Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷാരൂഖ് മകന്‍ ആര്യന്‍ ഖാന് ജയിലിലേക്കയച്ചത് 4500 രൂപ; ആര്യന്‍ ഖാന്‍ ജയിലില്‍ നിന്നും 10 മിനിറ്റോളം ഷാരൂഖും ഗൗരിഖാനുമായി സംസാരിച്ചു

ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ബുധനാഴ്ച അച്ഛനും അമ്മയുമായി വീഡിയോ കാള്‍ വഴി സംസാരിച്ചു. 10 മിനിറ്റ് നേരത്തോളം പൊലീസിന്റെ നിരീക്ഷണത്തില്‍ ആര്യന്‍ ഖാന്‍ സംസാരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2021, 04:08 pm IST
in India

മുംബൈ: ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ബുധനാഴ്ച അച്ഛനും അമ്മയുമായി വീഡിയോ കാള്‍ വഴി സംസാരിച്ചു. 10 മിനിറ്റ് നേരത്തോളം പൊലീസിന്റെ നിരീക്ഷണത്തില്‍ ആര്യന്‍ ഖാന്‍ സംസാരിച്ചു.

ആഴ്ചയില്‍ രണ്ട് തവണ തടവുപുള്ളികള്‍ക്ക് കുടുംബവുമായി വീഡിയോ കാള്‍ നടത്താന്‍ ഹൈക്കോടതി ഉത്തരവുള്ളതിനാലാണ് ആര്യന്‍ ഖാന് സംസാരിക്കാന്‍ കഴിഞ്ഞത്. കോവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതിയുടെ ഈ ഉത്തരവ്.

ഇതിനിടെ ആര്യന്‍ ഖാന് 4,500 രൂപയുടെ മണിയോര്‍ഡര്‍ ജയിലിലേക്കെത്തി. ഒരു ജയില്‍പുള്ളിക്ക് അയയ്‌ക്കാവുന്ന പരമാവധി തുകയാണ് 4500 രൂപ. ഇഷ്ടമുള്ള ഭക്ഷണവും മറ്റും വാങ്ങാനാണ് ഈ തുക ഷാരൂഖ് അയച്ചുകൊടുത്തത്. അതേ സമയം ആര്യന്‍ ഖാന്‍ ജയിലിലെ ഭക്ഷണം തന്നെയാണ് കഴിക്കുന്നതെന്ന് ഇപ്പോള്‍ ആര്യനെ പാര്‍പ്പിച്ചിരിക്കുന്ന ആര്‍തര്‍ ജയിലിലെ സൂപ്രണ്ട് നിതിന്‍ വെയ്ചല്‍ വ്യക്തമാക്കി. കോടതി ഉത്തരവുണ്ടാകുന്നതുവരെ വീട്ടിലെയോ പുറത്തുനിന്നോ ഉള്ള ഭക്ഷണം കൊടുക്കാന്‍ സാധിക്കില്ലെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.

മുംബൈ സെഷന്‍സ് കോടതി ആര്യന്‍ ഖാന്റെ ജാമ്യപേക്ഷയിന്മേല്‍ കഴിഞ്ഞ ദിവസം വിശദമായി വാദം കേട്ടു. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് വാദിച്ചു. ഈ അപേക്ഷയില്‍ വിധി പറയല്‍ ഒക്ടോബര്‍ 20ലേക്ക് മാറ്റിയിരിക്കുകയാണ്. കോടതി പൂജാ ഉത്സവങ്ങള്‍ക്ക് അഞ്ച് ദിവസത്തോളം അവധിയായതിനാലാണ് ഒക്ടോബര്‍ 20 ലേക്ക് വിധി മാറ്റിവെച്ചത്.

ഇപ്പോള്‍ 12 ദിവസമായി ആര്‍തര്‍ ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്‍ ഇനി അഞ്ച് ദിവസം കൂടി ജയിലില്‍ കഴിയേണ്ടതായി വരും. എന്‍ 956 എന്ന നമ്പറുള്ള ആര്യന്‍ ഖാന്‍ ഇപ്പോള്‍ സാധാരണ തടവുപുള്ളികളുടെ സെല്ലിലാണ്.

സ്ഥിരമായി മയക്കമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണ് ആര്യന്‍ ഖാനെന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക് വേണ്ടി അനില്‍ സിങ് വാദിച്ചു. കേസില്‍ ആര്യന്‍ഖാനാണ് ഒന്നാം പ്രതി. ആര്യന്‍ഖാന്‍ വിദേശത്തുള്ള അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നും അനില്‍ സിങ് വാദിച്ചു.

അതേ സമയം വാട്‌സാപ് ചാറ്റ് മാത്രം ഉപയോഗിച്ച് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നിഗമനത്തിലെത്തുന്നത് ശരിയല്ലെന്ന് ആര്യന്‍ഖാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അമിത് ദേശായി വാദിച്ചു. മാത്രമല്ല, വാട്‌സാപില്‍ പുതിയ ചെറുപ്പക്കാര്‍ ഉപയോഗിക്കുന്ന ഭാഷയെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വ്യാഖ്യാനിച്ച രീതിയും സംശയകരമാണെന്നും അഭിഭാഷകന്‍ വാദിച്ചു. അറസ്റ്റ് ചെയ്യുന്ന സമയത്ത് ആര്യന്‍ഖാന്റെ കയ്യില്‍ മയക്കുമരുന്നില്ലായിരുന്നു എന്നതായിരുന്നു അമിത് ദേശായിയുടെ പ്രധാന വാദം. ആര്യന്‍ ഖാന്‍ മയക്കമരുന്ന് ഉപയോഗിക്കുന്നത് കണ്ടതിനും തെളിവില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

Tags: Drug Mafiadrugമയക്കമരുന്ന് കടത്ത്ഷാരൂഖ് ഖാന്‍മയക്കമരുന്ന്നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോലഹരിവസ്തുക്കള്‍ആര്യന്‍ ഖാന്‍നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

Thiruvananthapuram

പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയിൽ പരിശോധന പേരിനു മാത്രം

Kerala

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ, ലഹരി വിറ്റിരുന്നത് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കും

Kerala

അക്ഷരങ്ങളുടെ നാട്ടിലെ സി.പി.എമ്മിന്റെ അധികാര ദുരയുടെ അക്രമരാഷ്‌ട്രീയം അനുവദിക്കില്ല: എൻ. ഹരി

Local News

മയക്കുമരുന്ന് കടത്ത് : ഇടനിലക്കാരൻ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.