പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി പ്രകൃതി സൗഹൃദ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതില്‍ രാജ്യത്ത് വിപ്ലവം സൃഷ്ടിച്ച കമ്പനിയാണ് ടാറ്റ മോട്ടോഴ്സ്. വൈദ്യുത വാഹനങ്ങള്‍ക്കു പിന്നാലെ സിഎന്‍ജി വാഹനങ്ങളും പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. ടാറ്റയുടെ ജനപ്രിയ മോഡലുകളായ ടിയാഗോ, ടിഗോര്‍, നെക്സോണ്‍ തുടങ്ങിയ വാഹനങ്ങളുടെ സിഎന്‍ജി പതിപ്പ് വൈകാതെയെത്തുമെന്ന് കമ്പനി അറിയിച്ചു.
ഇതിലാദ്യം പുറത്തിറങ്ങുക ടിയാഗോ ആയിരിക്കുമെന്നാണ് സൂചന. ഏതാനും ഡീലര്‍ഷിപ്പുകളില്‍ ടിയാഗോ സിഎന്‍ജി മോഡലിന്റെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 11,000 രൂപ അഡ്വാന്‍സായി ഈടാക്കിയാണ് ബുക്കിങ് സ്വീകരിച്ചിരിക്കുന്നത്. അടുത്ത മാസത്തോടെ വാഹനം അവതരിപ്പിക്കുമെന്നും ഡിസംബറോടെ വിതരണവും ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
സിഎന്‍ജി ഇന്ധനമായി ഉപയോഗിക്കുന്ന ടിയാഗോ, ടിഗോര്‍ മോഡലുകളുടെ പരീക്ഷണയോട്ട ചിത്രങ്ങള്‍ മുമ്പ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. XT,XZ എന്നീ വേരിയന്റുകളായിരിക്കും സിഎന്‍ജി മോഡലാകുക എന്നാണ് വിവരം. 1.2 ലിറ്റര്‍, മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരിക്കും ഇതിലും നല്‍കുക. പെട്രോള്‍ മോഡല്‍ 86 പി.എസ് പവറും 113 എന്‍ എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
എന്നാല്‍ സിഎന്‍ ജി യില്‍ ഇത് 15 മുതല്‍ 20 ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തല്‍. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സായിരിക്കും ഇതില്‍ ട്രാന്‍സ്മിഷനുണ്ടാവുക. റെഗുലര്‍ ടിയാഗോയിലെ XZ വേരിയെന്റില്‍ നല്കുന്ന ഫീച്ചറുകളെല്ലാം സി എന്‍ ജി പതിപ്പിലും ഉണ്ടാകും. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കൂള്‍ഡ് ഗ്ലോവ് ബോക്സ് തുടങ്ങിയവയാണ് ഇതിലെ ഫീച്ചറുകള്‍.
XT വേരിയെന്റില്‍ ടാറ്റ കണക്ട് നെക്സ്റ്റ് ആപ്ലിക്കേഷന്‍ ഉള്പടെയുള്ള ഫീച്ചറുകളുമുണ്ടാകും. ലുക്കിലും ഡിസൈനിലും റെഗുലര്‍ ടിയാഗോയ്ക്ക് സമാനമായിരിക്കും സിഎന്‍ജി പതിപ്പും. പെട്രോള്‍ വകഭേദത്തിനെക്കാള്‍ 60000 രൂപ വര്‍ധനവാണ് സിഎന്‍ജി വാഹനങ്ങളുടെ വില പ്രതീക്ഷിക്കുന്നത്. ടാറ്റയുടെ ഇവി കാറുകളുടെ വിലയ്ക്ക് സമാനമാകുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: