Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നവാബ് മാലിക്കിന് തിരിച്ചടി; എൻസിബി സംഘത്തെ കുറ്റപ്പെടുത്തില്ലെന്നും രാഷ്‌ട്രീയക്കാരുടെ വാദം വേണ്ടെന്നും ആര്യന്‍ഖാന്റെ അഭിഭാഷകന്‍

എന്‍സിപി മന്ത്രി നവാബ് മാലിക്ക് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ മേധാവി സമീര്‍ വാങ്കഡെയ്‌ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ ആര്യന്‍ഖാന്റെ അഭിഭാഷകന്‍. മുംബൈ ഹൈക്കോടതിയില്‍ വാദിക്കാനെത്തിയ മുകുള്‍ റോത്തഗിയാണ് രാഷ്‌ട്രീ പാർട്ടികളുടെ വാദം ഏറ്റെടുത്ത് തന്റെ കക്ഷിയുടെ ജാമ്യാപേക്ഷയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും കോടതിയെ അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 08:07 pm IST
in India

ന്യൂദല്‍ഹി: എന്‍സിപി മന്ത്രി നവാബ് മാലിക്ക് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ മേധാവി സമീര്‍ വാങ്കഡെയ്‌ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ ആര്യന്‍ഖാന്റെ അഭിഭാഷകന്‍. ചൊവ്വാഴ്ച ആര്യന്‍ഖാന്റെ ജാമ്യത്തിന് വേണ്ടി മുംബൈ ഹൈക്കോടതിയില്‍ വാദിക്കാനെത്തിയ മുകുള്‍ റോത്തഗിയാണ്  എൻസിബി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ലെന്നും ഏതെങ്കിലും രാഷ്‌ട്രീ പാർട്ടികളുടെ വാദം ഏറ്റെടുത്ത് തന്റെ കക്ഷിയുടെ ജാമ്യാപേക്ഷയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും കോടതിയെ അറിയിച്ചത്.

കാലിഫോർണിയയിൽ നിന്ന് ബിരുദം പൂർത്തിയാക്കി 2020 മാർച്ചിൽ ആണ് ആര്യൻഖാൻഇന്ത്യയിലേക്ക് മടങ്ങിയതെന്ന് സൂചിപ്പിച്ചാണ് മുഗുൾ റോത്തഗി ജാമ്യാപേക്ഷയിൽ  ആര്യന് വേണ്ടി വാദിക്കാൻ തുടങ്ങിയത്. ഉപഭോക്താവായിട്ടല്ല, വിഐപി അതിഥിയായാണ് ആര്യൻ ഖാൻ  ക്രൂയിസ് പാർട്ടിക്ക് പോയത്.  ഇവന്‍റ് മാനേജറായ പ്രതീക് ഗബയാണ് ആര്യൻ ഖാനെ ക്ഷണിച്ചത്.  

എൻസിബി ടീം നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നുവെന്നും  മുകുൾ റോത്തഗി ഹൈക്കോടതിയിൽ വാദിച്ചു.  പാർട്ടിയെ സംബന്ധിച്ച്   അവർക്ക് ചില വിവരങ്ങൾ ലഭിച്ചിരുന്നു.   ക്രൂയിസിൽ കയറുന്നതിന് മുമ്പ് തന്നെ ആര്യൻ ഖാനെ അവർ കസ്റ്റഡിയിൽ  എടുത്തു.  ആര്യൻ ഖാനിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ല. ആര്യൻ ഖാൻ  മയക്കുമരുന്ന് ഉപയോഗിച്ചിട്ടുമില്ല.  ഒക്‌ടോബർ മൂന്നിനാണ് ആര്യൻഖാനെ അറസ്റ്റ് ചെയ്തത്.  അതേ ദിവസം തന്നെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അതിനുശേഷം, ആര്യൻ ഖാന്റെ മെഡിക്കൽ പരിശോധനകളൊന്നും നടത്തിയിട്ടില്ല. അതിനാൽ തന്നെ  മയക്കുമരുന്ന് ഉപയോഗിച്ചോ ഇല്ലയോ എന്ന് അന്വേഷണ സംഘത്തിന് തെളിയിക്കാനാവില്ലെന്നും മുഗുൾ റോത്തഗി കോടതിയിൽ വാദിച്ചു.

അർബാസിനെയും പരിപാടിക്ക്  ക്ഷണിച്ചത് ഇവന്‍റ് മാനേജ് മെന്‍റ് ടീമാണ്.    അർബാസിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്  ആര്യൻഖാൻ  അറിഞ്ഞിരുന്നില്ല.   ആര്യൻ ഖാന് മയക്കുമരുന്നിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ആര്യന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വാട്‌സ്ആപ്പ് ചാറ്റിന്  ക്രൂയിസ് പാർട്ടിയുമായി യാതൊരു ബന്ധമില്ലെന്നും റോത്തഗി വ്യക്തമാക്കി. അതേ സമയം  എൻസിബി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ലെന്നും മുകുൾ റോത്തഗി  കോടതിയെ അറിയിച്ചു. ഏതെങ്കിലും രാഷ്‌ട്രീ പാർട്ടികളുടെ വാദം ഏറ്റെടുത്ത് തന്റെ കക്ഷിയുടെ ജാമ്യാപേക്ഷയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് മുഗുൾ റോത്തഗി കോടതിയെ അറിയിച്ചത്. ‘ഈ കേസ് മാധ്യമശ്രദ്ധ നേടിയിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ മകനായതുകൊണ്ടാണ് ഇത്. അതല്ലെങ്കില്‍ എത്രയോ കേസുകള്‍ ഇതുപോലെ ദിനംപ്രതി നടക്കുന്നു. നമ്മള്‍ ആരും ശ്രദ്ധിക്കാറില്ല,’- ആ്‌ര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നതിനുള്ള വാദത്തില്‍ മുഗുള്‍ റോത്തഗി പറഞ്ഞു.ആര്യന്‍ഖാനെ പുനരധിവാസ കേന്ദ്രത്തിലാണ് ആക്കേണ്ടതെന്നും അതല്ലാതെ കോടതിവിചാരണയ്‌ക്ക് വിധേയനാക്കരുതെന്നും റോത്തഗി വാദിച്ചു. ആര്യന്‍ ഖാനും കേസില്‍ അറസ്റ്റിലായ മറ്റു 19 പേരും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും മുഗുള്‍ റോത്തഗി വാദിച്ചു.

നേരത്തെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക് വേണ്ടി ആര്യന്‍ ഖാനെതിരെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) അനില്‍ സിംഗ് വാദിച്ചു. ആര്യന്‍ ഖാന്‍ മയക്കമരുന്ന് ഉപയോഗിച്ചു എന്ന് മാത്രമല്ല, അനധികൃത മയക്കമരുന്ന് കടത്തില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്നും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക് വേണ്ടി വാദിച്ച എഎസ്ജി അനി്ല്‍ സിംഗ് പറഞ്ഞു. കേസന്വേഷണം അട്ടിമറിക്കാന്‍ ആര്യന്‍ഖാനും ഷാരൂഖ് ഖാന്റെ മാനേജരായ വനിത പൂജ ഡഡ്‌ലാനിയും തെളിവുകളേയും സാക്ഷികളേയും തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ ശ്രമിച്ചുവെന്നും അനില്‍ സിംഗ് വാദിച്ചു. ജാമ്യം അനുവദിച്ചാല്‍ പ്രതി വീണ്ടും തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും അനില്‍ സിംഗ് വാദിച്ചു.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി എന്‍ ഡബ്ല്യു സംബ്രെയാണ് വാദം കോള്‍ക്കുന്നത്. എന്തായാലും ചൊവ്വാഴ്ച രാത്രി കൂടി ആര്യന്‍ ഖാന് ജയിലില്‍ കഴിയേണ്ടിവരും. മുഗുൾ റോത്തഗിയുടെ വാദം പൂർത്തിയായെങ്കിലും   ജാമ്യാപേക്ഷയിൽ ഒക്ടോബര്‍ 27 ബുധനാഴ്ച  കോടതിയിൽ അന്തിമ വാദം നടക്കും. ഇതിനു ശേഷമായിരിക്കും കോടതി വിധി പറയുക.  

Tags: മുകുള്‍ റോത്തഗിപൂജ ഡഡ്‌ലാനിഷാരൂഖ് ഖാന്‍മയക്കമരുന്ന്ലഹരിവസ്തുക്കള്‍മുംബൈ ഹൈക്കോടതിആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോനവാബ് മാലിക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗോവയില്‍ അലസയായി സുഹാന ഖാന്‍; കിംഗ് ഖാന്റെ മകള്‍ ബോളിവുഡില്‍ അരങ്ങേറുന്നു

Entertainment

കോന്‍ ബനേഗ ക്രോര്‍പതി വീണ്ടും എത്തുന്നു; അവതരിപ്പിക്കുന്നത് ബിഗ് ബി തന്നെ

Entertainment

കിംഗ് ഖാനും ഗൗരിയും ഹൈന്ദവ, ഇസ്ലാമിക രീതിയില്‍ വിവാഹിതരായി; ഷാരൂഖ് ജീതേന്ദറായപ്പോള്‍ ഗൗരി ആയിഷ

Bollywood

ഷൂട്ടിങ്ങിനിടെ മൂക്കിന് പരുക്കേറ്റ് നടന്‍ ഷാരൂഖ് ഖാന് രക്തസ്രാവം; ശസ്ത്രക്രിയ നടത്തി; താരം വിശ്രമത്തില്‍

Gulf

നാർക്കോട്ടിക് ക്രിമിനലുകളെ വേട്ടയാടി ദുബായ് പോലീസ് : ലോക രാജ്യങ്ങളുമായി ചേർന്ന് പിടികൂടിയത് നിരവധി മയക്കുമരുന്ന് മാഫിയ സംഘങ്ങളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.