Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരത്തേക്ക് അദാനി വരുന്നത് ഗുണം ചെയ്യും; വിമാനത്താവളം പ്രൊഫഷനല്‍ ആകേണ്ടത് ആവശ്യം; കോണ്‍ഗ്രസിന്റെ നിലപാട് ശരിയല്ലെന്ന് ശശി തരൂര്‍ എംപി

വിമാനത്താവളം കൈമാറ്റം ചെയ്യുന്നതിന് എല്ലാവരും സഹകരിക്കണം. നമ്മുടെ തലസ്ഥാനത്ത് നല്ല ഒരു ആധുനിക വിമാനത്താവളം പ്രവര്‍ത്തിക്കുന്നത് കണ്ടാല്‍, ഇനിയും കൂടുതല്‍ വിമാനങ്ങള്‍ വരാന്‍ ആരംഭിച്ചാല്‍, ഇവിടുത്തെ കണക്ടിവിറ്റി കണ്ട് പുതിയ കമ്പനികള്‍ വരാന്‍ തുടങ്ങിയാല്‍ എല്ലാവര്‍ക്കും അത് ഗുണം ചെയ്യുമെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 09:55 pm IST
inKerala

തിരുവനന്തപുരം:  അന്താരാഷ്‌ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ തിരുവനന്തപുരത്തിന് കൂടുതല്‍ വികസന സാധ്യതകളാണ് തുറന്നിടുന്നതെന്ന് ശശി തരൂര്‍ എംപി. വിമാനത്താവളം പ്രഫഷനല്‍ ആകേണ്ടത് ആവശ്യമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായത്തില്‍നിന്ന് വ്യത്യസ്തമാണ് തന്റെ അഭിപ്രായം. ചര്‍ച്ചകള്‍ നടത്താതെയാണ് പാര്‍ട്ടി അഭിപ്രായ രൂപീകരണം നടത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു.

വിമാനത്താവളം കൈമാറ്റം ചെയ്യുന്നതിന് എല്ലാവരും സഹകരിക്കണം. നമ്മുടെ തലസ്ഥാനത്ത് നല്ല ഒരു ആധുനിക വിമാനത്താവളം പ്രവര്‍ത്തിക്കുന്നത് കണ്ടാല്‍, ഇനിയും കൂടുതല്‍ വിമാനങ്ങള്‍ വരാന്‍ ആരംഭിച്ചാല്‍, ഇവിടുത്തെ കണക്ടിവിറ്റി കണ്ട് പുതിയ കമ്പനികള്‍ വരാന്‍ തുടങ്ങിയാല്‍ എല്ലാവര്‍ക്കും അത് ഗുണം ചെയ്യുമെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.  

തിരുവനന്തപുരം അന്താരാഷ്‌ട്രാ വിമാനത്താവളം ഇനി മുതല്‍ എടിയാല്‍ എന്ന പേരിലാണ് അറിയപ്പെടുക. ഒക്ട്ടോബര്‍ 14ന് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുക്കുന്നത് മുതലാണ് പുതിയ പേര്‍ നിലവില്‍ വരുക. അദാനി ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ട് ലിമിറ്റഡാണ് ‘എടിയാല്‍’ എന്ന പേരില്‍ അറിയപ്പെടുക. ‘എടിയാല്‍’ എന്ന കമ്പനിക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലനച്ചുമതലയും.  

എയര്‍പോര്‍ട്ട് അതോറിറ്റി മുന്‍ ഉദ്യോഗസ്ഥനായിരുന്ന ജി. മധുസൂദന റാവുവാണ് എടിയാലിന്റെ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍. നിലവിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള ജീവനക്കാര്‍ക്ക് അടുത്ത മൂന്നുവര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന്റെ ഭാഗമായി തുടരാം. വിമാനത്താവളത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ അടിയന്തരമായി മെച്ചപ്പെടുത്തും. പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, ഭക്ഷണവിതരണ കൗണ്ടറുകള്‍, റീട്ടെയില്‍ വില്‍പ്പനശാലകള്‍ എന്നിവയും ഉടന്‍ ആരംഭിക്കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.  

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എയര്‍ലൈന്‍സ് കമ്പനികളുമായി അദാനി ഗ്രൂപ്പ് ചര്‍ച്ച നടത്തിയിരുന്നു.  വിമാനത്താവളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ എത്തിക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങിലേക്കുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനാണ് ആദ്യപടിയായി അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്.  

Tags: തിരുവനന്തപുരംഅദാനി ഗ്രൂപ്പ്തിരുവനന്തപുരം വിമാനത്താവളംഅന്താരാഷ്ട്രശശി തരൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.