ന്യൂദല്‍ഹി: രാജ്യത്തെ ഇന്ധനവിലക്ക് മാറ്റമില്ലാതെ നാലു ദിവസം പിന്നിട്ടു. കഴിഞ്ഞ ബുധാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധനങ്ങള്‍ക്കുള്ള എക്സൈസ് തീരുവ കുറച്ചത്. ഇതിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളും നികുതി കുറച്ചതിനെ തുടര്‍ന്നാണ് നിലവില്‍ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്.
വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും പുറമെ മറ്റ് വാണിജ്യ മേഘലയിലും ഇതിന്റെ മാറ്റം പ്രകടമാണെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയം മറന്ന് സംസ്ഥാനങ്ങള്‍ ചുമത്തുന്ന ഇന്ധന നികുതി കുറയ്ക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ അഹ്വാനം ഏറ്റെടുത്ത് നിരവധി സംസ്ഥാനാങ്ങള്‍ നികുതി കുറച്ചതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില 100ന് താഴെ എത്തി. രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 103.97 രൂപയും ഡീസല്‍ ലിറ്ററിന് 86.67 രൂപയുമാണ് വില. അതേസമയം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്താനമായ മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 109.98 രൂപയും ഡീസലിന് 94.14 രൂപയുമാണ്.
കേരളത്തില്‍ നികുതി കുറയക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളാണ് പ്രധാന കാരണമായി അദേഹം ചൂണ്ടിക്കാണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: