Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അര്‍ത്ഥമില്ലാത്ത ദുരന്തകാല വിലാപം

പരിസ്ഥിതി സംരക്ഷണത്തോട് ഇത്രമാത്രം പുറംതിരിഞ്ഞ് നില്‍ക്കുന്ന മറ്റൊരു സംസ്ഥാനവും കാണില്ല. ഇതിന് മുന്നില്‍ നിന്നവരെയൊക്കെ വികസന വിരോധികളായി മുദ്രകുത്തുകയാണ് മലയാളികള്‍ ചെയ്തത്. ഗാഡ്ഗില്‍ മുതല്‍ കുമ്മനം വരെ അതിന്റെ ജീവിക്കുന്ന ഇരകളാണ്. കേരളത്തിലെ പ്രധാനപ്പെട്ട അഞ്ച് പ്രശ്നങ്ങള്‍ എടുത്താല്‍ രണ്ടെണ്ണം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതായിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2021, 05:00 am IST
inEditorial

ചരിത്രത്തില്‍ നിന്നും പാഠം പഠിച്ചില്ലെങ്കില്‍ ചരിത്രം ആവര്‍ത്തിക്കുമെന്നാണ് ചൊല്ല്. അപകടങ്ങളുടെയും ദുരന്തങ്ങളുടേയും കാര്യത്തിലും ഈ ചൊല്ല് പൂര്‍ണ്ണമായും ശരിയാണ്. മഹാപ്രളയങ്ങളില്‍ നിന്നു പാഠം പഠിക്കാതെ  ദുരന്തകാലത്തു വിലപിക്കുകയും  വെപ്രാളപ്പെടുകയും ചെയ്യുന്ന കേരളത്തെയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. പദ്ധതികളുടേയോ സംവിധാനങ്ങളുടേയോ വിദഗ്ധരുടേയോ ഒന്നും കുറവല്ല, മറിച്ച് ഇതെല്ലാം നടപ്പിലാക്കുന്നതില്‍ വരുത്തുന്ന വീഴ്ച ഒന്നു മാത്രമാണ് കേരളത്തെ വിഷമവൃത്തത്തില്‍ നിര്‍ത്തുന്നത്.  

2018 ലെ മഹാപ്രളയത്തിനു ശേഷം ഇനിയൊരു ദുരന്തമുണ്ടായാല്‍ ജീവഹാനിയുണ്ടാകാതിരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ദുരന്തനിവാരണ അതോറിറ്റിയെ ശക്തമാക്കി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ദുരന്തനിവാരണ സേന രൂപീകരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. മുന്നറിയിപ്പ്, തിരച്ചില്‍, രക്ഷപ്പെടുത്തല്‍, ഒഴിപ്പിക്കല്‍, പ്രഥമ ശുശ്രൂഷ തുടങ്ങിയവയായിരുന്നു പ്രധാന നര്‍ദേശങ്ങള്‍. മുന്നറിയിപ്പിനും ഒഴിപ്പിക്കലിനും മുന്‍ഗണന നല്‍കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കി.  

മഴ ശക്തമായാല്‍ ഒരു ഭാഗത്ത് ഉരുള്‍പൊട്ടലും മറുഭാഗത്ത് വെള്ളപ്പൊക്കവും കേരളത്തില്‍ സംഭവിക്കാം. അതിനാല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ പഠനം നടത്തി കണ്ടെത്തണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിരുന്നു. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ പ്രത്യേകം തിരിച്ചറിയണം. കാലാവസ്ഥാ മുന്നറിയിപ്പ് ലഭിക്കുന്നതനുസരിച്ച് ഇവിടെ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. ഇതൊന്നും നടക്കുന്നില്ല എന്നതിനു തെളിവാണ് ദുരന്തങ്ങളുടെ ആവര്‍ത്തനം.

ദുരിതാശ്വാസ സഹായം പ്രഖ്യാപിക്കലുകള്‍ക്ക് അപ്പുറം ഒന്നും ചെയ്യാന്‍ ഭരണസംവിധാനം ശ്രമിക്കുന്നില്ല.  ഓഖിയിലും പ്രളയത്തിലും വന്ന നഷ്ടം തിട്ടപ്പെടുത്താന്‍ പോലും ഇതേവരെ കഴിഞ്ഞിട്ടില്ല. ദുരന്തസമയത്തെ കണക്കെടുക്കലുകളുടെ കാര്യത്തില്‍ ലോകം ഏറെ മുന്നേറിയിട്ടുണ്ട്. ഉപഗ്രഹചിത്രങ്ങള്‍ ഉള്‍പ്പെടെ ആധുനിക സാങ്കേതികവിദ്യയും സാമ്പത്തിക ശാസ്ത്രത്തിലെ പുതിയ തത്വങ്ങളും അനുസരിച്ച് നഷ്ടങ്ങള്‍ കൃത്യമായി കണക്കുകൂട്ടാന്‍ സാധിക്കും. ഭൗതിക സമ്പത്ത്, സാംസ്‌കാരിക സമ്പത്ത്, പരിസ്ഥിതി എന്നതിനെക്കുറിച്ചെല്ലാമുള്ള വ്യക്തമായ കണക്ക് സൂക്ഷിക്കുകയും ദുരന്തത്തിന് ശേഷം നഷ്ടം കണക്കാക്കാന്‍ പറ്റുന്ന ആധുനിക സാങ്കേതിക വിദ്യകള്‍ നാം നേടുകയുമാണ് വേണ്ടത്. ദുരന്തമുണ്ടാകുന്നതിനു മുന്‍പുള്ള സ്ഥിതിയെപ്പറ്റിയുള്ള ശാസ്ത്രീയമായ അറിവ് നമുക്ക് വളരെ കുറവാണ്.  ദുരന്തമുണ്ടാകുമ്പോള്‍ ‘വലിയ നഷ്ടം’ സംഭവിച്ചു എന്ന് വിലപിക്കുന്നതിനപ്പുറം അതെത്രയെന്ന് പറയാന്‍ സാധിക്കുന്നില്ല. ദുരിതം പേറിയവര്‍ക്ക് അര്‍ഹമായ സഹായം പോലും എത്തിക്കാന്‍ സാധിക്കാത്തത് അതിനാലാണ്.

പരിസ്ഥിതി സംരക്ഷണത്തോട് ഇത്രമാത്രം പുറംതിരിഞ്ഞ് നില്‍ക്കുന്ന മറ്റൊരു സംസ്ഥാനവും കാണില്ല. ഇതിന് മുന്നില്‍ നിന്നവരെയൊക്കെ വികസന വിരോധികളായി മുദ്രകുത്തുകയാണ് മലയാളികള്‍ ചെയ്തത്. ഗാഡ്ഗില്‍ മുതല്‍ കുമ്മനം വരെ അതിന്റെ ജീവിക്കുന്ന ഇരകളാണ്. കേരളത്തിലെ പ്രധാനപ്പെട്ട അഞ്ച് പ്രശ്നങ്ങള്‍ എടുത്താല്‍ രണ്ടെണ്ണം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതായിരിക്കും. ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം, ജല മലിനീകരണം, തണ്ണീര്‍ത്തട നശീകരണം, മണല്‍ വാരല്‍, കുന്നിടിക്കല്‍ തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങള്‍ ഇല്ലാത്ത പഞ്ചായത്തുകളോ മുനിസിപ്പാലിറ്റികളോ കേരളത്തിലില്ല. എന്നിട്ടും കേരളത്തിലെ ആയിരം പഞ്ചായത്തുകളില്‍ ഒന്നില്‍ പോലും പരിസ്ഥിതി ശാസ്ത്രത്തില്‍ അറിവുള്ളവര്‍ക്കു വേണ്ടിയുള്ള ഒരു തസ്തികയുമില്ല.  

പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠിക്കാന്‍, കാലാവസ്ഥാ വ്യതിയാനം  എങ്ങനെ ബാധിക്കുമെന്ന് പഠിപ്പിക്കാന്‍,  ഖരമാലിന്യ സംസ്‌കരണ പദ്ധതികള്‍ ഉണ്ടാക്കാന്‍, ഭൂഗര്‍ഭ ജലത്തിന്റെ ഗുണവും ഉപയോഗവും പരിശോധിക്കാന്‍, ജലമലിനീകരണം തടയുന്നതിനെപ്പറ്റിയൊക്കെ അറിയാവുന്നവര്‍ ഇല്ല എന്നത് നിസ്സാര കാര്യമല്ല. തിരച്ചിലിനു വേണ്ട ഉപകരണങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വേണമെന്ന് കവളപ്പാറയിലെ ഉരുള്‍പൊട്ടലിനു ശേഷം തീരുമാനിച്ചിരുന്നു. ദുരിതത്തിന്റെ പേരില്‍ ചില അതോറിറ്റികള്‍ ഉണ്ടെന്നല്ലാതെ വിഭാവനം ചെയ്തതുപോലെ കാര്യക്ഷമമായ ഒന്നും നടപ്പിലായില്ല. മലയോര മേഖലയിലെ ഒരു തദ്ദേശ സ്ഥാപനത്തിലും തിരച്ചില്‍ ഉപകരണങ്ങളില്ല. അടിയന്തര സന്ദേശങ്ങള്‍ നല്‍കേണ്ട സംവിധാനം പോലും ഒരുക്കിയിട്ടില്ല. ഉരുള്‍പൊട്ടലിനു കൂടുതല്‍ സാധ്യതയുള്ള ജില്ലകളില്‍ ദുരന്ത നിവാരണ സംഘത്തെ സജ്ജമാക്കി നിര്‍ത്താന്‍  തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും തിരുവനന്തപുരത്തു നിന്നു വേണം ദുരന്തസ്ഥലങ്ങളിലേക്ക് സംഘം എത്താന്‍.

കേരളത്തിലെ ദുരിതത്തെക്കുറിച്ച് പഠിക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വിദേശയാത്രകള്‍ നടത്തിയിരുന്നു. കേരളത്തോട് ഏറെക്കുറെ സമാന പ്രളയക്കെടുതി നേരിടുന്ന  നെതര്‍ലാന്‍ഡ്‌സ്  സ്വീകരിച്ചിരിക്കുന്ന നിവാരണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നദികള്‍ കവിഞ്ഞൊഴുകുന്നത്  ഒഴിവാക്കി വെള്ളമൊഴുകിപ്പോകാന്‍ ആവശ്യത്തിന്  ഇടം ഇറപ്പാക്കുന്ന ‘റൂം ഫോര്‍ റിവര്‍’ പദ്ധതി പ്രഖ്യാപിച്ചിട്ട് വര്‍ഷം മൂന്നു കഴിഞ്ഞെങ്കിലും  കണ്‍സല്‍ട്ടന്‍സി നിയമനത്തില്‍ ഒതുങ്ങി.

കേരളത്തിലുണ്ടാകുന്ന ദുരിതങ്ങള്‍ മനുഷ്യനിര്‍മ്മിതിയാണ്, ഭരണാധികാരിയുടെ ജാതകദോഷമാണ് എന്നൊക്കെ പറഞ്ഞ് വിമര്‍ശിക്കുന്നത് കണ്ടില്ലന്നു വയ്‌ക്കാം. അനുഭവത്തില്‍ നിന്നും പാഠം പഠിക്കാന്‍ മറന്നാല്‍ വലിയ വിലയാകും കേരളം നല്‍കേണ്ടി വരിക. ഇപ്പോഴത്തേതിലും വലിയ വില.

Tags: പ്രളയ ദുരിതാശ്വാസംkerala flood 2020Netherland
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

World

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം നെതർലാൻഡ്‌സ് സന്ദർശിക്കും ; ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാകുമെന്ന് ഡച്ച് അംബാസഡർ

Cricket

പാക് പട ഇറങ്ങുന്നു; എതിരാളികള്‍ നെതര്‍ലന്‍ഡ്‌സ്

Marukara

പ്രൗഢഗംഭീരമായി ഹമ്മയുടെ ഓണാഘോഷ ചടങ്ങുകള്‍

India

ഉത്തര്‍പ്രദേശിലെ വെളളപ്പൊക്കം; 2.5 ലക്ഷത്തിലധികം ആളുകള്‍ ദുരിതത്തില്‍

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.