ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍ വിലകള്‍ യഥാക്രമം അഞ്ചും പത്തും രൂപയാക്കി കുറച്ച തീരുമാനത്തിലൂടെ കേന്ദ്രത്തിന് നഷ്ടമാകുന്നത് 45,000 കോടിയുടെ വരുമാനം.
എക്സൈസ് തീരുവ കുറച്ചത് മൂലം കേന്ദ്രത്തിന്റെ ധനകമ്മിയില്‍ 0.3 ശതമാനം പോയിന്റിന്റെ വിടവാണ് ഉണ്ടാകുന്നത്. ജപ്പാനിലെ ബ്രോക്കറേജ് കമ്പനിയായ നോമുറ പുറത്തുവിട്ട കണക്കുകളാണിത്.
പുതിയ തീരുമാനം ഈ സാമ്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാരിന് ജിഡിപിയില്‍ 0.45 ശതമാനത്തിന്റെ ബാധ്യതയുണ്ടാക്കും. ഇത് ഏകദേശം ഒരു ലക്ഷം കോടി രൂപ വരും. കേന്ദ്രസര്‍ക്കാര്‍ ഇത്രയ്ക്കധികം എക്സൈസ് തീരുവ കുറച്ച സംഭവം ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്.
ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് റെക്കോഡ് ഉയരത്തിലേക്ക് വില കയറാന്‍ കാരണമായത്.
വിവിധ സംസ്ഥാനങ്ങള്‍ വാറ്റ് കൂടി കുറച്ചതോടെ വിലയില്‍ കാര്യമായ മാറ്റമുണ്ട്.
പുതുക്കിയ നിരക്ക്:
മുംബൈ
പെട്രോള്‍- 109.98 രൂപ
ഡീസല്‍- 94.14 രൂപ
ദല്‍ഹി
പെട്രോള്‍-103.97 രൂപ
ഡീസല്‍-86.67 രൂപ
ചെന്നൈ
പെട്രോള്‍-101.40 രൂപ
ഡീസല്‍-91.43 രൂപ
കൊല്‍ക്കത്ത
പെട്രോള്‍- 104.67 രൂപ
ഡീസല്‍-89.79 രൂപ
ഹൈദരാബാദ്
പെട്രോള്‍-108.20 രൂപ
ഡീസല്‍-94.62 രൂപ
ബെംഗളൂരു
പെട്രോള്‍-100.58 രൂപ
ഡീസല്‍-85.01 രൂപ
ചണ്ഡീഗഡ്
പെട്രോള്‍-100.12 രൂപ
ഡീസല്‍- 85.01രൂപ
ഗുവാഹത്തി
പെട്രോള്‍-94.58രൂപ
ഡീസല്‍-86.46 രൂപ
ലഖ്നോ
പെട്രോള്‍-95.28രൂപ
ഡീസല്‍-86.80 രൂപ
ഗാന്ധിനഗര്‍
പെട്രോള്‍-95.35 രൂപ
ഡീസല്‍-89.33 രൂപ
തിരുവനന്തപുരം
പെട്രോള്‍-106.36 രൂപ
ഡീസല്‍-93.47 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: