തിരുവനന്തപുരം: ഉദരസംബന്ധമായ രോഗം മൂര്‍ച്ഛിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഐസിയുവില്‍ തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് വിഎസ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസം ഉണ്ടാകുകയും, രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയരുകയും ചെയ്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പട്ടം എസ്‌യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വാര്‍ധക്യസഹജമായ ബുദ്ധുമുട്ടുകളെ തുടര്‍ന്ന് രണ്ട് വര്‍ഷമായി വിശ്രമത്തിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യനില മെച്ചപ്പെട്ടതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 20ന് ആയിരുന്നു അദ്ദേഹം 98-ാം പിറന്നാള്‍ ആഘോഷിച്ചത്.
















