Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

നഷ്ടമായത് ഒരു മികച്ച സംഘാടകനെ…

തപസ്യയുടെ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗ്ഗദര്‍ശിയും പ്രേരണയുമായിരുന്നു അദ്ദേഹം. സംസ്‌കാര്‍ ഭാരതിയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി 2018 ല്‍ ചുമതലയേറ്റശേഷം തപസ്യയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നടത്തിയ യാത്രകള്‍ തപസ്യയുടെ വളര്‍ച്ചക്ക് വളരെ ഗുണകരമായിരുന്നു. കേരളയാത്രയോടനുബന്ധിച്ച് ജില്ലകള്‍തോറും അദ്ദേഹത്തിന് പരിപാടികള്‍ ഉണ്ടായിരുന്നു. ശങ്കരചാര്യരുടെ ജന്മസ്ഥലമായ കാലടിയും, മഹാകവി അക്കിത്തത്തിന്റെ ഭവനവും,

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 18, 2021, 05:48 am IST
inArticle

ലക്ഷ്മി നാരായണന്‍ കെ.

ദക്ഷിണക്ഷേത്ര പ്രമുഖ്

സംസ്‌കാര്‍ ഭാരതി

തപസ്യ കലാസാഹിത്യവേദിയുടെ അഖിലഭാരതീയ സംഘടനയായ സംസ്‌കാര്‍ഭാരതിയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായ അമീര്‍ ചന്ദ്ജിയുടെ നിര്യാണം തികച്ചും അപ്രതീക്ഷിതവും വേദനാജനകവുമാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി അരുണാചല്‍ പ്രദേശിലെ തവാങ്ങിലെത്തിയ അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. യാത്രക്കിടയില്‍ ഒക്‌സിജന്റെ അഭാവം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍തന്നെ അടുത്തുള്ള മിലിറ്ററി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തെ രക്ഷപ്പെടുത്താനായില്ല.  

തപസ്യയുടെ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗ്ഗദര്‍ശിയും പ്രേരണയുമായിരുന്നു അദ്ദേഹം. സംസ്‌കാര്‍ ഭാരതിയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി 2018 ല്‍ ചുമതലയേറ്റശേഷം തപസ്യയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നടത്തിയ യാത്രകള്‍ തപസ്യയുടെ വളര്‍ച്ചക്ക് വളരെ ഗുണകരമായിരുന്നു. കേരളയാത്രയോടനുബന്ധിച്ച് ജില്ലകള്‍തോറും അദ്ദേഹത്തിന് പരിപാടികള്‍ ഉണ്ടായിരുന്നു. ശങ്കരചാര്യരുടെ ജന്മസ്ഥലമായ കാലടിയും, മഹാകവി അക്കിത്തത്തിന്റെ ഭവനവും, മറ്റു കലാ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ച്ചു. കേരളത്തിലെ കലാകാരന്മാരേയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം എന്നും കരുതല്‍ കാണിച്ചു. കോവിഡ് കാലത്ത് അവശത അനുഭവിക്കുന്ന കലാകാരന്മാര്‍ക്കുള്ള സംസ്‌കാര്‍ ഭാരതിയുടെ പ്രത്യേക ധനസഹായം കേരളത്തിലെ കലാകാരന്മാരിലെത്തിക്കുന്നതില്‍ അദ്ദേഹം പ്രത്യേക പരിഗണന നല്‍കുകയുണ്ടായി. കേരളത്തേയും കേന്ദ്രസര്‍ക്കാരിന്റെ സാസ്‌കാരിക വകുപ്പിനേയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണിയായിരുന്നു അദ്ദേഹം.  

രാഷ്‌ട്രീയത്തിന് അതീതമായി  ആളുകളെ സംയോജിപ്പിക്കുന്ന ഒരു മികച്ച സംഘാടകനായിരുന്നു അമീര്‍ ചന്ദ്ജി. 2001 ല്‍ ഉത്തര്‍പ്രദേശില്‍ മുലാംയംസിങ് മുഖ്യമന്ത്രിയായിരിക്കെ ആഗ്രയില്‍ വച്ച് നടന്ന ഒരു സമ്മേളനത്തില്‍ ഉദ്ഘാടകനാകേണ്ടിയിരുന്നത് അന്നത്തെ ഗവണ്‍മെന്റിലെ സാംസ്‌കാരിക മന്ത്രിയായിരുന്നു. രാഷ്‌ട്രീയമായി വിരുദ്ധചേരിയിലായിരുന്നിട്ടും, സമ്മേളനത്തില്‍ മന്ത്രിയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ ദേശീയോദ്ഗ്രഥനത്തിനും സാമുഹ്യമാറ്റത്തിനും അമീര്‍ ചന്ദ്ജി വലിയൊരു പങ്കുവഹിച്ചു. സര്‍ഹത്ത് കോ സ്വരാഞാജലി എന്ന പേരില്‍ അദ്ദേഹം സംഘടിപ്പിച്ച മൂവ്‌മെന്റിന് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. അതിര്‍ത്തികാക്കുന്നവര്‍ക്ക് ഐക്യാദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഈ പരിപാടിയില്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയുള്‍പ്പെടെ പങ്കാളികളായി. ഇത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വമ്പിച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്.

