തിരുപ്പതി: കൊല്‍ക്കത്തയെ തകര്‍ത്ത് നേടിയ നാലാമത് ഐപിഎല്‍ കിരീടം തിരുപ്പതി വെങ്കടേശ്വരന് സമര്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. ടീം ഉടമയും ബിസിസിഐ മുന്‍ പ്രസിഡന്റുമായ എന്‍ ശ്രീനിവാസനാണ് ഐപില്‍ കിരീടം തിരുപ്പതി ദേവസ്ഥാനത്ത് എത്തി വെങ്കിടേശ്വരന് സമര്‍പ്പിച്ചത്.
വെങ്കടേശ്വരന്റെ അനുഗ്രമാണ് ചെന്നൈ സൂപ്പര്‍ കിങ്ങിസിന്റെ വന്‍ തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് അദേഹം പറഞ്ഞു. ശ്രീനിവാസനൊപ്പം ടീമിന്റെ കളിക്കാരും പരിശീലകരും മറ്റു ടീം ഉടമകളും ഉണ്ടായിരുന്നു. വെങ്കേടശ്വരന് ലക്ഷങ്ങള്‍ കാണിക്കയായി നല്‍കിയും പൂജകള്‍ നടത്തിയിട്ടുമാണ് ചെന്നൈ ടീം തിരുപ്പതിയില്‍ നിന്ന് മടങ്ങിയത്.
മഹേന്ദ്ര സിങ്ങ് ധോണിയെ അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്സില്‍ നിലനിര്‍ത്തുമെന്ന് ടീം ഉടമ കൂടിയായ എന്‍ ശ്രീനിവാസന് വ്യക്തമാക്കി . ധോനി ഇല്ലാതെ ചെന്നൈ സൂപ്പര്‍ കിങ്സ് ഇല്ല, അടുത്ത ഐപിഎല്‍ സീസണിലും അദേഹം ടീമിന്റെ അവിഭാജ്യ ഘടകമായിരിക്കുമെന്ന് അദേഹം പറഞ്ഞു. ധോണിയില്ലാതെ ചെന്നൈയും ചെന്നൈയില്ലാതെ ധോണിയുമില്ല. ചെന്നൈയുടെയും തമിഴ് നാടിന്റെയും അവിഭാജ്യ ഘടകമാണ് ധോണി. അടുത്ത സീസണില്‍ എത്ര കളിക്കാരെ ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്ന് വ്യക്തമല്ലന്നും അദേഹം പറഞ്ഞു.
ടി20 ലോകകപ്പിന് ശേഷം ധോണി ചെന്നൈയിലേക്ക് തിരിച്ചെത്തുമ്പോഴായിരിക്കും കിരീടം നേടിയതിന്റെ ആഘോഷം നടത്തുക. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി സ്റ്റാലിന് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്നും അദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം സമാപിച്ച ഐപിഎല്‍ 14ാം സീസണില്‍ ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് കിരീടം ചൂടിയിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഒന്‍പതാം ഫൈനല്‍ കളിച്ച ചെന്നൈയുടെ നാലാം കിരീടമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: