ഗുവാഹത്തി: പെണ്‍കുട്ടി ബുര്‍ഖയിടാത്തതിന് ഇന്ത്യയില്‍ പെണ്‍കുട്ടിക്ക് താലിബാന്‍ മോഡല്‍ മര്‍ദ്ദനം. അസമിലാണ് സംഭവം. ബുര്‍ഖയ്‌ക്ക് പകരം ജീന്‍സണിഞ്ഞെത്തി എന്ന കുറ്റമാരോപിച്ചാണ് 22 കാരിയായ പെണ്‍കുട്ടിയെ അസമിലെ കടയുടമ കൈയ്യേറ്റം ചെയ്തത്. ഇത് ചോദിക്കാനെത്തിയ പെണ്‍കുട്ടിയുടെ അച്ഛനെ കടയുടമയും മകനും കൂടെക്കൂടിയെന്നും പരാതിയുണ്ട്.
കടയുടമയായ നൂറുല്‍ അമീന്‍ ബിശ്വനാഥ് ചരളിയില്‍ നടത്തുന്ന ഇലക്ട്രോണിക് ആക്സസറീസ് കടയില്‍ ഹെഡ്ഫോണ്‍ വാങ്ങാനെത്തിയതായിരുന്നു പെണ്‍കുട്ടി. പക്ഷെ മുസ്ലിമായിട്ടും ബുര്‍ഖ ധരിയ്‌ക്കാതെ ജീന്‍സണിഞ്ഞതാണ് കടയുടമയെ പ്രകോപിപ്പിച്ചത്..മുസ്ലീം പെണ്‍കുട്ടികള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് താക്കീത് ചെയ്തതോടൊപ്പം പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു. കൂടാതെ പെണ്‍കുട്ടിയെ തെരുവ് വേശ്യയെന്ന് വിളിച്ച് അപമാനിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. തന്റെ മകളെ അധിക്ഷേപിച്ചത് ചോദ്യം ചെയ്യാൻ എത്തിയ പെണ്‍കുട്ടിയുടെ പിതാവിനെ കടയുടമയും മകനും ചേര്‍ന്ന് മര്‍ദിച്ചതായും ആരോപണമുണ്ട്.
പെണ്‍കുട്ടി സംഭവം വീട്ടിലറിയിച്ചതോടെ പ്രകോപിതനായ അവളുടെ പിതാവ്, കടയുടമ നൂറുള്‍ അമീനെ ചോദ്യം ചെയ്തതോടെ അമീറും മകന്‍ റഫീഖുലും ചേര്‍ന്ന് അയാളെ മര്‍ദ്ദിക്കുകയായിരുന്നു. കടയുടമയെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
‘ ഞാന്‍ സല്‍വാര്‍ കമീസ്, ജീന്‍സ് തുടങ്ങിയ എല്ലാത്തരം വസ്ത്രങ്ങളും ധരിക്കാറുള്ള വ്യക്തിയാണ്. ബുര്‍ഖയോ ഹിജാബോ ധരിക്കുന്നത് മോശമായ കാര്യമാണെന്ന് ഞാന്‍ പറയുന്നില്ല, പക്ഷെ എന്ത് ധരിയ്‌ക്കണം എന്ന കാര്യം അടിച്ചേല്‍പ്പിക്കാന്‍ അയാള്‍ക്ക് അവകാശമില്ല” പെണ്‍കുട്ടി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ അസമില്‍ കൂടി വരികയാണെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: