Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

പ്രിയ ആനവണ്ടിക്കായി

കേരളത്തിലെ അഭിമാനാര്‍ഹമായ മാധ്യമം എന്നവകാശപ്പെടുന്ന പത്രം ഈയടുത്ത ദിവസം ഒന്നാം പേജില്‍ പോക്കറ്റ് കാര്‍ട്ടൂണിലൂടെ നടത്തിയ പരാമര്‍ശം നമ്മുടെ പ്രിയപ്പെട്ട ആനവണ്ടിയെന്ന കെഎസ്ആര്‍ടിസിയെ അപമാനിക്കുന്നതിന് തുല്യമായിരുന്നു.

കെ. മോഹന്‍ദാസ്byകെ. മോഹന്‍ദാസ്
Nov 6, 2021, 05:00 am IST
inArticle

കേരളത്തിലെ അഭിമാനാര്‍ഹമായ മാധ്യമം എന്നവകാശപ്പെടുന്ന പത്രം ഈയടുത്ത ദിവസം ഒന്നാം പേജില്‍ പോക്കറ്റ് കാര്‍ട്ടൂണിലൂടെ നടത്തിയ പരാമര്‍ശം നമ്മുടെ പ്രിയപ്പെട്ട ആനവണ്ടിയെന്ന കെഎസ്ആര്‍ടിസിയെ അപമാനിക്കുന്നതിന് തുല്യമായിരുന്നു. അതിങ്ങനെ:’കെഎസ്ആര്‍ടിസി ബസ്സുകളില്‍ ചായക്കട, മാവേലി സ്റ്റോര്‍..’ ‘വിശ്വസിച്ച് കൈ കാണിക്കാന്‍ വയ്യ’. മുകളിലത്തെ വാര്‍ത്തയ്‌ക്ക് പത്രത്തിന്റെ കമന്റാണ് താഴെ എന്ന് കാര്‍ട്ടൂണ്‍ കാണുന്ന ആര്‍ക്കും മനസ്സിലാവും. രാവിലത്തെ ചായയ്‌ക്കൊപ്പമുള്ള പത്ര സംസ്‌കാരത്തിലൂടെ മലയാളിയെ സ്‌നേഹിക്കുന്നു എന്ന് അവകാശപ്പെടുന്ന ‘ഫോര്‍ത്ത് എസ്റ്റേറ്റ് ‘ കുടുംബാംഗം, സംസ്ഥാനത്തെ ഏറ്റവും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സ്ഥാപനത്തെ ഇങ്ങനെ അപമാനിക്കാന്‍ എന്താവും കാരണം? ഇനി അതല്ല,കേരളത്തിലെ ജനങ്ങള്‍ക്കായി നീളുന്ന സാന്ത്വനത്തിന്റെയും സംരക്ഷണത്തിന്റെയും ആ അമ്മക്കൈകളെ തല്ലി നോവിക്കാന്‍ സ്വയം ക്വട്ടേഷന്‍ എടുത്തതാണോ?

കാണാന്‍ തുടങ്ങിയതു മുതല്‍ ആനവണ്ടിയെന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന കെഎസ്ആര്‍ടിസിയുടെ നില അനുദിനം പരുങ്ങലിലാണ്. അതിന്റെ ഉത്തരവാദിത്തം ആ കോര്‍പറേഷനു മാത്രമാണോ? സോഷ്യല്‍ കമിറ്റ്‌മെന്റ് എന്ന അതിഗൗരവതരമായ പ്രവര്‍ത്തന പദ്ധതിയുമായി മുന്നേറുന്ന കെഎസ്ആര്‍ടിസിയെ യുക്തമായി പരിപാലിക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തതിന്റെ പരിണിത ഫലമല്ലേ ഈ ദു:സ്ഥിതി? കുറ്റം മുഴുവന്‍ കോര്‍പറേഷനും നേട്ടം മാത്രം സര്‍ക്കാരിനും എന്ന നിലയല്ലേ ഉള്ളത്?

  പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിലൂടെ പൊതുരംഗം ഊര്‍ജ്ജസ്വലവും ക്രിയാത്മകവും ചലനാത്മകവുമാകും എന്ന കാഴ്ചപ്പാടോടെ രാജകുടുംബം വിഭാവനം ചെയ്തതാണ് കെഎസ്ആര്‍ടിസിയുടെ ആദ്യരൂപം. സംഗതിവശാല്‍ അതിലെ ആനച്ചിഹ്നം പോലെയാണ് അവസ്ഥ. എത്ര ശക്തനായാലും അതിന്റെ ആയിരത്തിലൊന്ന് കഴിവില്ലാത്ത പാപ്പാന്‍ നിയന്ത്രിക്കുന്നു!  

സത്യത്തില്‍ ഇത് സര്‍ക്കാര്‍ സ്ഥാപനമായി മാറ്റുകയാണ് വേണ്ടത്.എങ്കിലേ കാര്യക്ഷമവും സുഗമവുമായ വഴിയിലൂടെ നീങ്ങൂ. സര്‍ക്കാരിന്റെ സാമൂഹിക ഉത്തരവാദിത്തം മുഴുവന്‍ കെഎസ്ആര്‍ടിസി നോക്കുമ്പോള്‍ അതിനുവരുന്ന നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. അതിന് സ്ഥാപനം തന്നെ വഴി കണ്ടെത്തണം. മാധ്യമപ്രവര്‍ത്തകര്‍, സ്വാതന്ത്ര്യസമര സേനാനികള്‍, ദിവ്യാംഗര്‍, നിലവിലുള്ളതും മുമ്പുള്ളതുമായ എംഎല്‍എ – എംപിമാര്‍ തുടങ്ങി പലര്‍ക്കും അനുവദിക്കുന്ന പാസുകള്‍ വഴി വരുന്ന നഷ്ടത്തിന്റെ നാലിലൊന്നു പോലും വകവച്ചു കൊടുക്കുന്നില്ല. ഇടയ്‌ക്കിടെ ശമ്പളത്തിനായി ഇത്ര കൊടുത്തു, അത്ര കൊടുത്തു എന്ന അവകാശ വാദങ്ങള്‍ സര്‍ക്കാര്‍ കൊട്ടിഘോഷിക്കാറുണ്ട്. ഉള്ളുകള്ളികള്‍ ആരും അറിയുന്നില്ല എന്നതത്രേ വസ്തുത.

തൊട്ടതിനും പിടിച്ചതിനും ആനവണ്ടിയെ കുറ്റം പറയുന്നവരും സമരങ്ങളില്‍ അത് എറിഞ്ഞു തകര്‍ക്കുന്നവരും ഒരുകാര്യം മറന്നുപോവുകയാണ്. കെഎസ്ആര്‍ടിസിയുടെ സര്‍വീസ് ഉള്ളതിനാലാണ് സ്വകാര്യബസ്സുകാര്‍ അത്യാവശ്യം മാന്യമായി പെരുമാറുന്നത്. അല്ലായിരുന്നെങ്കിലത്തെ സ്ഥിതി ഭീകരമായേനേ.

ഇടയ്‌ക്കിടെ ഇത്രയിത്ര ബസ്സുകള്‍ സര്‍ക്കാര്‍ വാങ്ങി നല്‍കുന്നുവെന്ന പ്രചാരണത്തില്‍പ്പെട്ട് സര്‍ക്കാരിന് അഭിനന്ദനം വാരിച്ചൊരിയുന്നവര്‍ കാണാതെപോവുന്ന ഒരു കാര്യമുണ്ട്. അതെല്ലാം സ്ഥാപനം കടമെടുത്തു വാങ്ങുന്നതാണ്! കോടികളുടെ ബാധ്യതയുടെ പേരില്‍ സ്ഥാപനത്തിനു നേരെ കല്ലെറിയുമ്പൊഴും ആരെങ്കിലും കെഎസ്ആര്‍ടിസിക്ക് ജനങ്ങളോടുള്ള കടപ്പാട് ഓര്‍ക്കാറുണ്ടോ? നേരത്തെ സര്‍ക്കാര്‍ സ്ഥാപനമായിരുന്ന കെഎസ്ആര്‍ടിസിയെ ഇന്നത്തെ നിലയിലേക്കെത്തിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി വരുതിയിലാക്കിയ ഇടതു യൂണിയന്‍ എവിടേക്കാണതിനെ നയിച്ചു കൊണ്ടിരിക്കുന്നത്? ഹരിയാന മാതൃകയില്‍ സര്‍ക്കാര്‍ സംവിധാനമാക്കുകയും ജനങ്ങളുടെ ആഗ്രഹത്തിനും അഭിലാഷത്തിനും അനുസരിച്ച് മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യേണ്ടതിനു പകരം ശപിക്കപ്പെട്ടതായി മാറ്റുന്നതെന്തിന്? നഷ്ടത്തിന്റെ കണക്കില്‍ പി

ടിച്ചു കയറുന്ന സര്‍ക്കാര്‍ അറിയണം കടം വാങ്ങിയതിന്റെ പലിശയാണതെന്ന് ! വലതു സര്‍ക്കാരിന്റെ കാലത്ത് 38 ഓളം ഡിപ്പോകള്‍ പണയംവച്ചാണ് നാലു കൂറ്റന്‍ ഡിപ്പോകള്‍ ഉണ്ടാക്കിയതെന്ന കാര്യം പലരും മറക്കുന്നു. അതേ സര്‍ക്കാരാണ് ഒന്നു മുതല്‍ 12 -ാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചത്. ഫലമോ? സ്ഥിരം യാത്രക്കാരടക്കം സ്വകാര്യ ബസ്സുകളിലേക്ക് പോയി. നഷ്ടം കെഎസ്ആര്‍ടിസിക്കും നേട്ടം സ്വകാര്യമേഖലയ്‌ക്കും!

പൊതുആരോഗ്യം, പൊതുവിദ്യാഭ്യാസം,പൊതുഗതാഗതം എന്നിവ ലാഭേച്ഛ മാത്രം നോക്കിയല്ല ഒരു ജനാധിപത്യ സര്‍ക്കാര്‍ പരിപാലിക്കേണ്ടത്. സമൂഹത്തോടുള്ള കടപ്പാട് മുദ്രാവാക്യങ്ങളില്‍ ഒതുങ്ങുകയും സ്വകാര്യ മുതലാളിമാര്‍ക്ക് ജെസിബി മാതൃകയില്‍ വാരിക്കൂട്ടാന്‍ അവസരമൊരുക്കുകയും ചെയ്യുമ്പോള്‍ ഒരു നാടിന്റെ ആത്മാവാണ് നശിക്കുന്നത്. തൊഴിലാളികളുടെ ആത്മാര്‍ത്ഥതയും നിശ്ചയദാര്‍ഢ്യവുമായി ആനവണ്ടി ജനങ്ങളെ തണലിലേക്ക് നീക്കി നിര്‍ത്തുമ്പോള്‍ അറിയണം അവിടെ ശമ്പള പരിഷ്‌കരണം നടന്നിട്ട് വര്‍ഷം പത്തു കഴിഞ്ഞെന്ന്! നഷ്ടങ്ങളുടെ കൂമ്പാരമുള്ള വൈദ്യുതി ബോര്‍ഡില്‍ പോലും 2021 ല്‍ ശമ്പള പരിഷ്‌കരണം നടന്നു. ഒരു കിലോ അരിയ്‌ക്ക്15 രൂപയുള്ളപ്പോള്‍ തൊഴിലാളിയ്‌ക്ക് അടിസ്ഥാന ശമ്പളം330 രൂപയായിരുന്നു; ഇന്നും അതുതന്നെ!സര്‍ക്കാര്‍ മൂലധന നിക്ഷേപം നടത്താത്ത ഒരേയൊരു സ്ഥാപനമാണിതെന്നു പറയേണ്ടിവരും. സംസ്ഥാനം മുടക്കുന്ന നിക്ഷേപത്തിന്റെ ആനുപാതിക ശതമാനം കേന്ദ്രം മുടക്കുന്ന സ്ഥിതിയും അതോടെ ഇല്ലാതായി. ജനഹൃദയങ്ങളില്‍ സ്ഥാനമുള്ള കെഎസ്ആര്‍ടിസിയെപ്പറ്റി നല്ലതു പറയാന്‍ നാവുകളില്ലാതായതിന്റെ പൂര്‍ണ ഉത്തരവാദി ഭരണകൂടമാണ്. പിന്നെ, തുടക്കത്തില്‍ സൂചിപ്പിച്ച മാധ്യമത്തെ പോലുള്ളവരും. പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുസ്വത്തായതിനാല്‍ അത് തളരാതെ നോക്കേണ്ട ചുമതലയും പൊതുജനത്തിനുണ്ട്. പ്രത്യേകിച്ച് ജനാധിപത്യക്കൂടാരം താങ്ങിനിര്‍ത്തുന്നു എന്നവകാശപ്പെടുന്ന നാലാം തൂണുകള്‍ക്ക്. അത്തരക്കാര്‍ പൊതുമേഖലയെ അപമാനിക്കാന്‍ മുന്നിട്ടിറങ്ങിയാല്‍ നേട്ടം ആര്‍ക്കെന്നു കൂടി ചിന്തിക്കണം. അതിനാല്‍ വിശ്വസിക്കാന്‍ കൊള്ളുന്നതേ പൊതുമേഖലയിലുള്ളൂ എന്നതിനാവണം പ്രാമുഖ്യം.’പിടിവിട്ടു പോകുമ്പോഴുമീ ഞാന്‍/കരുതലില്‍ പിടിക്കും നിന്‍ കരങ്ങള്‍’ എന്ന് ആ ആനവണ്ടി മന്ത്രിക്കുന്നത് കേള്‍ക്കുകയും വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

Cricket

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

Kerala

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

World

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

India

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

പുതിയ വാര്‍ത്തകള്‍

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.