തൊടുപുഴ: ജലനിരപ്പ് താഴുന്നില്ല, ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് വൈദ്യുതോത്പാദനം പരമവാധിയില് തുടരുന്നു. ഈ മാസത്തെ ശരാശരി ദിവസ ഉത്പാദനം 17.424 മില്യണ്‍ യൂണിറ്റാണ്. തകരാറിലായിരുന്ന മൂന്നാം നമ്പര്‍ ജനറേറ്റര്‍ ഒക്ടോബര്‍ 31-ാം തിയതി മുതല്‍ പ്രവര്‍ത്തന സജ്ജമായതോടെയാണ് ഉത്പാദനം കൂട്ടിയത്. നിലവില്‍ ആറുജനറേറ്ററുകളും ഏതാണ്ട് മുഴുവന്‍ സമയവും തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ മൂലമറ്റത്ത് 17.535 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. 37.9452 മില്യണ്‍ യൂണിറ്റായിരുന്നു ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ആകെ ഉത്പാദനം. 73.3919 മില്യണ്‍ യൂണിറ്റായിരുന്നു സംസ്ഥാനത്തെ മൊത്തം ഉപഭോഗം. ഇതില്‍ 33.7294 മില്യണ്‍ യൂണിറ്റ് പുറത്ത് നിന്ന് എത്തിച്ചു.
ഇടുക്കി പദ്ധതിയിലെ 130 മെഗാവാട്ട് വീതം ഉത്പാദന ശേഷിയുള്ള ആറു ജനറേറ്ററുകളും 24 മണിക്കൂര്‍ വീതം പ്രവര്‍ത്തിപ്പിച്ചാല്‍ 18.72 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് സാധിക്കും. സംഭരണിയിലെ ജലനിരപ്പ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് ലെവലിലാണ്. മൂന്നാഴ്ചയിലധികമായി ജലനിരപ്പ് കാര്യമായി ഉയരുകയും താഴുകയും ചെയ്യാതെ 2398 അടിയില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായതിനാലും മുല്ലപ്പെരിയാറിലെ 8 സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളമൊഴുക്കുന്നതിനാലും ഇടുക്കി സംഭരണിയിലേക്കുള്ള നീരൊഴുക്ക് ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ അണക്കെട്ട് വീണ്ടും തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് വൈദ്യുതോത്പാദനം പരമാവധിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. നിലവില്‍ നീരൊഴുക്കില്‍ കുറവ് വന്നിട്ടുണ്ട്. ഈ മാസം ഇതുവരെ 115.52 മില്യണ്‍ യൂണിറ്റിന് ആവശ്യമായ വെള്ളമാണ് ഒഴുകിയത്തെിയത്. ഈ ഘട്ടത്തില്‍ ആകെ 104.544 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്തു.
ഈ മാസം 2ന് ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ഒരു ഷട്ടറൊഴിച്ച് ബാക്കിയെല്ലാം അടച്ചിരുന്നു. പിന്നാലെ 3ന് രാവിലെ മഴ കനത്തതോടെയാണ് വീണ്ടും ഷട്ടറുകള്‍ തുറന്നത്. ഈ വെള്ളം എത്തിയതോടെ ഇടുക്കിയിലെ ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ന്നു. നിലവില്‍ 2398.62 അടിയാണ് ജലനിരപ്പ്, 94.85%, നേരത്തെ ഇത് 95 ശതമാനം വരെ എത്തിയിരുന്നു. അപ്പര്‍ റൂല്ലെവല് പ്രകാരം ഈ സമയം 2399.79 അടി വെള്ളം സംഭരണിക്കാനാകും. 2398.79 അടിയാണ് റെഡ് അലര്‍ട്ട് ലെവല്‍. 11ന് പുതിയ റൂള്‍ കര്‍വ് നിലവില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: