Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

രോഹിത് വെമുലയാകണോ ദീപ?

മഹാത്മാഗാന്ധിയുടെ പേരില്‍ കേരളത്തിലുള്ള ഒരേ ഒരു സര്‍വകലാശാല കോട്ടയത്താണ്. ചുരുക്കപ്പേര് സൗകര്യമായപ്പോള്‍ ഗാന്ധിജിയെ മറന്നു. എംജി സര്‍വകലാശാലയായി. സത്യവും ധര്‍മ്മവും മര്യാദയും മുറുകെ പിടിച്ച ഗാന്ധിജിയുടെ നാമം എല്ലാ ദിവസവും ഓര്‍ക്കാന്‍ അവസരമുണ്ടായിരുന്നെങ്കില്‍ ഇന്ന് അവിടെ നടമാടുന്ന അനീതി ഉടലെടുക്കുമായിരുന്നില്ല.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Nov 6, 2021, 05:00 am IST
in Article

മഹാത്മാഗാന്ധിയുടെ പേരില്‍ കേരളത്തിലുള്ള ഒരേ ഒരു സര്‍വകലാശാല കോട്ടയത്താണ്. ചുരുക്കപ്പേര് സൗകര്യമായപ്പോള്‍ ഗാന്ധിജിയെ മറന്നു. എംജി സര്‍വകലാശാലയായി. സത്യവും ധര്‍മ്മവും മര്യാദയും മുറുകെ പിടിച്ച ഗാന്ധിജിയുടെ നാമം എല്ലാ ദിവസവും ഓര്‍ക്കാന്‍ അവസരമുണ്ടായിരുന്നെങ്കില്‍ ഇന്ന് അവിടെ നടമാടുന്ന അനീതി ഉടലെടുക്കുമായിരുന്നില്ല.  ഒരാഴ്ചയായി ഒരു ഗവേഷണ വിദ്യാര്‍ത്ഥിനി അവിടെ നിരാഹാര സമരത്തിലാണ്. ഒരധ്യാപകന്റെ വഴിവിട്ട പെരുമാറ്റത്തിന് അയാളുടെ സഹപ്രവര്‍ത്തകര്‍ പലരും കൂട്ടുനില്‍ക്കുന്നു എന്ന പരാതിയുണ്ട്. അതിനിടയില്‍ വൈസ് ചാന്‍സലര്‍ കുറേ സൗകര്യങ്ങളും സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.  

ദീപ മോഹനന്‍ എന്ന കുട്ടിയുടെ പ്രധാന ആവശ്യം നാനോ സയന്‍സ് സെന്റര്‍ ഡയറക്ടര്‍ ഡോ. നന്ദകുമാറിനെ മാറ്റണമെന്നതാണ്. ദളിത് സമുദായാംഗമായ ദീപയെ ജാതിപറഞ്ഞ് ആക്ഷേപിച്ചു എന്നതാണ് മുഖ്യം. നന്ദകുമാറിനെ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാന്‍ വിസിയോ സിന്‍ഡിക്കേറ്റോ തയ്യാറാകുന്നില്ല. സത്യഗ്രഹം അനുഷ്ഠിക്കുന്ന ദീപ തീരെ അവശയാണെന്നാണ് അറിയുന്നത്. ദീപയുടെ ഗൈഡാകാമെന്ന് വിസി ഡോ. സാബുതോമസ് അറിയിച്ചതിന് പുറമെ ഗവേഷണം നടത്താനുള്ള സൗകര്യവും നല്‍കുമത്രേ.  

ലൈബ്രറിയില്‍ കയറാം, ഹോസ്റ്റല്‍ അനുവദിക്കാം. ലാബ് ഉപയോഗിക്കാം. പക്ഷേ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നന്ദകുമാറിനെ നീക്കണമെന്ന ആവശ്യം പരിഗണിക്കാനേ പറ്റില്ലത്രേ. പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ജാതി അധിക്ഷേപത്തിന് പകരമാകുമോ എന്ന ചോദ്യം പ്രസക്തമാണ്. ദീപയുടെ ആവശ്യം ഉന്നതമായ സര്‍വ്വകലാശാലയുടെ യശസ് തകര്‍ക്കുമത്രേ. ഉന്നതമായ സര്‍വ്വകലാശാലയിലെ അധ്യാപകന് ജാതി പറഞ്ഞ് വിദ്യാര്‍ത്ഥിനിയുടെ അവകാശങ്ങള്‍ നിഷേധിക്കാമോ? ഇപ്പോള്‍ നല്‍കുമെന്ന് പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിച്ചത് എന്തിനാണ്. ഒരു ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ അവകാശങ്ങള്‍ തട്ടിക്കളയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത അധ്യാപകനല്ലെ സര്‍വ്വകലാശാലയുടെ യശസിന് ഹാനി വരുത്തിയത്?

സിന്‍ഡിക്കേറ്റ് നിയോഗിച്ച അന്വേഷണക്കമീഷന്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ , ഡോ. നന്ദകുമാറിനെ വകുപ്പ് ഡയറക്ടര്‍ പദവിയില്‍ നിന്നും നേരത്തെ മാറ്റിയതാണ്. അന്വേഷണക്കമീഷന്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആ കേസ് കോടതി തള്ളി.  ഇത് പരിഗണിക്കാതെ യാതൊരു ബന്ധവും ഇല്ലാത്ത ഒരു കേസിലെ വിധി നടപ്പിലാക്കുന്നു എന്ന വ്യാജേനയാണ് സിന്‍ഡിക്കേറ്റ് യോഗം നന്ദകുമാറിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ നേരിടേണ്ടി വരുന്ന വിവേചനങ്ങള്‍ക്കെതിരെ ഒരു ഗവേഷണ വിദ്യാര്‍ത്ഥിനി നടത്തിവരുന്ന സമരം വിജയകരമായി അവസാനിപ്പിക്കാനാണ് തയ്യാറാകേണ്ടത്.  

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി ആയിരുന്നല്ലൊ രോഹിത്. ക്യാംപസിലെ സമരത്തിലായിരുന്ന വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും ഭരണകാര്യാലയത്തിലും മറ്റു പൊതു ഇടങ്ങളിലും പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി സര്‍വ്വകലാശാല ഉത്തരവിറക്കി. രോഹിതിന്റെ 25000 രൂപയുടെ സ്‌കോളര്‍ഷിപ്പ് വി.സി അന്യായമായി തടഞ്ഞ് വെച്ചതിനെ തുടര്‍ന്ന് തനിക്കത് അനുവദിച്ച് തരുന്നില്ലെങ്കില്‍ പകരം കുറച്ച് വിഷമോ കയറോ  തരണമെന്ന് രോഹിത്ത് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കപ്പെടാതായപ്പോള്‍ രോഹിത് ആത്മഹത്യ ചെയ്തു. തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും രോഹിത് അപേക്ഷിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന ജാതിവിവേചനമാണ് സംഭവത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. അത് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നടപടിയാണ് ആവശ്യം. നവോത്ഥാനം പാടുന്ന ഇടതുപക്ഷം ഭരിക്കുമ്പോള്‍ നീതിക്കുവേണ്ടി ഒരു പെണ്‍കുട്ടി നിരാഹാരം കിടക്കുന്നതില്‍പ്പരം നാണക്കേടുണ്ടോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

India

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Idukki

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

Kerala

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

പുതിയ വാര്‍ത്തകള്‍

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.