Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ദെന്‍, ചെറിയാച്ചന്‍ സ്പീക്കിങ്

അടുത്തവന്‍ അകലുമ്പോഴും അകന്നവന്‍ അടുക്കുമ്പോഴും സൂക്ഷിക്കണമെന്നാണ് പറയാറ്. അതായത് ഒരു കൊറോണക്കാല ജാഗ്രത. ഇല്ലെങ്കില്‍ എന്തു സംഭവിക്കുമെന്നതിന് പുരാണത്തിലും ചരിത്രത്തിലും സമകാലികത്തിലും വേണ്ടത്ര ഉദാഹരണങ്ങള്‍.

കെ. മോഹന്‍ദാസ്byകെ. മോഹന്‍ദാസ്
Oct 25, 2021, 05:00 am IST
inArticle

അടുത്തവന്‍ അകലുമ്പോഴും അകന്നവന്‍ അടുക്കുമ്പോഴും സൂക്ഷിക്കണമെന്നാണ് പറയാറ്. അതായത് ഒരു കൊറോണക്കാല ജാഗ്രത. ഇല്ലെങ്കില്‍ എന്തു സംഭവിക്കുമെന്നതിന് പുരാണത്തിലും ചരിത്രത്തിലും സമകാലികത്തിലും വേണ്ടത്ര ഉദാഹരണങ്ങള്‍.

കൊറോണ ജാഗ്രതയുള്ളതിനാല്‍ ഇപ്പോള്‍ ആദ്യത്തെ പേടിയൊക്കെ മിക്കവര്‍ക്കും പോയി. അതിന്റെ ആത്യന്തികഫലമെന്തെന്ന് പിന്നീട് അറിയാം.ഏതായാലും ജാഗ്രതയുണ്ടെങ്കില്‍ അത്ര വലിയ പ്രശ്‌നമുണ്ടാകില്ലെന്ന് അനുഭവം തെളിയിക്കുന്നു. പിന്നെ ഒരു നാട്ടുചൊല്ലിലാണല്ലോ നാം തുടങ്ങിയത്. ആ ചൊല്ല് അന്വര്‍ഥമാക്കുന്ന സംഭവവികാസങ്ങള്‍ അടുത്തിടെ തുടരെത്തുടരെ സംഭവിക്കുകയാണ്. ഏറ്റവും ഒടുവിലായി നടന്നത് ചെറിയാന്‍ ഫിലിപ്പ ദ്യത്തിന്റെ തിരിച്ചറിവാണ്. പത്തിരുപതു കൊല്ലം മുമ്പ് വിപ്ലവക്കുമാരന്മാരുടെ ഒളിമടയിലേക്ക് നൂണ്ടുകയറിയതാണ് അദ്യം.വീരാളിപ്പട്ടു ചാര്‍ത്തി നക്ഷത്രം ചുവപ്പുകുത്തി അണിയറയിലെ പട്ടുമെത്തയില്‍ ഇരുത്തിച്ചതായിരുന്നു.സ്ഥാനമാനങ്ങളില്‍ വര്‍ധിതാവേശിതനായി നവവിപ്ലവ വഴികളെക്കുറിച്ച് ഗവേഷണാത്മകവും വികാരോജ്വലവുമായ എത്രയെത്ര കൃതികളാണ് അദ്ദേഹം രചിച്ചത്.കേരളരാജ്യത്തിന് വിപ്ലവം സംബന്ധിച്ച് പുതുകാഴ്ചപ്പാട് തന്നെ ടിയാന്‍ നല്‍കുകയുണ്ടായി. പുതുപ്പള്ളിയില്‍ നിന്ന് പുതുപ്രഭാതത്തിലേക്കുള്ള അദ്യത്തിന്റെ യാത്രയെ പുതു തലമുറ ആവേശോജ്വലമായാണ് സ്വീകരിച്ചത്.

എന്നാല്‍ എല്ലാറ്റിനും അന്ത്യം വരുന്ന രീതിയിലേക്ക് കാര്യങ്ങള്‍ ഇടറി വീഴുകയാണ്. ചെറിയാന്‍ ഫിലിപ്പെന്ന രാഷ്‌ട്രീയക്കാരന് നേരെചൊവ്വെ കഴിയാന്‍ പറ്റാത്ത ഇടമാണ് ഇടതൊളിയിടമെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.അതിനാല്‍ തന്നെ വലിയ പുകിലൊന്നും കൂടാതെ അവിടെ നിന്ന് ഇറങ്ങിപ്പോരുകയാണ്.  

കൂടുതല്‍ ആവേശതുന്ദിലനായി പോന്നാല്‍ വള്ളിക്കാട്ടെ റോഡിനോരത്തു വീണ ചോരത്തുള്ളികള്‍ക്ക് കൂട്ടുപോകേണ്ടതായി വരുമെന്ന് നിശ്ചയമായും അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്. കാര്യം കാണാന്‍ എന്തടവും സ്വീകരിക്കുന്ന ഒരു പാര്‍ട്ടിയെക്കുറിച്ച് ചെറിയാന് ആരെങ്കിലും ക്ലാസ് കൊടുക്കണമോ?

അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരെ പച്ച കാണുന്ന സകല സഹോദരീ സഹോദരന്മാരും നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും വേണ്ടതാണിത്.അടുത്തിടെ ഒട്ടേറെ ആയാറാം കക്ഷിക ള്‍ ചുവപ്പു കോട്ടയിലേക്ക് അടിവച്ചടിവച്ചടിവന്നിട്ടുണ്ട്. അവര്‍ക്കൊക്കെ ആവശ്യത്തിന് പണിയും കൊടുത്തിട്ടുണ്ട്. എന്നാല്‍ നേരത്തെ കയറിപ്പറ്റിയവര്‍ക്കൊന്നും വേണ്ട പണി കൊടുക്കാതെയും പണിയേ കൊടുക്കാതിരിക്കുകയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ വഴിമറിഞ്ഞു പോവുകയായിരുന്നു.രണ്ടാം ഭരണം വെള്ളിത്തളികയില്‍ ആയതോടെ കൈവന്ന തനി സ്വഭാവം നേരത്തെ വന്നവര്‍ക്ക് ശ്വാസംമുട്ടലായി. അങ്ങനെയെങ്കില്‍ പഴയലാവണം തന്നെയല്ലേ നല്ലത് എന്ന നിലവന്നു.

ഏതായാലും പിരിയാന്‍ നല്ല അവസരം കൈവന്ന സന്തോഷം ചെറിയാച്ചനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. പ്രകൃതി കലിതുള്ളുമ്പോഴാണല്ലോ പ്രകൃതി വിരുദ്ധമായ തൊക്കെയും ഒലിച്ചു പോവുക.ഇവിടെയും സംഭവിച്ചത് അതുതന്നെ.കുറെക്കാലമായി സഹിക്കുന്ന പ്രകൃതിവിരുദ്ധ രാഷ്‌ട്രീയത്തില്‍ നിന്നുള്ള വിമോചനം. പണ്ടത്തെ വിമോചനത്തിന്റെ ഇത്തിരിയിത്തിരി അംശങ്ങളൊക്കെ ചോരയില്‍ തുടിക്കുന്നതിനാല്‍ പന്തംപേറാന്‍ അത്ര വലിയ വിഷമം ഉണ്ടാവുകയില്ല.

ഏതായാലും ഗാന്ധിയന്‍ രാഷ്‌ട്രീയത്തിലൂടെ കുതിച്ചുപാഞ്ഞ നേതാവിന് തിരികെ അതിലെത്താന്‍ പ്രയാസമൊന്നും ഉണ്ടാവില്ല. പക്ഷേ, എന്തൊക്കെയാവും സ്ഥിതിഗതികള്‍ എന്നതിനെക്കുറിച്ച് ഇപ്പോഴത്തെ കാലാവസ്ഥാ പ്രവചനം പോലെയേ കരുതാനാവൂ. വെള്ളപ്പൊക്കക്കെടുതികളെക്കുറിച്ച് നെതര്‍ലെന്റ്‌സിലെ പഠനമൊന്നും ഏശിയില്ല എന്ന കൂരമ്പു തന്നെ ഭരണത്തലവനെതിരെ തൊടുത്ത നിലയ്‌ക്ക് കാര്യങ്ങള്‍ ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. എന്തിന്റെ ഭാഗമായാണ് പ്രസ്താവനയെന്ന് അറിയില്ലെന്ന് മുഖ്യന്‍ പറഞ്ഞ സ്ഥിതിക്ക് അറിഞ്ഞു കഴിഞ്ഞാല്‍ എന്തുണ്ടാവുമെന്നതിന് കനപ്പെട്ട തെളിവുകള്‍ അസംഖ്യം.

ഏതായാലും കൂടെക്കഴിഞ്ഞ വനേ രാപ്പനി അറിയാനാവൂ എന്നല്ലേ ആചാര്യമതം. ആയതിനാല്‍ കാത്തിരുന്നു കാണാം.സോഷ്യല്‍ മീഡിയവഴി വിശാല ആകാശം മുമ്പിലുള്ളത് വലിയൊരു അനുഗ്രഹം തന്നെയാണ്. പക്ഷ വിശകലനങ്ങളില്‍ നിന്നും നിരീക്ഷണങ്ങളില്‍ നിന്നും മാറി നിഷ്പക്ഷതയിലേക്കാവും പോവുകയെന്ന് ഏതായാലും ചെറിയാച്ചന്‍ അറിയിച്ചിട്ടുണ്ട്. നിഷ്പ്പതയ്‌ക്ക് മുകളിലും ഒരു ഡെമോക്ലസ് വാള്‍ തൂങ്ങിയാടുന്നുണ്ട് എന്ന് നമുക്ക് പറഞ്ഞു കൊടുക്കാം,എന്തേ?

ഏതായാലും ചാണക്യനീതിയില്‍ ഇങ്ങനെയൊക്കെ പറയുന്നുണ്ട് :’ ശത്രുക്കളെ പോലെ തന്നെ മിത്രത്തെയും പൂര്‍ണമായി വിശ്വസിക്കരുത്. കാരണം ഒരു സുഹൃത്തിന് ദേഷ്യം വന്നാല്‍, അവന്‍ എല്ലാ രഹസ്യങ്ങളും പരസ്യമാക്കുന്നു…! ‘ ചെറിയാച്ചാ ചതിക്കല്ലേ എന്നൊരു ദീനസ്വരം തിര്വന്തോരത്തെ കേന്ദ്രത്തില്‍ നിന്ന് കേട്ടായോ? പ്രത്യേകിച്ച് ശിശു സംരക്ഷണ വകുപ്പു കൂടി പാര്‍ട്ടി ഏറ്റെടുത്ത സമൃദ്ധസുന്ദര വേളയില്‍?

നേര്‍മുറി

ഷംസീറുമായുള്ള തര്‍ക്കത്തില്‍ റിയാസിനൊപ്പം മുഖ്യമന്ത്രി : വാര്‍ത്ത.

അപ്പങ്ങളെമ്പാടും ചുട്ടമ്മായി…

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

Cricket

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

Kerala

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

World

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

India

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

പുതിയ വാര്‍ത്തകള്‍

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.