ദുബായ്: ട്വന്റി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് പാക്കിസ്ഥാന്. വാശിയേറിയ മത്സരത്തിനൊടുവിലാണ് പാക്കിസ്ഥാന്റെ വിജയം. അഫ്ഗാന് ഉയര്‍ത്തിയ 147 റണ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 19-ാം ഓവറിലാണ് പാക്കിസ്ഥാന് മറികടക്കാന്‍ സാധിച്ചത്.
അഫ്ഗാനിസ്ഥാനെതിരെ പാകിസ്താന് 148 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം. 8 റണ്‍സ് എടുത്ത ഓപ്പണര്‍ മുഹമ്മദാ റിസ്വാന് തുടക്കത്തില്‍ പോയെങ്കിലും ബാബര്‍ അസാനും (51) ഫക്തര്‍ സമാനും (30) സ്ക്കോര്‍ മുന്നോട്ടു കൊണ്ടുപോയി. 10 റണ്‍സെടുത്ത മുഹമ്മദ് ഹഫീസും പുറത്തായെങ്കിലും ഷോയിബ് മാലിക് (19)തകര്‍ത്തടിച്ചത് പാക്കിസ്ഥാന് വിജയ പ്രതീക്ഷ നല്കി.എങ്കിലും കണിശമായ അഫ്ഗാന് ഏറിനു മുന്നില്‍ പാക്ക് താരങ്ങള്‍ റണ്‍ എടുക്കാന്‍ പ്രയാസപ്പെട്ടു. അവസാന രണ്ട് ഓവറില്‍ 24 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാന്റെ ആസിഫ് അലി 19-ാം ഓവറില്‍ നാല് സിക്സര്‍ അടിച്ച് വിജയം ഉറപ്പിച്ചു.
ആദ്യംബാറ്റ് ചെയ്ത അഫ്ഗാന് പാക്കിസ്ഥാന് ബോളിങ്ങ് നിരയോട് പിടിച്ചു നിന്നാണ് സ്കോര്‍ ഉയര്‍ത്തിയത്. അഫ്ഗാനിസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടി. നായകന് മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നായിബ് എന്നിവരുടെ ബാറ്റിങ് മികവാണ് അഫ്ഗാനിസ്ഥാന് ടീമിന് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്.
പാക്കിസ്ഥാനായി ഇമാദ് വാസിം നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഷഹീന് അഫ്രീദി, ഷതാബ് ഖാന് എന്നിവര്‍ നാല് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് ഓരോ വിക്കറ്റ് വീഴ്ത്തി. ഹാരിസ് റൗഫ് നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങിയും ഹസന് അലി നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.
ഓപ്പണര്‍മാര്‍ തുടക്കത്തിലെ നഷ്ടപ്പെട്ട അഫ്ഗാന് മധ്യനിരയുടെ ബലത്തിലാണ് പിടിച്ചു നിന്നത്. ഓപ്പണര്‍ ഹസ്രതുള്ള സസായ് പൂജ്യത്തിനും മുഹമ്മദ് ഷെഹ്സാദ് എട്ട് റണ്‍സിനും പുറത്തായി. അമ്പത് റണ്‍സ് കടക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ അഫ്ഗാനെ മധ്യനിര കാക്കുകയായിരുന്നു. നബിസും നായിബും 35 റണ്‍സ് വീതമെടുത്ത് പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: