കോഴിക്കോട്: വി.കെ. കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സബ് ജൂനിയര്‍ പുരുഷ-വനിതാ പവര്‍ലിഫ്റ്റിങ് മത്സരത്തില്‍ ആലപ്പുഴ ഓവറോള്‍ കിരീടം നേടി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 54 പോയിന്റ് നേടിയ ആലപ്പുഴയ്ക്കാണ് ചാമ്പ്യന്‍ഷിപ്പ്. 50 പോയിന്റ് വീതം നേടി കണ്ണൂര്‍, തിരുവനന്തപുരം രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 53 പോയിന്റ് നേടി ആലപ്പുഴ ടീം ഒന്നാമതായപ്പോള്‍ 50 പോയിന്റ് നേടിയ കോഴിക്കോട് രണ്ടാം സ്ഥാനവും, 40 പോയിന്റ് നേടിയ കണ്ണൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആലപ്പുഴയുടെ അഭിജിത്ത്. എസിനെ സബ് ജൂനിയര്‍ ബെസ്റ്റ് ലിഫ്റ്ററായും, പത്തനംതിട്ടയുടെ അഭിരാമി. വിയെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബസ്റ്റ് ലിഫ്റ്ററായും തെരഞ്ഞെടുത്തു. ജൂനിയര്‍ പവര്‍ ലിഫ്റ്റിങ് മത്സരത്തില്‍ പുരുഷന്മാരുടെ അഞ്ച് വിഭാഗങ്ങളിലെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 51 പോയിന്റ് നേടി തിരുവനന്തപുരമാണ് മുന്നില്‍, 34 പോയിന്റ് നേടിയ ആലപ്പുഴ ജില്ല രണ്ടാം സ്ഥാനത്തും, 28 പോയിന്റ് നേടിയ മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. സബ് ജൂനിയര്‍ വിഭാഗത്തിലെ വിജയികള്‍ക്ക് കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ ട്രോഫികള്‍ സമ്മാനിച്ചു. ഇന്ന് സംസ്ഥാന ബഞ്ച്പ്രസ് മത്സരങ്ങള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: