ന്യൂദല്‍ഹി: കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ മിക്ക സംസ്ഥാനങ്ങളും വാറ്റ് കൂടി കുറച്ചതോടെ പെട്രോള്‍ വില 100രൂപയോ അതിന് താഴെയോ എത്തിയിരിക്കുകയാണ്. ബിജെപി ഭരിയ്‌ക്കുന്ന ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും വാറ്റ് കുറച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബിജെപിയുടെ കൈകളിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോൾ വില 100 രൂപയിൽ താഴെയായി.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, അസം, ചണ്ഡീഗഡ്, ഗോവ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, സിക്കിം, അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാൻഡ്, ത്രിപുര, പുതുച്ചേരി എന്നിവയാണ് 100 രൂപയിൽ താഴെ പെട്രോൾ വിൽക്കുന്ന സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ. ദീപാവലിക്ക് ഒരു ദിവസം മുമ്പാണ് കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ വിലയിൽ ഇളവ് പ്രഖ്യാപിച്ചത്. ഈ നീക്കത്തോടെ പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി 5 രൂപയും 10 രൂപയും കുറച്ചു.
കേന്ദ്രത്തിന്റെ നീക്കത്തെത്തുടർന്ന്, 16 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും വാറ്റ് ആനുപാതികമായി വെട്ടിക്കുറയ്‌ക്കുന്നതായി പ്രഖ്യാപിച്ചു, അതേസമയം ബിജെപിയ്‌ക്കെതിരായ പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങള്‍ വാറ്റ് കുറയ്‌ക്കുന്നത് വിസമ്മതിക്കുകയാണ്. പെട്രോള്‍ വില ഉയര്‍ത്തി നിര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം തിരിക്കുകയാണ് ഈ സംസ്ഥാനങ്ങളുടെ ലക്ഷ്യം. 12 സംസ്ഥാനങ്ങളും 1 കേന്ദ്ര ഭരണ പ്രദേശവുമാണ് വാറ്റ് കുറക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം, മഹാരാഷ്‌ട്ര, ദൽഹി, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്, മേഘാലയ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാൻ, ആൻഡമാൻ നിക്കോബാർ എന്നിവയാണ് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതിയിൽ കുറവൊന്നും വരുത്താത്ത സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: