Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

താലമാനവും അംഗഗണനയും

ബിംബ നിര്‍മാണത്തിനുപയോഗിക്കുന്ന മാനം താലമാകുന്നു. താലം നിശ്ചയിച്ച് അതിനെ അംശിച്ചു വേണം അവയവകല്പന നിര്‍വഹിക്കുവാന്‍. ഒരു താലത്തിന്റെ പന്ത്രണ്ടില്‍ ഒരംശത്തിന് അംഗുലം എന്ന് പറയുന്നു. ഇത്തരത്തില്‍ മൂര്‍ദ്ധാവ് മുതല്‍ കാല്‍പാദം വരെ സമമിതിപരമായും അനുപാതികമായും നിര്‍മ്മിക്കപ്പെടേണ്ട ലക്ഷണ യുക്തമായ ബിംബങ്ങള്‍ക്ക് സ്വീകരിക്കപ്പെടേണ്ട അംശക്രമം ശാസ്ത്രത്തില്‍ പറയുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 05:00 am IST
inSamskriti

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ബിംബ നിര്‍മാണത്തിനുപയോഗിക്കുന്ന മാനം താലമാകുന്നു. താലം നിശ്ചയിച്ച് അതിനെ അംശിച്ചു വേണം അവയവകല്പന നിര്‍വഹിക്കുവാന്‍. ഒരു താലത്തിന്റെ പന്ത്രണ്ടില്‍ ഒരംശത്തിന് അംഗുലം എന്ന് പറയുന്നു. ഇത്തരത്തില്‍ മൂര്‍ദ്ധാവ് മുതല്‍ കാല്‍പാദം വരെ സമമിതിപരമായും അനുപാതികമായും നിര്‍മ്മിക്കപ്പെടേണ്ട ലക്ഷണ യുക്തമായ ബിംബങ്ങള്‍ക്ക് സ്വീകരിക്കപ്പെടേണ്ട അംശക്രമം ശാസ്ത്രത്തില്‍ പറയുന്നുണ്ട്.  

താലത്തിന്റെ പന്ത്രണ്ടില്‍ ഒരു ഭാഗത്തെ അംഗുലമായി കല്പിച്ചാല്‍ നവതാല ഗണനയില്‍ ആകെ ഉയരം നൂറ്റിയെട്ട് അംഗുലങ്ങള്‍ ആകുന്നു. ഇതില്‍ മൂര്‍ധാവ് മുതല്‍ നെറ്റി വരെ മൂന്നംഗുലം കൊണ്ടും നെറ്റി മുതല്‍ താടി വരെ പന്ത്രണ്ട് അംഗുലം കൊണ്ടും ശേഷം കഴുത്ത് മൂന്നംഗുലം കൊണ്ടും അവിടെ നിന്ന് ഹൃദയ ഭാഗം വരെയും, ഹൃദയം മുതല്‍ പൊക്കിള്‍ വരെയും പൊക്കിള്‍ മുതല്‍ ലിംഗം വരെയും പന്ത്രണ്ട് അംഗുലം വീതം ദീര്‍ഘങ്ങളാകുന്നു.

ശേഷം ഇരുപത്തിനാലംഗുലം വീതമുള്ള തുടകളും കണങ്കാലുകളും മൂന്നംഗുലം വീതമുള്ള കാല്‍മുട്ടുകളും ഞെരിയാണിയും ചേര്‍ന്ന് 108 അംഗുലങ്ങള്‍ അയാല്‍ അത് ഉത്തമ നവതാല വിധിയാം വണ്ണമുള്ള ബിംബമാകുന്നു.  

മേല്പറഞ്ഞ അംഗുല മാനത്തില്‍ സ്വീകരിക്കപ്പെട്ട ശിലകളില്‍ ആകെ പതിനാറു രേഖകള്‍ വിലങ്ങനെയും പിന്നെ നടുക്കും വശങ്ങളിലും ദേഹവും കയ്യും ചേരുന്ന സന്ധികളിലും രണ്ടു വശങ്ങളിലും ഉള്ള ആയുധത്തിന്റെ അഗ്ര ഭാഗത്തു കൂടിയും ഏഴു രേഖകള്‍ നീളത്തിലും വരയ്‌ക്കണം. മുഖത്തെ നീളത്തിലും വിലങ്ങനേയുമായി പന്ത്രണ്ടു വീതമുള്ള നൂറ്റിനാല്‍പത്തി നാലു രേഖകള്‍ കള്ളികളാക്കി കോഷ്ഠ വിഭാഗം ചെയ്തു ശില്പി ബിംബം കൊത്താന്‍ ആരംഭിക്കണം.  

ബിംബത്തിന്റെ അവയവ ക്രമത്തില്‍ നെറ്റിക്ക് എട്ടംഗുലം ദീര്‍ഘവും ദീര്‍ഘത്തിന്റ പകുതിയായ നാലംഗുലം വിസ്താരവും വേണം. അര്‍ദ്ധ ചന്ദ്രനെ പോലെ മനോഹരമായി വളഞ്ഞിരിക്കണം. അതിനു ചുവട്ടിലായി മൂക്ക് നാലംഗുലം ദീര്‍ഘത്തോട് കൂടിയും രണ്ടംഗുലം വിസ്താരത്തോട് കൂടിയും വിസ്താരത്തോളം ഉയര്‍ന്ന അഗ്ര ഭാഗത്തോട് കൂടിയതും ആവണം. അഗ്രത്തെക്കാള്‍ ഒരംഗുലം താഴ്ന്നു മൂല ഭാഗത്തോട് കൂടിയും എള്ളിന്‍ പൂവിന്റെ ആകൃതിക്കൊത്ത വിധവും മനോഹരമാക്കണം.  

മൂക്ക് ആരംഭിക്കുന്നതിന്റ രണ്ടു  പാര്‍ശ്വങ്ങളിലും രണ്ടംഗുലം ദീര്‍ഘമായും ഒരംഗുലം വിസ്താരമായും മുഖത്തിന്റെ മുകളിലെ കോഷ്ടത്തില്‍ നിന്നാരംഭിച്ചു താമര പൂവിന്റെ ഇതള്‍ പോലെ സുന്ദരമായ ആകാരത്തോടെ കണ്ണുകളെ ഉണ്ടാക്കണം. കണ്ണിനു മദ്ധ്യത്തിലായി നീളത്തിന്റെ മൂന്നിലൊന്ന് വ്യാസത്തോട് കൂടിയ കൃഷ്ണമണിയും അതിന്റെ മൂന്നിലൊന്ന് വ്യാസത്തോട് കൂടിയ സൂക്ഷ്മമണിയും കല്‍പ്പിക്കണം.  

നെറ്റിക്കും കണ്ണിനും മദ്ധ്യത്തിലായുള്ള രേഖയില്‍ നാലംഗുലം ദീര്‍ഘമായും രണ്ടു യവം വിസ്താരമായും പുരികങ്ങളും അവകള്‍ക്ക് തമ്മില്‍ രണ്ടംഗുലം അകല്‍ച്ചയും വേണം. അവകള്‍ക്ക് വശങ്ങളിലായി രണ്ടു അംഗുലം വിസ്താരവും നാല് അംഗുലം ദീര്‍ഘമായും ചെവികള്‍ ചെയ്യണം.

താഴെ രണ്ടു വിരല്‍ ദീര്‍ഘവും ഒരു വിരല്‍ വിസ്താരവും ചേര്‍ന്ന അധരത്തെയും (കീഴ്ചുണ്ട്) ഒരംഗുലം ദീര്‍ഘവും അര അംഗുലം വിസ്താരവുമായി ഓഷ്ഠത്തെയും (മേല്‍ച്ചുണ്ട്) കല്പ്പിച്ചു ചുണ്ടുകളുടെ അറ്റത്തു നിന്നും ഒരംഗുലം ഇടവിട്ട് രണ്ടു പുറത്തെ കടവായകളും കവിള്‍തടങ്ങളും മനോഹരമാക്കിക്കൊള്ളണം. മൂക്കിന്റെ താഴെ ഉള്ള ചാല്‍ നടു ഭാഗത്തു നിന്ന് എട്ടു യവം ചുവട്ടിലേക്കും വരയ്‌ക്കണം.

ഇപ്രകാരം തന്നെ മേല്പറഞ്ഞ വിധിയാം വണ്ണം താടി, കഴുത്ത്, പൊക്കിള്‍, അര, കൈകള്‍, കൈപ്പട, വിരല്‍, നഖം, കാല്‍, പാദങ്ങള്‍, കാല്‍ വിരലുകള്‍ എന്നീ അംഗങ്ങളെയും കല്പിച്ചു കൊള്ളേണം. മൂന്നു താലങ്ങള്‍ കൊണ്ടു ശിരസ്സിന്റെ ചുറ്റും, അഞ്ചു താലം രണ്ടു അംഗുലം ചേര്‍ന്ന കക്ഷപ്രദേശവും നാലു താലത്തില്‍ പതിമൂന്നു യവം കുറഞ്ഞ ചുറ്റ് വയറും മൂന്നര താലം ചേര്‍ന്ന പൊക്കിള്‍ പ്രദേശവും നാലര താലം ചുറ്റ് കൊണ്ടു കടി പ്രദേശവും കണക്കാക്കണം.  

കണങ്കാലുകള്‍, തുടകള്‍, കൈകള്‍  ശരീരമദ്ധ്യ ഭാഗം എന്നിവ ആനയുടെ തുമ്പികയ്യ് പോലെ ഉരുണ്ടിരിക്കണം. കാലിന്റെ പുറം ആമപുറം പോലെയും കഴുത്ത് ശംഖുപോലെയും കവിള്‍ത്തടങ്ങളെ കണ്ണാടി പോലെയും മനസ്സില്‍ കണ്ടു മനോഹരമായി ശില്പി ബിംബം ചെയ്യണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

India

എംഎൽഎമാർക്ക് പുതിയ കാറുകൾ, ഒരു ലക്ഷം രൂപ അലവൻസ്, 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ: വലിയ പാക്കേജുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

India

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

പുതിയ വാര്‍ത്തകള്‍

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.