Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ദേശത്തിന്റെ കവി

കവി എന്‍.കെ. ദേശത്തിന് ഇന്ന് പിറന്നാള്‍. ആശംസകളുമായി നാട് ഒത്തുചേരുന്നുണ്ട്. കവിതയും കാവ്യകേളിയും അക്ഷരശ്ലോകവുമൊക്കെയായി ദേശത്തിന്റെ ജീവിതം വരച്ചിട്ട എന്‍. കെ. ദേശത്തെക്കുറിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2021, 05:00 am IST
inArticle

ലക്ഷ്മിദാസ്

അക്ഷരശ്ലോകം പഠിച്ചു തുടങ്ങിയ സമയത്ത് ഏറെ സുന്ദരമായ ചില ശ്ലോകങ്ങളുടെ രചയിതാവ് എന്ന നിലയിലാണ് കവി എന്‍.കെ. ദേശത്തെ ആദ്യമായറിയുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ധാരാളം കവിതകള്‍ വായിച്ചു. ശ്ലോകങ്ങളോടും കവിതകളോടും തോന്നിയ സ്‌നേഹവും ബഹുമാനവും അതുപോലെ നിലനില്‍ത്തുന്നതായിരുന്നു ഓരോ പ്രാവശ്യവും അദ്ദേഹത്തെ നേരില്‍ക്കാണുമ്പോള്‍ ഉണ്ടാകുന്ന അനുഭവങ്ങളും. ലാളിത്യം മുഖമുദ്രയാക്കിയ കവിയെന്ന് അദ്ദേഹത്തെക്കുറിച്ച് പറയുന്നത് വെറുതെയല്ല. തീര്‍ത്തും സാധാരണരായ മനുഷ്യര്‍ക്കൊപ്പം അവരിലൊരാളായി നില്‍ക്കുന്ന കവിയാണ് ദേശം.

മലയാള കാവ്യലോകത്തിന് തിലകക്കുറിയാണ് ദേശം സാറിന്റെ കവിതകള്‍. ശ്ലോകങ്ങളുടേയും ഈരടികളുടേയും രചനയില്‍ അനുഭവപ്പെടുന്ന വൃത്തങ്ങളുടെ കെട്ടുറപ്പ്, വൃത്തനിരാസം മുഖമുദ്രയാക്കിയ ആധുനികകവികളില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. സ്വന്തം നാടിനേയും ഭാഷയേയും പെറ്റമ്മയെപ്പോലെ സ്‌നേഹിച്ച കവി. എല്ലാ കവിതയിലുമുണ്ട് ആ സ്‌നേഹവും ആര്‍ദ്രതയും. ഈ സൗമ്യത മാത്രമല്ല, വിമര്‍ശിക്കപ്പെടേണ്ട സാമൂഹ്യവിഷയങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് തീക്ഷ്ണമായി അവതരിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ കയ്യടക്കം ശ്രദ്ധേയമാണ്. ശ്ലോകപാരമ്പര്യത്തിലൂടെ താന്‍ നേടിയെടുത്ത കവിത്വസിദ്ധിയാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് അദ്ദേഹം പലവുരു പറഞ്ഞിട്ടുണ്ട്.

മനുഷ്യരാശിയുടെ വികാര വിചാരങ്ങളേയും ചിന്തകളേയും ദേശത്തെപ്പോലെ അടുത്തറിഞ്ഞ് കവിതകളില്‍ അവതരിപ്പിച്ചിട്ടുള്ളവര്‍ ചുരുക്കം. ഈ ഭൂമിയിലെ ജീവിതത്തെക്കുറിച്ച് ‘വാഴ്‌വ് കിനാവാണ്’  എന്ന് നാടോടികളുടെ പാട്ട് എന്ന കവിതയിലൂടെ അദ്ദേഹം പറയുന്നുണ്ട്. മാത്രമല്ല, ഇവിടെ  ഇവിടെ ‘ഞങ്ങളും നിങ്ങളുമില്ല, നമ്മള്‍ മാത്രമേയുള്ളൂ’  എന്ന ഒരുമയുടെ സന്ദേശം കൂടി നാടോടികളുടെ ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചുതരുന്നു. മനുഷ്യനും പ്രകൃതിക്കും ഒരേപോലെ പ്രാധാന്യം കൊടുക്കുന്ന കവിയാണ് എന്‍.കെ. ദേശം. നമ്മള്‍ നിസ്സാരമെന്ന് കരുതുന്ന അംഗുലപ്പുഴുവില്‍ നിന്നും അടയ്‌ക്കാക്കിളിയില്‍ നിന്നുപോലും വലിയ പ്രപഞ്ച സത്യങ്ങള്‍ പഠിക്കാനുണ്ടെന്ന് തിരിച്ചറിഞ്ഞ കവികൂടിയാണദ്ദേഹം. പ്രകൃതിയിലെ ജീവജാലങ്ങളുടെ ‘നിസ്സര്‍ഗ്ഗ കലാനിപുണതയും നിസ്സംഗതയും ക്ഷുദ്രവികാരമലീമസമായ മനുഷ്യമൃഗത്തിന് നേടാനായെങ്കില്‍’ ഈ ഭൂമിയിലെ ജീവിതം എത്ര മനോഹരമായേനേ എന്ന് ‘പ്രകൃതിയിലേക്ക്’ എന്ന കവിതയില്‍ കവി ആഗ്രഹിക്കുന്നു.

മഹത്തായ തത്ത്വചിന്തകളും ജീവിതസത്യങ്ങളും അവതരിപ്പിക്കുമ്പോഴും താനേറെ ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്കു വേണ്ടി കവിതകളെഴുതാന്‍ അദ്ദേഹം മടിക്കാറില്ല. നമ്മുടെ കാവ്യപാരമ്പര്യത്തിന്റെ അനുശീലനത്തിനായി ഹരിശ്രീ എന്ന അക്ഷരശ്ലോക സമിതിയും അദ്ദേഹം നടത്തി. അപ്പൂപ്പന്‍ താടി, ചൊട്ടയിലെ ശീലം, മഴത്തുള്ളികള്‍ ഇവയെല്ലാം കുട്ടികളെ ഉദ്ദേശിച്ച് രചിച്ച കവിതകളാണ്. ‘അമ്പലഗോപുര നടയിലൊരാനക്കൊമ്പനെ ഞാന്‍ കണ്ടേ’ എന്ന് തുടങ്ങുന്ന ആനക്കൊമ്പന്‍ എന്ന കവിത സമൂഹ്യമാധ്യമങ്ങളില്‍പോലും തരംഗമാണ്.

മനുഷ്യര്‍ എവിടെയൊക്കെ പോലായും തന്റെ പേരുകള്‍ മറക്കരുതെന്ന് അദ്ദേഹം ‘മറുനാട്ടില്‍ നിന്ന്’ എന്ന കവിതയിലൂടെ ഓര്‍മ്മിപ്പിച്ചു. തന്നെ വേദനിപ്പിച്ച ഓര്‍മ്മകളിലൂടെ ഓണത്തെക്കുറിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ ‘ഓര്‍മ്മകളുടെ ഓണം’ എന്ന കവിതയുടെ മറുപുറമായിരുന്നു ദേശത്തിന്റെ കവിത. ‘വായ്‌ക്കുമഴലിലും വാടാതെയിത്തറവാട്ടില്‍ തെഴുത്ത’ മനുഷ്യബന്ധങ്ങളെയാണ് ദേശം കവിതയില്‍ കാണാനാവുക.

മനുഷ്യന്‍ എന്നും സൂക്ഷിക്കാനാഗ്രഹിക്കുന്ന സ്‌നേഹബന്ധങ്ങളും മനസ്സില്‍ നിന്നും പറിച്ചു മാറ്റാനാവാത്ത ഗൃഹാതുര സ്മരണയും എന്‍.കെ.ദേശമെന്ന കവിയിലെ ആര്‍ദ്രമനസ്സിനെയാണ് കാണിക്കുന്നത്.

‘മറ്റേതു നാട്ടില്‍ പറിച്ചുനട്ടാലുമെന്‍

പൊട്ടിയ നാരായവേരിന്റെയറ്റത്തു

പൊട്ടിച്ചിനച്ചു തഴയ്‌ക്കാന്‍ കൊതിപ്പു ഞാന്‍

മങ്ങാതെയുണ്ടെന്‍ മനസ്സിലെന്നാളുമീ  

മണ്ണില്‍ക്കിളിര്‍ക്കും കിനാക്കളും പൂക്കളും’ ഒരു സാധാരണ മലയാളിയുടെ മനസ്സുതന്നെയാണ് ഈ വരികളില്‍ കാണാന്‍ സാധിക്കുന്നത്.  

അവാര്‍ഡുകള്‍ക്കോ സ്ഥാനമാനങ്ങള്‍ക്കോ സ്വാധീനിക്കാന്‍ കഴിയാത്ത തരത്തിലുള്ള നിര്‍മമതാഭാവമാണ് എന്‍.കെ ദേശമെന്ന കവിയിലുള്ളത്. കവിത അദ്ദേഹത്തിന്റെ സംസ്‌കാരമാണ്. ജീവനാണ്. നിറഞ്ഞ ചിരിയോടെ വാത്സല്യത്തോടെ പകര്‍ന്നു തരുന്ന കാവ്യാനുഗ്രഹം വരുംതലമുറയെ മുന്നേട്ടുനയിക്കാനുള്ള ശക്തിയാണ്. അംഗീകാരങ്ങളെത്ര ലഭിച്ചാലും ഞാനെന്നും നിങ്ങളിലൊരാളാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒപ്പമുള്ളവരെ ചേര്‍ത്തു നിര്‍ത്തുന്ന മനുഷ്യസ്‌നേഹമാണ് ദേശംകവിതകളിലും നിറയുന്നത്.  അതൊരു നിറവാണ്, ഇരുട്ട് അരിച്ചുകയറുന്ന പുതിയ കാലത്ത് പിന്നാലെ വരുന്നവര്‍ക്ക് വഴി കാട്ടി മുന്നോട്ടു പോകുന്ന നിലാവാണ്.  

(കരമന നീറമണ്‍കര എന്‍എസ്എസ് വനിതാ കോളേജില്‍ മലയാള വിഭാഗം അദ്ധ്യാപികയാണ് ലേഖിക)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.