മിലാന്: സൂപ്പര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ ഗോളില്‍ ഫ്രാന്‍സിന് യുവേഫ നേഷന്‍സ് ലീഗ് കിരീടം. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് സാന്‍സിറോ സ്റ്റേഡിയത്തില്‍ നടന്ന കാലശപ്പോരില്‍ ഒന്നിനെതിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്പെയിനെ പരാജയപ്പെടുത്തി. കളിയവസാനിക്കാന്‍ പത്ത് മിനിറ്റ് ശേഷിക്കെയാണ് എംബാപ്പെ വിജയഗോള്‍ നേടിയത്.
ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒരുഗോളിന് പിന്നാക്കം പോയ ഫ്രാന്‍സ് ശക്തമായ പോരാട്ടത്തിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു. അറുപത്തിനാലാം മിനിറ്റില്‍ മൈക്കല്‍ ഒയാര്സാബാലിന്റെ ഗോളില്‍ സ്പെയിന് ലീഡ് എടുത്തു. സെര്‍ജിയോ ബസ്ക്വറ്റ്സ് നല്കിയ ലോങ് പാസ്് പിടിച്ചെടുത്ത ഒയാര്‍സാബാല്‍ ഫ്രഞ്ച് ഗോളിയെ കീഴടക്കി പന്ത് വലയിലെത്തിച്ചു.
ഗോള്‍ വീണതോടെ ഉണര്‍ന്ന് കളിച്ച ഫ്രാന്‍സ്് രണ്ട് മിനിറ്റുകള്‍ക്കുശേഷം ഗോള്‍ മടക്കി . എംബാപ്പെയും കരീം ബെന്‍സേമയും ചേര്‍ന്ന്് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. എംബാപ്പെയുടെ പാസ്് ബെന്‍സേമ മനോഹരമായൊരു ഷോട്ടിലൂടെ ഗോളാക്കി.
എണ്‍പതാം മിനിറ്റില്‍ ഫ്രാന്‍സിന്റെ വിജയഗോള്‍ പിറന്നു. ഹെര്‍ണാണ്ടസ് നല്കിയ പാസ്് കാലില്‍ കുരുക്കിയ എംബാപ്പെ പന്ത് അനായാസം ഗോള്‍ വര കടത്തിവിട്ടു. എംബാപ്പെ ഓഫ് സൈഡായിരുന്നെന്ന് ചൂണ്ടിക്കാട്ടി സ്പാനിഷ് താരങ്ങള്‍ പ്രതിഷേധിച്ചു. പക്ഷെ വാര് പരിശോധനയില്‍ ഓഫ് സൈഡല്ലെന്ന് വ്യക്തമായി. അവസാന നിമിഷങ്ങളില്‍ ഗോള്‍ അടിക്കാനായി സ്പെയിന് ശക്തമായ ആക്രമണം അഴിച്ചുവിട്ടെങ്കിലും ഫ്രഞ്ച് പ്രതിരോധം സ്പെയിനെ വരിഞ്ഞുമുറുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: