ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസുമായി ഇടയുന്നു. ലഖിംപൂര്‍ സംഭവത്തിന്റെ പേരില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നവര്‍ നിരാശയിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ ആഴത്തില്‍ ബാധിച്ച പ്രശ്നങ്ങള്‍ക്കും ഘടനാപരമായ ദൗര്‍ബല്യങ്ങള്‍ക്കും എളുപ്പത്തില്‍ പോംവഴിയില്ലെന്നും പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു. ഇതോടെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ അവസാനിച്ചു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് വരുമെന്നായിരുന്നു അഭ്യൂഹം.
പ്രശാന്ത് കിഷോറിന്റെ പ്രസ്താവനയെ കോണ്‍ഗ്രസിലുള്ളവര്‍ എതിര്‍ക്കുകയാണ്. പാര്‍ട്ടിക്ക് പ്രശാന്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: