മുംബൈ: പാന്‍ മസാല ബ്രാന്‍ഡിന്റെ പരസ്യ ക്യാമ്പയിനില്‍ നിന്ന് പിന്മാറുന്നതായി ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്. പരസ്യ ക്യാമ്പയിനായി വാങ്ങിയ പ്രതിഫല തുക തിരികെ നല്‍കിയെന്നും ബച്ചന് പറഞ്ഞു. ലഹരി ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യ ചിത്രത്തില്‍ അഭിനയിച്ചതിന് അരാധകര്‍ അദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഈ പരസ്യത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് ബച്ചന് വലിയ തിരിച്ചടിയായിരുന്നു. കഴിഞ്ഞ രാത്രിയാണ് അമിതാഭ് ബച്ചന്റെ ബ്ലോഗ് പോസ്റ്റില്‍ പരസ്യ ക്യാമ്പയിനില്‍ നിന്ന് പിന്മാറുന്നത് സംബന്ധിച്ച തീരുമാനം അറിയിച്ചത്.
‘ബച്ചന് ഈ പരസ്യത്തില്‍ നിന്ന് പിന്മാറുന്നു. ഇതിനായി വാങ്ങിയ മുഴുവന്‍ പ്രതിഫലവും തിരികെ നല്കി.’ – പോസ്റ്റില്‍ പറയുന്നു. പാന്‍ മസാല ബ്രാന്‍ഡുകളെ പ്രോല്‍സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ ബച്ചന് ഭാഗമാക്കരുതെന്ന് നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ ടൊബാക്കോ ഇറാടിക്കേഷന് (നോട്ട്) എന്ന സംഘടന അഭ്യര്‍ഥിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: