Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാറ്റര്‍ റീഡിങ് സ്വയം നടത്താം; കുടിവെള്ള കണക്ഷന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം; ഇ-ടാപ്പ് സംവിധാനം ഉടന്‍ എത്തും

അപേക്ഷകര്‍ക്ക് ഒരു ഘട്ടത്തിലും ഓഫീസുകളില്‍ നേരിട്ടെത്താതെ കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കാനായി അവതരിപ്പിച്ച ഇ-ടാപ്പ് സംവിധാനവും പുതിയ കാലത്തിന്റെ ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരമ്പരാഗത രീതികളില്‍നിന്നുള്ള മാറ്റത്തിലേക്കുള്ള വലിയ ചുവടുവയ്‌പ്പായി, കുടിവെള്ള കണക്ഷന്‍ നടപടികള്‍ അനായാസമാക്കാന്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനമായ ഇ-ടാപ്പ്, സെല്‍ഫ് മീറ്റര്‍ റീഡിങ് സംവിധാനം എന്നിവയുള്‍പ്പെടെ പുതിയ അഞ്ച് വിവരസാങ്കേതിക സോഫ്റ്റ് വെയറുകളുടെ ഉദ്ഘാടനം വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 09:36 pm IST
inKerala

തിരുവനന്തപുരം: ഉപഭോക്താക്കളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് കുടിവെള്ള ചാര്‍ജ് ബില്ലിംഗിന് ഏര്‍പ്പെടുത്തിയ സെല്‍ഫ് റീഡിങ് സംവിധാനത്തിലൂടെ, പുതിയ സാങ്കേതികവിദ്യയെ സേവനങ്ങളുമായി കൂട്ടിയിണക്കുന്ന ഉത്തമമാതൃകയാണ് കേരള വാട്ടര്‍ അതോറിറ്റി അവതരിപ്പിക്കുന്നതെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍.

അപേക്ഷകര്‍ക്ക് ഒരു ഘട്ടത്തിലും ഓഫീസുകളില്‍ നേരിട്ടെത്താതെ കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കാനായി അവതരിപ്പിച്ച ഇ-ടാപ്പ് സംവിധാനവും പുതിയ കാലത്തിന്റെ ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരമ്പരാഗത രീതികളില്‍നിന്നുള്ള മാറ്റത്തിലേക്കുള്ള വലിയ ചുവടുവയ്‌പ്പായി, കുടിവെള്ള കണക്ഷന്‍ നടപടികള്‍ അനായാസമാക്കാന്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനമായ ഇ-ടാപ്പ്, സെല്‍ഫ് മീറ്റര്‍ റീഡിങ് സംവിധാനം എന്നിവയുള്‍പ്പെടെ പുതിയ അഞ്ച് വിവരസാങ്കേതിക സോഫ്റ്റ് വെയറുകളുടെ ഉദ്ഘാടനം വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പുതിയ കണക്ഷന്‍ ലഭിക്കാന്‍ വാട്ടര്‍ അതോറിറ്റി ഓഫിസുകളില്‍ നേരിട്ടെത്താതെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ഇ-ടാപ്പ് എന്ന പേരില്‍ നടപ്പിലാക്കുന്നത്. പ്രാരംഭഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ പിടിപി നഗര്‍ സബ് ഡിവിഷന്‍, സെന്‍ട്രല്‍ സബ് ഡിവിഷനു കീഴിലുള്ള പാളയം സെക്ഷന്‍, കോഴിക്കോട് ജില്ലയിലെ ഡിസ്ട്രിബ്യൂഷന്‍ സബ് ഡിവിഷന്‍ 1 എന്നീ വാട്ടര്‍ അതോറിറ്റി ഓഫിസുകള്‍ക്കു കീഴിലുള്ള കണക്ഷനുകള്‍ക്കാണ് പൂര്‍ണമായും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ സൗകര്യമേര്‍പ്പെടുത്തുന്നത്. താമസിയാതെ വാട്ടര്‍ അതോറിറ്റിയുടെ എല്ലാ കുടിവെള്ള കണക്ഷനുകളും പൂര്‍ണമായും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള സംവിധാനം നിലവില്‍ വരും. അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ ഒരു ഘട്ടത്തില്‍ പോലും അപേക്ഷകന്‍ ഓഫീസില്‍ എത്തേണ്ടതില്ല എന്നതാണ് പുതിയ സംവിധാനത്തിന്റെ മെച്ചം.

കുടിവെള്ള കണക്ഷന്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇ-ടാപ്പ് സംവിധാനം വഴി, അപേക്ഷകളോടൊപ്പം അനുബന്ധ രേഖകള്‍ ഫോട്ടോ എടുത്തോ സ്‌കാന്‍ ചെയ്‌തോ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഈ അപേക്ഷകള്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസുകളില്‍ എത്തുന്നതോടെ സ്ഥലപരിശോധനയ്‌ക്കായി കൈമാറും. ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി കണക്ഷന്‍ നല്‍കാന്‍ സാധിക്കും എന്നു ബോധ്യപ്പെടുന്നതോടെ കണക്ഷന്‍ നല്‍കുന്ന പ്ലംബറെയും എസ്റ്റിമേറ്റ് തുകയും തീരുമാനിക്കും. ഈ വിവരങ്ങള്‍ അപേക്ഷകന് എസ്എംഎസ് ആയി ലഭിക്കും.

തുക ഓണ്‍ലൈന്‍ ആയി തന്നെ അടയ്‌ക്കുന്നതിനുള്ള സൗകര്യവും ഇ-ടാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുക ഓണ്‍ലൈന്‍ ആയി അടയ്‌ക്കുന്നതോടെ കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. സ്വയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് കണ്‍സ്യൂമര്‍ സര്‍വീസ് സെന്ററുകള്‍ വഴിയോ വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ വഴിയോ ഇടാപ്പ്  അപേക്ഷകള്‍ സമര്‍പ്പിക്കാം.

മീറ്റര്‍ റീഡര്‍ വീട്ടിലെത്താതെ, സ്വയം ബില്‍ റീഡിങ് നടത്താന്‍ സഹായിക്കുന്ന സംവിധാനമാണ് സെല്‍ഫ് റീഡിങ് സോഫ്ട് വെയര്‍ വഴി ഒരുക്കുന്നത്. വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ബില്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ത്തന്നെ, ഉപഭോക്താവിന് എസ്എംഎസ് ആയി ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് സ്വയം വാട്ടര്‍ മീറ്റര്‍ റീഡിങ് രേഖപ്പെടുത്താന്‍ സാധിക്കുന്ന സംവിധാനമാണ് സെല്‍ഫ് മീറ്റര്‍ റീഡിങ്.

ഉപഭോക്താവ് മീറ്റര്‍ റീഡിങ് രേഖപ്പെടുത്തി മീറ്ററിന്റെ ഫോട്ടോ എടുക്കുമ്പോള്‍ തന്നെ മീറ്റര്‍/ കണക്ഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ജിയോ ലൊക്കേഷനും രേഖപ്പെടുത്തും. ഇങ്ങനെ സമര്‍പ്പിക്കുന്ന റീഡിങ് പരിശോധിച്ച്, ഉപഭോക്താവിന് ബില്‍ തുകയും മറ്റു വിവരങ്ങളും എസ്എംഎസ് ആയി നല്‍കും. ബില്‍ തുക ഉപഭോക്താവിന് ഓണ്‍ലൈന്‍ ആയി തന്നെ അടയ്‌ക്കാനും സാധിക്കും.

ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് മാനേജ്‌മെന്റ് സൊല്യൂഷന്‍ (എഫ്.എ.എം.എസ്), മെറ്റീരിയല്‍സ് മാനേജ്‌മെന്റ് സിസ്റ്റം, ആപ്ട് എന്നീ പുതിയ സോഫ്ട് വെയറുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വാട്ടര്‍ അതോറിറ്റിയുടെ 650ഓളം ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണത്തിനു സഹായകരമായ ഡിജിറ്റല്‍ ബാങ്കിങ് സൊല്യൂഷനാണ് ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് മാനേജ്മന്റ് സൊല്യൂഷന്‍.

ഇതുവഴി വാട്ടര്‍ അതോറിറ്റിയില്‍ സാമ്പത്തിക അവലോകനം ലളിതമാവുകയും ദിനംപ്രതിയുള്ള വാട്ടര്‍ ചാര്‍ജ് കളക്ഷന്‍ തുക ലഭ്യമാക്കുന്നതു വഴി  റവന്യൂ മോണിറ്ററിങ് സുഗമമാകുകയും ചെയ്യും. ചടങ്ങില്‍ വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എസ്. വെങ്കടേസപതി ഐഎഎസ്, വാട്ടര്‍ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: waterജല അതോറിറ്റി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.