ഹരിയാനയിലെ കുരുക്ഷേത്രത്തില്‍ നടന്ന കലാസാധകസംഗമത്തിന്റെ പ്രധാന സംഘാടകനായിരുന്നു അമീര്‍ ചന്ദ്ജി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം  കലാകാരന്മാര്‍ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. കേരളത്തില്‍ നിന്ന് അമ്പതോളം കലാകാരന്മാര്‍ പങ്കെടുത്ത ഈ മഹാ കലാസംഗമത്തില്‍ രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ്, മുഖ്യമന്ത്രി ഖട്ടര്‍ തുടങ്ങിയവരെകൂടി പങ്കെടുപ്പിക്കാനായത് അദ്ദേഹത്തിന്റെ മികച്ച സംഘടനാപാടവത്തിന്റെ തെളിവാണ്.

2003 ല്‍ എറണാകുളത്തുനടന്ന തപസ്യയുടെ സംസ്ഥാന വാര്‍ഷികത്തില്‍ വിശിഷ്ടാതിഥിയായി അന്നത്തെ കേന്ദ്രമന്ത്രി ഭാവനാബെന്‍ ചിക്ലിയയെ പങ്കെടുപ്പിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. പലവിധ തിരക്കുകളിലായിരുന്നെങ്കിലും അമീര്‍ ചന്ദ്ജിയുടെ ഇടപടലിനെ തുടര്‍ന്ന് മന്ത്രി ഉടനെതന്നെ വരാമെന്നേല്‍ക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയുമുണ്ടായി.ചെന്നെത്തുന്ന സ്ഥലങ്ങളിലെല്ലാം മികച്ച വ്യക്തി ബന്ധങ്ങളുണ്ടാക്കുന്ന അമീര്‍ ചന്ദ്ജി പരിചയപ്പെടുന്നവരുടെയെല്ലാം മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. ഒരിക്കല്‍ പരിചയപ്പെടുന്നവരെ ഒരിക്കലും അദ്ദേഹം മറക്കുമായിരുന്നില്ല. മികച്ച ഓര്‍മ്മശക്തിയായിരുന്നു അദ്ദേഹത്തിന്. നല്ല സംഘാടകശേഷിയുള്ള അമീര്‍ ചന്ദ്ജി സംസ്‌കാര്‍ ഭാരതിയുടെ ആണിക്കല്ലായിരുന്നു.

1981 ല്‍ രാഷ്‌ട്രീയസ്വയംസേവകസംഘത്തിന്റെ പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തനം തുടങ്ങി. ആര്‍ എസ് എസ് പ്രചാരകനായി മുഴുവന്‍ സമയ പ്രവര്‍ത്തകനായ അദ്ദേഹം 1987 ല്‍ സംസ്‌കാര്‍ ഭാരതിയുടെ ചുമതലയേറ്റു. വിവിധ സംസ്ഥാനങ്ങളില്‍ സംസ്‌കാര്‍ ഭാരതിയുടെ സംഘടനാ സെക്രട്ടറിയായും, അഖിലേന്ത്യാ സഹ സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചശേഷം 2018 മുതല്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.ഒരിക്കല്‍ കേരളയാത്രയില്‍ അദ്ദേഹത്തിന് ആതിഥ്യം വഹിക്കാന്‍ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണം തപസ്യയ്‌ക്കും, അതോടൊപ്പം എനിക്കും കനത്ത നഷ്ടവും ദുഖവുമാണ് ഉണ്ടാക്കുന്നത്.  മികച്ച സംഘാടകനായ അമീര്‍ ചന്ദ്ജിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

India

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

Ernakulam

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

India

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

ഹൈക്കോടതി പരിസരത്ത് ഫോട്ടോഗ്രാഫി അടക്കം നിരോധിച്ചു, മാധ്യമങ്ങള്‍ പ്രത്യേക അനുമതി വാങ്ങണം

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.