Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യത്തിന്റെ ആത്മീയ സമ്പന്നതയാണ് കേദാര്‍നാഥ്; പുതിയ ഇന്ത്യ ശങ്കരാചാര്യരുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രധാനമന്ത്രി

2013ലെ വെള്ളപ്പൊക്കത്തില്‍ കേദാര്‍നാഥില്‍ നാശനഷ്ടങ്ങളുണ്ടായതിനെ തുടര്‍ന്ന് ഇവിടെ പുനര്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമോയെന്ന് ആളുകള്‍ ചിന്തിച്ചിരുന്നു. എന്നാല്‍ തന്റെയുള്ളില്‍ ഒരു ശബ്ദം അത് വീണ്ടും പുനര്‍വികസിപ്പിച്ചെടുക്കുമെന്നും അത് മുമ്പത്തേക്കാള്‍ ഗാംഭീര്യമുള്ളതായിരിക്കുമെന്നും എന്നോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2021, 11:50 am IST
inIndia

ന്യൂദല്‍ഹി : എല്ലാ മഠങ്ങളും ജ്യോതിര്‍ലിംഗങ്ങളും നമ്മളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദിശങ്കരന്റെ ആത്മാവ് ഭക്തരിലൂടെ കോദാര്‍നാഥിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കേദാര്‍നാഥ് ക്ഷേത്രത്തില്‍ പുനര്‍നിര്‍മ്മിച്ച ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ചില അനുഭവങ്ങള്‍ അതീന്ദ്രിയമാണ്. അത് വാക്കുകള്‍ക്ക് അതീതമാണ്. കേദാര്‍നാഥില്‍ വരുമ്പോള്‍ അത്തരമൊരു അനുഭവമാണ് ഉണ്ടാകുന്നത്. രാജ്യത്തിന്റെ ആത്മീയ സമ്പന്നതയാണ് കേദാര്‍നാഥ്. ആദിശങ്കരാചാര്യ സമാധിയുടെ ഉദ്ഘാടനത്തിന് നിങ്ങളെല്ലാവരും സാക്ഷികളാണ്. ഭക്തരിലൂടെ അദ്ദേഹത്തിന്റെ ആത്മാവ് ഇവിടെയുണ്ട്. 2013ലെ വെള്ളപ്പൊക്കത്തില്‍ കേദാര്‍നാഥില്‍ നാശനഷ്ടങ്ങളുണ്ടായതിനെ തുടര്‍ന്ന് ഇവിടെ പുനര്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമോയെന്ന് ആളുകള്‍ ചിന്തിച്ചിരുന്നു. എന്നാല്‍ തന്റെയുള്ളില്‍ ഒരു ശബ്ദം അത് വീണ്ടും പുനര്‍വികസിപ്പിച്ചെടുക്കുമെന്നും അത് മുമ്പത്തേക്കാള്‍ ഗാംഭീര്യമുള്ളതായിരിക്കുമെന്നും എന്നോട് പറഞ്ഞു.

സാധാരണക്കാരുടെ ജീവിതത്തിനായി പ്രയത്നിച്ച ജീവിതമായിരുന്നു ശങ്കരാചാര്യരുടേത്. ഭാരതീയ ദര്‍ശനം മനുഷ്യന്റെ ഉന്നമനത്തേയും ക്ഷേമത്തേയും കുറിച്ചാണ് സംസാരിക്കുന്നത്. ജീവിതത്തെ വളരെ സമഗ്രമായ രീതിയിലാണ് ഇത് കാണുന്നത്. ജീവിതത്തെ പൂര്‍ണതയില്‍ കാണുന്നതാണ് ഭാരതീയ ദര്‍ശനം. ഈ സത്യത്തെ കുറിച്ച് ജനങ്ങളേയും സമൂഹത്തേയും ബോധവാന്മാരാക്കാനാണ് ആദിശങ്കരാചാര്യര്‍ ശ്രമിച്ചത്. കേദാര്‍നാഥിലെ വികസനം ശ്രീശങ്കരാചാര്യരുടെ അനുഗ്രഹത്തിന്റെ ഫലമാണ്. അദ്ദേഹത്തിന്റെ ജീവിതയാത്ര അസാധാരണമാണ്. സാധാരണക്കാരുടെ ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു ശങ്കരാചാര്യരുടേത്. പുതിയ ഇന്ത്യ ശങ്കരാചാര്യരുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം പുരോഗമിക്കുകയാണ്. അവിടെ കഴിഞ്ഞ ദിവസം വിപുലമായ രീതിയില്‍ ദീപോത്സവം നടത്തി. അയോധ്യ അതിന്റെ പഴയ പ്രൗഢി തിരിച്ച് പിടിക്കുകയാണ്. കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ജോലികള്‍ പുരോഗമിക്കുകയാണ്. വാരാണസിയിലും വലിയ പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ന് നമ്മുടെ രാജ്യം വലിയ സ്വപ്നങ്ങള്‍ കണ്ട്, സമയബന്ധിതമായി ആ സ്വപ്നങ്ങള്‍ കയ്യെത്തി പിടിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കേദാര്‍നാഥിന്റെ വികസനത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകും. വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുന്നതില്‍ ഈ സര്‍ക്കാരിനേയും അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

ആദിശങ്കരാചാര്യരുടെ ഭക്തരെല്ലാം ഇന്ന് വലിയ ആവേശത്തിലാണ്. ദല്‍ഹിയില്‍ നിന്ന് കേദാര്‍നാഥിലെ പുനര്‍വികസന പ്രവര്‍ത്തനങ്ങള്‍ പതിവായി അവലോകനം ചെയ്തിരുന്നു. ഇവിടെ നടക്കുന്ന വിവിധ ജോലികളുടെ പുരോഗതി ഡ്രോണ്‍ ദൃശ്യങ്ങളിലൂടെ താന്‍ വിലയിരുത്തി. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയതിന് ഇവിടെയുള്ള എല്ലാ ‘റാവലുകള്‍’ക്കും(പൂജാരികള്‍) താന്‍ നന്ദി അറിയിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.  

വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് 12 അടി ഉയരമുള്ള പ്രതിമയാണ് പുനര്‍നിര്‍മിച്ചത്. മൊത്തം 130 കോടി രൂപ ചെലവിട്ടാണ് കേദാര്‍നാഥിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പ്രതിമയുടെ പുനര്‍നിര്‍മാണത്തിന് പുറമെ പുരോഹിതരുടെ താമസസ്ഥലങ്ങള്‍, വിവിധ സ്നാനഘട്ടങ്ങള്‍, നദിയുടെ പാര്‍ശ്വഭിത്തികള്‍, പോലീസ് സ്റ്റേഷന്‍, ആശുപത്രി, ഗസ്റ്റ് ഹൗസുകള്‍ എന്നിവയും പുനര്‍നിര്‍മിച്ചവയില്‍ ഉള്‍പ്പെടും.  

മന്ദാകിനി നദിക്ക് കുറുകെ നിര്‍മിച്ച പാലവും പുനര്‍നിര്‍മിച്ചിട്ടുണ്ട്. ഇതിന് പുറമെ 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കേദാര്‍പുരി പുനര്‍നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.  

Tags: കേന്ദ്ര സര്‍ക്കാര്‍നരേന്ദ്രമോദിയുഎസ്കേദാര്‍നാഥ്കേദാര്‍നാഥ് ക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Samskriti

ആത്മസാധനയ്‌ക്ക് ഉപയുക്തമായ ദേവഭൂമി

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.