ശരത് അപ്പാനിയെ പ്രധാന കഥാപാത്രമാക്കി സോഹന്‍ റോയ്, വിജീഷ് മണി ടീം ഒരുക്കുന്ന ആദിവാസി’ (ദി ബ്ലാക്ക് ഡെത്ത്) എന്ന ചിത്രത്തിന്റെ ചിത്രീകരണം അട്ടപ്പാടിയില്‍ ആരംഭിച്ചു. ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് നിര്‍മിക്കുന്ന ‘ആദിവാസി’ വിജീഷ് മണി സംവിധാനം ചെയ്യുന്നു.
വിശപ്പും, വര്‍ണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രമാണ് ആദിവാസി. വിശപ്പിന്റെ പേരില്‍ മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനപ്പിച്ച മധുവിന്റെ മരണത്തെയാണ് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മരിച്ച മധുവിനുള്ള സ്മരണാഞ്ജലി കൂടിയാണ് ഇത്. എന്റെ അഭിനയ ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ് ഈ കഥാപാത്രം അപ്പാനി ശരത്ത് പ്രതികരിച്ചു.
പ്രൊഡക്ഷന്‍ ഹൗസ്- അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്. ഛായാഗ്രഹണം- മുരുഗേശ്വരന്‍ എഡിറ്റിങ്ങ്-ബി ലെനിന് സംഭാഷണം- എം. തങ്കരാജ്, ഗാനരചന-ചന്ദ്രന് മാരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മാരുതി ക്രിഷ്, ആര്‍ട്ട് ഡയറക്ടര്‍- കൈലാഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് റോജി പി കുര്യന്, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍- അജിത്ത് ഇ.എസ്, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: