ശ്രീനഗര്‍: ഈ വരുന്ന രണ്ടുവര്‍ഷത്തിനുള്ളില്‍ തലസ്ഥാന നഗരങ്ങളായ ജമ്മുവിലും, ശ്രീനഗറിലും മെട്രോ സര്‍വീസ് തുടങ്ങുമെന്ന് ജമ്മുകശ്മീര്‍ കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ജമ്മു വിമാനത്താവളം വിപുലീകരിക്കും. ജമ്മു കശ്മീരിലെ ഓരോ ജില്ലകളിലേക്കും ഹെലികോപ്റ്റര്‍ സേവനങ്ങള്‍ ഉറപ്പാക്കെമെന്നും ഭഗവതി നഗറില്‍ നടന്ന റാലിയില്‍ അമിത്ഷാ പറഞ്ഞു.
കശ്മീരിന്റെ വികസനത്തെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. കശ്മീരിലെ യുവാക്കളും വികസനത്തോടൊപ്പം ചേരുകയാണെങ്കില്‍ തീവ്രവാദികള്‍ പരാജയപ്പെടും. കശ്മീര്‍ വൈഷ്ണോ ദേവിയുടേയും പ്രേം നാഥ് ധോഗ്രയുടേയും ബലിദാനി ശ്യാമ പ്രസാദ് മുഖര്‍ജിയുടേയും ഭൂമിയാണ്. ഇവിടുത്തെ സമാധാനം തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലായെന്നും അമിത്ഷാ പറഞ്ഞു.
2022 ഓടെ 51,000 കോടിയുടെ നിക്ഷേപമാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ ഉദ്ദേശിക്കുന്നത്. ഇപ്പോള്‍തന്നെ 12,000 കോടിയിലേറെ രൂപ നിക്ഷേപിച്ചു കഴിഞ്ഞെന്നും ഷാ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരില്‍ മിനിമ വേതനം നടപ്പാക്കാന്‍ സാധിച്ചുവെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: