മുംബയ്: മാട്ടുംഗ ആസ്ഥാനമായ ബോംബെ കേരളീയ സമാജത്തിന് പുതിയ ഭാരവാഹികള്‍. കേരളഭവനം നവതി മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്നവാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റ് കെ. പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി പ്രേമരാജന്‍ നമ്പ്യാര്‍ സമാജത്തിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു. തുടര്‍ന്ന് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.
. രാജശേഖരന്‍ നായര്‍ (പ്രസിഡന്റ്), കെ. പ്രദീപ് കുമാര്‍ (വൈസ് പ്രസിഡന്റ്), വിനോദ് കുമാര്‍ വി നായര്‍ (സെക്രട്ടറി & ഡിസ്പെന്‍സറി ഇന്‍ ചാര്‍ജ്), പത്മസുന്ദരന്‍ (ജോയിന്റ് സെക്രട്ടറി), ആര്‍.എന്‍. സുരേഷ് കുമാര്‍ (ട്രഷറര്‍), ഹരികുമാര്‍ കുറുപ്പ് (കായികം), ഒ. രാമചന്ദ്രന്‍ (വിദ്യാഭ്യാസം), സി.പി. ഹരിദാസ് (മെമ്പര്‍ഷിപ്പ്), ആര്‍.വി. വേണുഗോപാലന്‍ (കലാ സാംസ്‌കാരികം), എം.വി. രവി (കണ്‍സ്ട്രക്ഷന്‍), എ.ആര്‍. ദേവദാസ് (വിശാലകേരളം, മാധ്യമ, പരസ്യവിഭാഗം), വിനോദ് വി പിള്ള (ലൈബ്രറി), മധു നമ്പ്യാര്‍ (യൂത്ത് വിംഗ്), ബിന്ദു പ്രിയന്‍ (വനിതാ വിഭാഗം) എന്നിവ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു.
















