തിരുവനന്തപുരം : വിദ്യാര്ത്ഥികള്ക്ക് യാത്രാ കണ്സഷന് അനുവദിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.മനോജ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള് തുറന്നു പ്രവര്ത്തിക്കുവാന് തീരുമാനിച്ച സാഹചര്യത്തിലും കോവിഡിനെ മറയാക്കിക്കൊണ്ട് സ്വകാര്യ ബസ്സുകളില് വിദ്യാര്ത്ഥികള്ക്ക് യാത്രാ കണ്സഷന് നല്കാതെയുള്ള ബസ്സുടമകളുടെ പെരുമാറ്റം അംഗീകരിക്കാന് സാധിക്കുന്നതല്ല.
കോവിഡ് കാലഘട്ടത്തില് ഓണ്ലൈന് ക്ലാസ്സ് ആയിരുന്നതിനാല് യാത്രാ കണ്സഷനുകള് ആവശ്യമില്ലായിരുന്നു. എന്നാല് നിലവില് വിദ്യാര്ത്ഥികള്ക്ക് യാത്ര ചെയ്യേണ്ടതുണ്ട്. കോവിഡ് കാലത്തെ ടിക്കറ്റ് നിരക്കില്തന്നെ ഇപ്പോഴും വിദ്യാര്ത്ഥികള് യാത്ര ചെയ്യണമെന്ന സ്ഥിതിയാണ് നിലവിലുള്ളത്.
യാത്രാ കണ്സഷന് വിദ്യാര്ത്ഥികളുടെ അവകാശമാണെന്നിരിക്കെ അത് നിഷേധിക്കുന്നത് അംഗീകരിക്കനാവില്ല. തക്കതായ നടപടികള് സ്വീകരിച്ച് വിദ്യാര്ത്ഥികളെ സാരമായി ബാധിക്കുന്ന ഈ പ്രശ്നത്തിന് ഉടന് സംസ്ഥാന സര്ക്കാര് പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: