തിരുവനന്തപുരം:സീറോ മലബാര്‍ സഭയുടെ ആരാധനക്രമ വിവാദത്തില്‍ വത്തിക്കാന്‍ ഇടപെടുന്നു. ഓറിയന്റല്‍ കോണ്ഗ്രിഗേഷന് അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലിയനാദ്രോ സാന്ദ്രി എല്ലാ ബിഷപ്പുമാര്‍ക്കും വിശദമായ അഭിപ്രായമറിയിക്കാന്‍ കത്തയച്ചു. ഒരോ രൂപതകളിലെയും ആരാധക്രമ ഏകീകരണത്തോടുള്ള വിശ്വാസികളുടെയും വൈദികരുടെയും നിലപാടുകളും അത് നടപ്പിലാക്കുന്നതിലുള്ള ബുദ്ധിമുട്ടുകളും ചോദിച്ചു കൊണ്ടാണ് കത്ത്.
ഒരു വ്യക്തിസഭയുടെ സിനഡു തീരുമാനത്തിന് പുറമെ ബിഷപ്പുമാരില്‍ നിന്ന് വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നത് അസാധാരണ നടപടിയാണ്. ഇത്തരമൊരു കാര്യം ചരിത്രത്തിലാദ്യമാണ്.
കര്‍ശനമായ ഐക്യരൂപം അടിച്ചേല്‍പ്പിക്കുന്നത് ആഗോള കത്തോലിക്കാ സഭയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിശ്വാസികളുടെയും വൈദികരുടെയും കനത്ത എതിര്‍പ്പിനെ തുടര്‍ന്ന് വത്തിക്കാന്‍ സിനഡു തീരുമാനം പുനപരിശോധിക്കാനാവശ്യപ്പെട്ടേക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: