മുംബൈ : ശിവ സേന നേതൃത്വം നല്കുന്ന മഹാ വികാസ് അഘാഡി (എംവിഎ)സര്‍ക്കാരിന് ജനങ്ങളെ കൊള്ളയടിക്കുന്നതാണ് അജണ്ടയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് എംവിഎയുടേത്. ജനങ്ങളെ കൊള്ളയടിക്കുക എന്നത് മാത്രമാണ് അവരുടെ ഏക അജണ്ട. സത്യസന്ധതയില്ലാതെയാണ് എംവിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെയാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച കക്ഷിയെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ ഫഡ്നാവിസ് അറിയിച്ചു.
ശിവസേനയുടെ ദസ്സറ റാലിക്കിടെ താക്കറെ യാതൊരു പ്രകോപനവുമില്ലാതെ ബിജെപിക്കെതിരെ അക്രമം അഴിച്ചു വിട്ടിരുന്നു. ഇതിന്റെ മറുപടിയായാണ് അദ്ദേഹം പ്രസ്താവനകള്‍ നടത്തിയത്. ‘താക്കറെയുടെ പ്രസംഗം അദേഹത്തിന്റെ നിരാശയെ പ്രതിഫലിപ്പിക്കുന്നതാണ്. നിങ്ങള്‍ ബിജെപിയെ എത്ര അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും നടക്കില്ല. ബിജെപി ജനങ്ങളുടെ ഹൃദയത്തില്‍ നിലയുറപ്പിച്ച പാര്‍ട്ടിയാണെന്നും ഈ രാജ്യത്തിലെ ഒന്നാം സ്ഥാനത്തുനില്ക്കുന്ന പാര്‍ട്ടിയാണെും നിങ്ങള്‍ ഓര്‍ക്കണമെന്നും ഫഡ്നാവിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ജനങ്ങള്‍ ശിവസേനയെ തെരഞ്ഞെടുത്തുവെന്നാണ് നിങ്ങള്‍ ധരിച്ചിരിക്കുന്നത്. എന്നാല്‍ അവര്‍ ബിജെപിയിലുള്ള വിശ്വാസത്തിലും എന്‍സിപിയെയും കോണ്‍ഗ്രസ്സിനേയും തള്ളിക്കളയുവാനും വേണ്ടിയാണ് ബിജെപി ശിവസേന സഖ്യത്തെ തെരഞ്ഞെടുത്തത്. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് പോരാടിയപ്പോള്‍ 70 ശതമാനം സീറ്റ് ബിജെപിയും 45 ശതമാനം സീറ്റ് ശിവസേനയും നേടിയിരുന്നു. എന്നാല്‍ ശിവസേന ജനങ്ങളെ വഞ്ചിച്ചുകൊണ്ട് എന്‍സിപിയും കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് അധികാരം തട്ടിയെടുക്കുകയായിരുന്നു.
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഇരുപാര്‍ട്ടികളും പിരിഞ്ഞിരുന്നു. താക്കറേയുടെ നേതൃത്വത്തില്‍ ശിവസേന എന്‍സിപിയും കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. ആ ഇലക്ഷനില്‍ ആകെയുള്ള 288 സീറ്റില്‍ 105 സീറ്റുകളാണ് ബിജെപി നേടിയത്. കേവലം 56 സീറ്റ് ശിവസേനയും 54 സീറ്റ് എന്‍സിപിയും 48 സീറ്റ് കോണ്‍ഗ്രസ്സും നേടി.
ജനങ്ങളെ വഞ്ചിച്ചുകൊണ്ട് രൂപീകരിച്ചൊരു സര്‍ക്കാരാണിത്. ജനങ്ങളെ കൊള്ളയടിക്കുക എന്നത് മാത്രമാണ് ഇവരുടെ അജണ്ട. സംസ്ഥാനത്ത് വ്യാപകമായ അഴിമതി നടന്നതായി ഈയിടെ നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡുകള്‍ വെളിപ്പെടുത്തി. ആരില്‍ നിന്ന് എത്ര പണം കൈക്കൂലി വാങ്ങിയെന്ന് അറിയാന്‍ ചില മന്ത്രിമാര്‍ക്ക് സോഫ്ട്വെയറുകള് പോലുമുണ്ട്. ദസറ പ്രസംഗത്തില്‍ ബിജെപിക്ക് എതിരായി മമ്ത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ മാതൃക സ്വീകരിക്കണമെന്നാണ് താഖറെ സേനാ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്. മഹാരാഷ്ട്രയെ മറ്റൊരു ബംഗാളാക്കാന്‍ ബിജെപി ഒരിക്കലും അനുവധിക്കില്ല. മഹാരാഷ്ട്ര എന്നും മഹാരാഷ്ട്രയായി തന്നെയിരിക്കും.
താക്കറെ അദേഹത്തിന്റെ പ്രസംഗത്തില്‍ കേന്ദ്ര സംസ്ഥാന ബന്ധത്തെക്കുറിച്ചും, ഫെഡറല്‍ ഘടനയെക്കുറിച്ചും, ഭാരതത്തിന്റെ ഭരണഘടനയെക്കുറിച്ചും ചോദ്യങ്ങളുയര്‍ത്തിയിരുന്നു. ഡോ. ബി.ആര്. അംബേദ്കര്‍ രൂപീകരിച്ച ഭരണഘടനയില്‍ ഒരു മാറ്റവുമുണ്ടാകില്ല, ആര്‍ക്കും അത് ചെയ്യാന്‍ കഴിയില്ല. ഭരണഘടന മാറ്റുന്നതിനുള്ള അജണ്ട ചില പ്രസ്ഥാനങ്ങളും ഇടതു പക്ഷ പാര്‍ട്ടികളും രൂപീകരിക്കുന്നുണ്ട്. അത് ഒരിക്കലും സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: