ദുബായ്: നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസിന് ടി 20 ലോകകപ്പ് സൂപ്പര്‍ 12 ലെ ആദ്യ മത്സരത്തില്‍ തോല്‍വി. ഗ്രൂപ്പ് ഒന്നിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് ആറു വിക്കറ്റിന് വിന്‍ഡീസിനെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ കേവലം 55 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട് 8.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് നേടി വിജയിച്ചു. സ്കോര്‍: വിന്‍ഡീസ് 14.2 ഓവറില്‍ 55. ഇംഗ്ലണ്ട്: 8.2 ഓവറില്‍ നാലു വിക്കറ്റിന് 56. ജോസ് ബട്ലര് 24 റണ്‍സുമായി പുറത്താകാതെ നിന്നു.
2.2 ഓവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് എടുത്ത ആദില്‍ റഷീദാണ് വിന്‍ഡീസിനെ ചുരുട്ടികൂട്ടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത വിന്‍ഡീസ് 14.2 ഓവറില്‍ 55 റണ്‍സിന് ഓള് ഔട്ടായി. പതിമൂന്ന് റണ്‍സ് കുറിച്ച ക്രിസ് ഗെയ്ലിന് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. ലെന്‍ഡല്‍ സിമ്മണ്‍സ് (3), ഇവിന്‍ ലൂയിസ് (6), ഷിമ്രോണ്‍ ഹെറ്റ്മെയര്‍ (9) , ഡ്വെയ്ന്‍ ബ്രാവോ (5), നിക്കോളസ് പൂരന് (1) , കീരണ്‍ പൊള്ളാര്‍ഡ്് (6), ആന്ദ്രെ റസ്സല്‍ (0), രവി രാംപാല്‍ (3) എന്നിവര്‍ അനായാസം കീഴടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: