍ നല്കി ചൈന. ഈയടുത്ത വര്‍ഷങ്ങളില്‍ തങ്ങളുടെ നാവികസ്വാധീനം വര്‍ധിപ്പിച്ച ചൈന ഇപ്പോള്‍ പാകിസ്ഥാനെക്കൂടി ശക്തിപ്പെടുത്തി ഇന്ത്യയെ വെല്ലുവിളിക്കുകയാണ്.
ഷാങ്ഹായില്‍ നടന്ന ചടങ്ങലിലാണ് ചൈന പാകിസ്ഥാന് ഈ ആധുനിക യുദ്ധക്കപ്പല്‍ നല്‍കിയത്. ചൈന സ്റ്റേറ്റ് ഷിപ്പ്ബില്‍ഡിംഗ് കോര്പറേഷന് ലിമിറ്റഡ് (സിഎസ്എസ് സി) ആണ് ഈ യുദ്ധക്കപ്പല്‍ നിര്‍മ്മിച്ചത്.
പിഎന്‍എസ് ടഗ്റില് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പിഎന്‍എസ് ടഗ്റില് എത്തിയതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരാള്‍ക്ക് അധികശക്തി നല്‍കാത്ത ബലാബലം ഉണ്ടായിരിക്കുന്നതായി ചൈനയിലെ പാക് അംബാസഡര്‍ മൊയ്ന്‍ ഉള് ഹഖ് പറഞ്ഞു.
സമുദത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ പാകിസ്ഥാന് നാവിക സേനയ്ക്ക് കരുത്ത് പകരുന്നതാണ് ടഗ്റില് യുദ്ധക്കപ്പല്‍. സമുദ്രത്തിനടിയിലും കരയിലും ആകാശത്തിലും മിസൈലുകള്‍ തൊടുക്കാന്‍ കരുത്തുള്ളതാണ് ഈ യുദ്ധക്കപ്പല്‍. ഇപ്പോള്‍ പാകിസ്ഥാന് ഏറ്റവുകൂടുതല്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്ന രാജ്യമായി ചൈന മാറി. നാവികക്കപ്പലിന് പുറമെ പാകിസ്ഥാന് വ്യോമസേനയ്ക്ക് ജെഎഫ്-17 തണ്ടര്‍ യുദ്ധവിമാനങ്ങളും ചൈന നല്കി.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൂടുതല്‍ കരുത്തുകാട്ടാന്‍ ശ്രമിക്കുന്നതിനാല്‍ ചൈന ഇപ്പോള്‍ നാവികശക്തിയിലാണ് കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രതീരത്ത് ജീബൂത്തിയില് ചൈന ആദ്യ സൈനികകേന്ദ്രം സ്ഥാപിച്ചു കഴിഞ്ഞു. ഇതിന് പുറമെ അറബിക്കടലിലെ പാകിസ്ഥാന്റെ ഗ്വാദര്‍ തുറമുഖവും ചൈന ഏറ്റെടുത്തു. ഈ തുറമുഖം ചൈനയുടെ സിന്‍ജിയാങ് പ്രവിശ്യയെ ചൈന പാകിസ്ഥാന് സാമ്പത്തിക ഇടനാഴിയെ കരവഴി ബന്ധിപ്പിക്കുന്നതാണ്.
ശ്രീലങ്കയുടെ ഹംബന്‍ടോട്ട തുറമുഖം 99 വര്‍ഷത്തെ പാട്ടക്കരാര്‍പ്രകാരം ഏറ്റെടുത്തശേഷം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ചൈന. പാകിസ്ഥാന് നാവികസേനയെ ആധുനിക വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നും എട്ട് മുങ്ങിക്കപ്പലുകളും നാല് യുദ്ധക്കപ്പലുകളും പാകിസ്ഥാന് വാങ്ങിയതായി ചീഫ് അഡ്മിറല്‍ എം അംജദ്ഖാന് നാസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: