ദുബായ്: എയ്ഡന്‍ മാര്‍ക്രമിന്റെ മിന്നല്‍ ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ വിജയം. ടി 20 ലോകകപ്പ്് ഗ്രൂപ്പ് ഒന്നിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റിന്
വിന്‍ഡീസിനെ തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയുടെ ആദ്യ വിജയമാണിത്. നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസിന്റെ രണ്ടാം തോല്‍വിയും.
144 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുപിടിച്ച ദക്ഷിണാഫ്രിക്ക പത്ത് പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. എയ്ഡന്‍ മാര്‍ക്രം 26 പന്തില്‍ 51 റണ്‍സുമായി അജയ്യനായി നിന്നു. രണ്ട് ഫോറും നാലു കൂറ്റന്‍ സിക്സറും പൊക്കി. സ്കോര്‍: വിന്‍ഡീസ്് 20 ഓവറില്‍ എട്ട് വിക്കറ്റിന് 134. ദക്ഷിണാഫ്രിക്ക: 18.2 ഓവറില്‍ രണ്ട് വിക്കറ്റിന് 144.
വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ബാവുമയെ രണ്ട് റണ്‍സിന് നഷ്ടമായി. ക്യാപ്റ്റന്‍ പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്്കോര്‍ബോര്‍ഡില്‍ നാലു റണ്‍സ് മാത്രം. പിന്നീട് ഓപ്പണര്‍ റീസാ ഹെന്‍ഡ്രിക്സ്, റാസി വാന്‍ ഡെര്‍ ഡ്യുസന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ നടത്തിയ മികവുറ്റ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.
വാന്‍ഡെര്‍ ഡ്യൂസന് 51 പന്തില്‍ മൂന്ന് ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 43 റണ്‍സുമായി കീഴടങ്ങാതെ നിന്നു. അഭേദ്യമായ മൂന്നാം വിക്കറ്റില്‍ മാര്‍ക്രമും വാന്‍ഡെര്‍ ഡ്യൂസനും 83 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്സ് 30 പന്തില്‍ 39 റണ്‍സ് നേടി. നാല് ഫോറും ഒരു സിക്സറും ഉള്‍പ്പെട്ട ഇന്നിങ്ങ്സ്. രണ്ടാം വിക്കറ്റില്‍ ഹെഡ്രിക്സും വാന്‍ഡെര്‍ ഡ്യൂസനും 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത വിന്‍ഡീസ് എവിന്‍ ലൂയിസിന്റെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 143 റണ്‍സ് എടുത്തത്. ലൂയിസ് 35 പന്തില്‍ 56 റണ്‍സ് അടിച്ചെടുത്തു. മൂന്ന് ഫോറും ആറു സിക്്സറും പൊക്കി.
ക്യാപ്റ്റന്‍ കീരണ്‍ പൊള്ളാര്‍ഡും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 20 പന്തില്‍ 26 റണ്‍സ് എടുത്തു. ക്രിസ് ഗെയ്ലും നിക്കോളസ് പൂരനും 12 റണ്‍സ് വീതമെടുത്ത് കീഴടങ്ങി. ഹെറ്റ്മെയന്‍ (1) , റസ്സല്‍ (5), ഹെയ്ഡന് വാല്‍ഷ്് (0) എന്നിവര്‍ അനായാസം ബാറ്റ് താഴ്ത്തി.
ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍ റിച്ച് നോര്‍ട്ജെ നാല് ഓവറില്‍ കേവലം പതിനാല് റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ വീഴ്ത്തി. ഡ്വയ്ന്‍ പ്രീട്ടോറിയസ് രണ്ട് ഓവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റും കേശവ് മഹരാജ് നാല് ഓവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.
ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക്് ഈ വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റായി. വിന്‍ഡീസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്വിയാണിത. ആദ്യ മത്സത്തില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനോട് തോറ്റിരുന്നു.
സ്കോര്‍: വിന്‍ഡീസ്: 20 ഓവറില്‍ എട്ട് വിക്കറ്റിന് 143 ( എവിന്‍ ലൂയിസ് 56, പൊള്ളാര്ഡ്്് 26, ലെന്‍ഡല്‍ സിമണ്‍സ് 16, പ്രീട്ടോറിയസ് 17 റണ്‍സിന് 3 വിക്കറ്റ്്) ദക്ഷിണാഫ്രിക്ക : 18.2 ഓവറില്‍ രണ്ട് വിക്കറ്റിന് 144 ( ഹെന്‍ഡ്രിക്സ് 39, ഡ്യൂസന് 43 നോട്ടൗട്ട്, മാര്‍ക്രം 51 നോട്ടൗട്ട്്, ഹൊസൈന്‍ 27 റണ്‍സിന് ഒരു വിക്കറ്റ്്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: