Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അയല്‍പക്കത്ത് ആശങ്കയുടെ മുഴക്കം

ഇന്ത്യന്‍ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതാണ് ബംഗ്ലാദേശിലെ ഈ ക്ഷേത്ര ധ്വംസനങ്ങള്‍. ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് ഇതൊരു വാര്‍ത്തയേ അല്ല. ഏതെങ്കിലും വിദൂരസ്ഥലത്തെ നിസാര സംഭവങ്ങള്‍ പോലും വലിയ ചര്‍ച്ചാ വിഷയമാക്കുന്ന മലയാളം ചാനലുകള്‍ ബംഗ്ലാദേശില്‍ ക്ഷേത്രങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമം കണ്ടിട്ടും കേട്ടിട്ടുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2021, 05:00 am IST
in Editorial

ഹിന്ദുക്ഷേത്രങ്ങളുടെ കാര്യത്തില്‍ വളരെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് വിജയദശമി ദിവസം ഭാരതത്തില്‍ മുഴങ്ങിക്കേട്ടത്. ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ.മോഹന്‍ ഭാഗവത്  വിജയദശമി ദിനസന്ദേശത്തില്‍ ക്ഷേത്രങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശമായിരുന്നു അത്. ക്ഷേത്രങ്ങളുടെ നടത്തിപ്പ് ഹിന്ദുഭക്തരുടെ കൈകളിലായിരിക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ച അദ്ദേഹം, ഹിന്ദു മതസ്ഥാപനങ്ങള്‍ മാത്രം ഭരണവ്യവസ്ഥയുടെ പേരില്‍ പിടിച്ചു വച്ചിരിക്കുന്ന അനീതി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ക്ഷേത്രങ്ങള്‍  വ്യവസ്ഥാപൂര്‍ണ്ണമായി നടത്തിക്കൊണ്ട് അവയെ സാമൂഹിക ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഇടമാക്കിമാറ്റാന്‍ പദ്ധതി തയ്യാറാക്കണമെന്നും  സര്‍സംഘചാലക് നിര്‍ദ്ദേശിച്ചു.  

ക്ഷേത്രങ്ങളെക്കുറിച്ചുള്ള ഈ അഭിപ്രായം ഹിന്ദു സമൂഹത്തിന് ആവേശം നല്‍കുന്നതാണ്. എന്നാല്‍ വിജയദശമി ദിനത്തില്‍ത്തന്നെ, അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്ന്  വന്ന വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നു. ഹിന്ദുക്ഷേത്രങ്ങള്‍ ആക്രമിച്ച് വിഗ്രഹങ്ങള്‍ അടിച്ചുതകര്‍ത്ത വാര്‍ത്തയാണത്.  ക്ഷേത്രങ്ങളും കടകളും അക്രമികള്‍ തകര്‍ക്കുക മാത്രമല്ല, കൊള്ളയടിക്കുകയും ചെയ്തു. അവിടുത്തെ ന്യൂനപക്ഷസമുദായമായ ഹിന്ദുക്കള്‍ക്കെതിരെ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒട്ടുമിക്ക ജില്ലകളിലെയും ക്ഷേത്രങ്ങള്‍ക്ക് നേരെ ആസൂത്രിതമായ ആക്രമണം നടക്കുന്നുണ്ട്. എണ്‍പതോളം ക്ഷേത്രങ്ങള്‍ക്ക് സമീപം സംഘര്‍ഷം നടന്നതായാണ് റിപ്പോര്‍ട്ട്. ആറുപേര്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ സമുദായ സംഘടനയായ ബംഗ്ലാദേശ് ഹിന്ദു- ബുദ്ധിസ്റ്റ്- ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ നിരാഹാരസമരം പ്രഖ്യാപിച്ചു. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ അപകീര്‍ത്തികരമായ ദിവസമാണെന്നും സംഭവിച്ച കാര്യങ്ങള്‍ ട്വീറ്റിലൂടെ വെളിപ്പെടുത്താനാവുന്നതിലും വലുതാണെന്നും യൂണിറ്റി കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ക്ഷേത്രം തകര്‍ത്തവര്‍ക്ക് ശക്തമായ ശിക്ഷ നല്‍കണമെന്ന് ബംഗ്ലാദേശ് പൂജ ഉദ്ജാപന്‍ പരിഷത്തും ആവശ്യപ്പെട്ടു. ആക്രമണം രൂക്ഷമായതോടെ ഹിന്ദു ആദ്ധ്യാത്മികനേതാക്കളെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സന്ദര്‍ശിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി.  പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയാണ് അക്രമണത്തിനു പിന്നിലെന്ന് വാര്‍ത്താവിനിമയ  മന്ത്രി ഹസന്‍ മഹ്മൂദ് ആരോപിച്ചു. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള അക്രമത്തിന് ഉത്തരവാദികളായവര്‍ ആരായാലും അവര്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷ നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. വിഗ്രഹങ്ങള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഇമാം ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായി. അവിടെ  ഭീകരവാദികള്‍ ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാന്‍ പദ്ധതിയിട്ടു നടപ്പാക്കുന്നുണ്ട് എന്നത് അറിയാത്ത കാര്യമല്ല. 1947ല്‍ അവിടെ ഹിന്ദു ജനസംഖ്യ 31 ശതമാനമായിരുന്നു. ഇന്നത് എട്ടു ശതമാനമാണെന്നറിയുമ്പോള്‍ ഭീകരത വ്യക്തമാവും. പക്ഷേ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഒക്കെ നടക്കുന്നതുപോലെ പരസ്യമായ ക്ഷേത്രധ്വസനം ബംഗ്ലാദേശില്‍ കുറവായിരുന്നു. അതും മാറുകയാണിപ്പോള്‍.

ഇന്ത്യന്‍ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതാണ്  ബംഗ്ലാദേശിലെ ഈ ക്ഷേത്ര ധ്വംസനങ്ങള്‍. ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് ഇതൊരു വാര്‍ത്തയേ അല്ല.  ഏതെങ്കിലും വിദൂരസ്ഥലത്തെ നിസാര സംഭവങ്ങള്‍ പോലും വലിയ ചര്‍ച്ചാ വിഷയമാക്കുന്ന മലയാളം ചാനലുകള്‍ ബംഗ്ലാദേശില്‍ ക്ഷേത്രങ്ങള്‍ക്കു നേരെ  നടക്കുന്ന അതിക്രമം കണ്ടിട്ടും കേട്ടിട്ടുമില്ല.  ആക്രമിക്കപ്പെടുന്നത് ഹിന്ദുക്കളായതിനാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടേയൂം സാംസ്‌കാരിക നായകരുടേയും ശബ്ദവും കേള്‍ക്കാനില്ല.

അതേസമയം, ഈ സംഭവങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിഖ്യാത ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്‍ രംഗത്തുവന്നിട്ടുണ്ട്. അവിടുത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ക അബയില്‍ 360 വിഗ്രഹങ്ങള്‍ തച്ചുടച്ച മുഹമ്മദ് നബിയുടെ പാത പിന്തുടരുകയാണ് അദ്ദേഹത്തിന്റെ അനുയായികള്‍. ഖവാമി മദ്രസകള്‍ ജിഹാദികളുടെ പ്രജനന കേന്ദ്രങ്ങളാണ്. ബംഗ്ലാദേശി കമ്മ്യൂണിസ്റ്റുകള്‍ എപ്പോഴും ജിഹാദികളെ പിന്തുണയ്‌ക്കുന്നു. എല്ലാ ജിഹാദി പ്രവര്‍ത്തനങ്ങളെയും ന്യായീകരിക്കുന്നു. കമ്മ്യൂണിസ്റ്റുകള്‍ ഇനി കമ്മ്യൂണിസ്റ്റുകളല്ല, അവര്‍ ഖവാമിനിസ്റ്റുകളായി ” എന്ന തസ്ളീമയുടെ വാക്കുകളില്‍ എല്ലാം അടങ്ങിയിട്ടുമുണ്ട്.  കേരളത്തിലെ ബുദ്ധിജീവികളും മാധ്യമങ്ങളും പുലര്‍ത്തുന്ന നിശബ്ദതയ്‌ക്കു കാരണവും ഇതുതന്നെയായിരിക്കണം.  

Tags: ഹിന്ദുക്ഷേത്രംബംഗ്ലാദേശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വനിതകളടക്കം 10 ഇസ്ലാമിക തീവ്രവാദികളെ പിടികൂടി;, ലക്ഷ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ നിയന്ത്രണം

Cricket

തമീം ഇഖ്ബാലിന് പകരം ഷാക്കിബ് അല്‍ ഹസന്‍ ; ബംഗ്ലാദേശ് ക്യാപ്റ്റന്‍ സ്ഥാനത്ത് വീണ്ടും

Samskriti

ജഗന്മായയുടെ വൈഭവങ്ങളിലൂടെ…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

Samskriti

ആത്മാരാമന്മാരുടെ വായനാക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.