തിരുവനന്തപുരം: ബേബി ഡാം വിഷയത്തില്‍ വീണ്ടും സംസ്ഥാനത്തിന് തിരിച്ചടി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിനു കത്തയച്ചു. തമിഴ്നാടിന്റെ ആവശ്യപ്രകാരമാണ് കത്തയച്ചത്. എര്‍ത്ത് ഡാം ശക്തിപ്പെടുത്തണമെന്നും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്നും കേന്ദ്ര ജല ജോയിന്റ് സെക്രട്ടറി നല്കിയ കത്തില്‍ ആവശ്യപ്പെട്ടു. കത്തിനു മറുപടി നല്‍കണമെന്നും നിര്‍ദേശമുണ്ട്.
ബേബി ഡാം ശക്തിപ്പെടുത്തന്‍ അണക്കെട്ടിനോട് ചേര്‍ന്ന 23 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി കൊടുത്തു. ഇതു വലിയ വിവാദമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചു. ഉദ്യോഗസ്ഥര്‍ മാത്രമറിഞ്ഞ് ഇറക്കിയ ഉത്തരവാണെന്നാണു സര്‍ക്കാര്‍ വാദം. ഇക്കാര്യത്തില്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് മന്ത്രി എ.കെ.ശശീന്ദ്രനും നല്‍കുന്നത്. കേന്ദ്രത്തിന്റെ കത്ത് പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: