ചെന്നൈ:ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് വ്യാഴാഴ്ച സംഘടിപ്പിക്കുന്ന വെബിനാറില്‍ പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ സംസാരിക്കും. ‘ഇന്‍ക്ലൂസിവിറ്റി ഓഫ് ന്യൂസ് റൂം’ (നമ്മുടെ വാര്‍ത്ത മുറികള്‍ എത്രത്തോളം എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ട്?) എന്നതാണ് ചര്‍ച്ചാ വിഷയം. വൈകീട്ട് 5 നാണ് ചര്‍ച്ച.
വെബിനാറിന്റെ ലിങ്ക് ഇതാണ്:https://interactive.america.gov/InclusivityandMedia
ദി ന്യൂസ് മിനിറ്റ് ഡിജിറ്റര്‍ പോര്‍ട്ടലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ധന്യാ രാജേന്ദ്രന്‍ മോഡറേറ്ററായിരിക്കും. സാമൂഹ്യ ചിന്തകന്‍ ചന്ദ്ര ഭാന്‍ പ്രസാദ്, പത്രപ്രവര്‍ത്തക യാഷിക ദത്ത് എന്നിവര്‍ പങ്കെടുക്കും.
ദ റേസ് ഫാക്ടര്‍ (വംശീയതയെന്ന ഘടകം) എന്ന തലക്കെട്ടില്‍ നടത്തിയ റിപ്പോര്‍ട്ട് പരമ്പരയ്‌ക്കാണ് കെന്നത്ത് കൂപ്പര്‍ക്ക് പുലിറ്റ്‌സര്‍ ലഭിച്ചത്. ബോസ്റ്റണ്‍, മസാച്ചുസെ എന്നീ സ്ഥാപനങ്ങളിലെ വംശീയതയെ അദ്ദേഹം അപഗ്രഥിക്കുകയാണ് ഈ ലേഖനങ്ങളില്‍. ഇദ്ദേഹം വാഷിംഗ്ടണ്‍ പോസ്റ്റിന് വേണ്ടി ശീലങ്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ, മാലിദ്വീപ് എന്നിവിടങ്ങളില്‍ കറസ്‌പോണ്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ദല്‍ഹിയിലെ യുഎസ് എംബസി, മുംബൈയിലെയും കൊല്‍ക്കത്തയിലെയും യുഎസ് കോണ്‍സുലേറ്റുകളും സഹ സംഘാടകരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: