ആലപ്പുഴ: കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ കുട്ടനാട്ടിലും മധ്യതിരുവിതാംകൂറിലും ദുരിതമൊഴിയുന്നില്ല. തോട്ടപ്പള്ളി ഷട്ടര്‍ തുറന്നതിനാല്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കവും മറ്റും ഇല്ലെങ്കിലും നെല്ല് സംഭരണവും കൊയ്ത്തും തടസ്സപ്പെട്ടതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. എന്നാല്‍ മാവേലിക്കര, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിരവധി വീടുകളാണ് വെള്ളത്തിലായത്. വെള്ളം ഇറങ്ങിപ്പോകാത്തതാണ് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നത്.
ചേര്‍ത്തല ഉള്‍പ്പടെയുള്ള ജില്ലയുടെ താഴ്ന്ന സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ഈ ഭാഗങ്ങളിലെ പലവീടുകളും വെള്ളത്തിലാണ്. കഴിഞ്ഞ ദിവസം പത്ത് ദുരിതാശ്വാസ ക്യാമ്പുകളാണ് വിവിധ സ്ഥലങ്ങളിലായി തുറന്നത്. ഇവിടങ്ങളില്‍ ആകെ 34 കുടുംബങ്ങളുണ്ട്. ചെങ്ങന്നൂര്‍ താലൂക്കിലെ വെണ്മണിയില് ഒരു ക്യാമ്പില്‍ നാല് കുടുംബങ്ങളിലായി 12 പേര്, ചെറിയനാട് വിജയേശ്വരി എച്ച് എസ് ക്യാമ്പില്‍ 4 കുടുംബങ്ങളില്‍ നിന്നായി 14 പേര്, വെണ്തച്ചപ്പള്ളിയില് അഞ്ച് കുടുംബങ്ങളിലെ 14 പേര്, എണ്ണയ്ക്കാട് ക്യാമ്പില്‍ മൂന്ന് കുടുംബങ്ങളില്‍ നിന്ന് 10 പേര്, മാവേലിക്കര താലൂക്കില്‍ ചെന്നിത്തല മോഡല്‍ യു പി സ്ക്കൂളില്‍ രണ്ട് കുടുംബങ്ങളിലെ ആറുപേര്‍, നൂറനാട് ഇടപ്പോണ്‍ ഹൈസ്ക്കൂള് ക്യാമ്പില്‍ ഒമ്പത് കുടുംബങ്ങളില്‍ നിന്നായി 28 പേരുണ്ട്.
ഏറ്റവും കൂടുതല്‍ പേര് താമസിക്കുന്നതും ഇവിടെ തന്നെയാണ്. നൂറനാട് കേളിപ്പട്ടൂരില് ഒരു കുടുംബമാണ് ഉള്ളത്. നാലുപേരുണ്ട് ഇവിടെ. നൂറനാട് ചെറുമുഖം ഗവണ്മെന്റ് എല്‍ പി സ്ക്കൂളിലെ ക്യാമ്പില്‍ രണ്ട് കുടുംബങ്ങളിലെ എട്ടുപേരുണ്ട്. ചെന്നിത്തല തൃപ്പെരുന്തുറ ഗവണ്മെന്റ് യു പി സ്ക്കൂള് ക്യാമ്പില്‍ മൂന്ന് കുടുംബങ്ങളില്‍ നിന്നായി 10 അംഗങ്ങള്‍ ഉണ്ട്. മധ്യതിരുവിതാംകൂര്‍ കഴിഞ്ഞാല്‍ ആകെ ഒരു ക്യാമ്പുള്ളത് ചേര്‍ത്തല പട്ടണക്കാട് മാത്രമാണ്. ഇവിടെ 177-ാം നമ്പര്‍ അങ്കണവാടിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര് താമസിക്കുന്നുണ്ട്. രണ്ട് ദിവസം കൂടി കനത്ത മഴ പെയ്യുമെന്ന് പ്രവചിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പലസ്ഥലങ്ങളിലും വെള്ളം ഒഴിപ്പോകുന്നതിനുള്ള സംവിധാനം ഇല്ലാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: