മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടീമിനെ സ്വന്തമാക്കാന്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും രംഗത്ത്്. ഐപിഎല്ലില്‍ പുതുതായി അനുവദിച്ച രണ്ട് ടീമുകളില്‍ ഒന്നിനെ വാങ്ങാന്‍ താരദമ്പതികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ദുബായിലാണ് ടീമുകളുടെ ലേലം നടക്കുക.
പുതിയ ടീമുകളില്‍ ഒന്നിനെ വാങ്ങാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളും രംഗത്തുണ്ട്. എന്നാല്‍ ഇന്ത്യയിലെ കമ്പനികള്‍ക്കാണ് ആദ്യ പരിഗണനയെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: