Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

എന്ന് സ്വന്തം

ഇന്ന് ലോക തപാല്‍ ദിനം. മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ തപാലിന്റെ പ്രാധാന്യവും, ആഗോളതലത്തില്‍ സാമ്പത്തിക-സാമൂഹ്യ പുരോഗതിയില്‍ തപാലിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2021, 05:00 am IST
in Article

ഡോ. അബേഷ് രഘുവരന്‍  

പണ്ട് നമുക്കൊരു കാലമുണ്ടായിരുന്നു. ‘അകലെയുള്ള പ്രിയപ്പെട്ടവര്‍ക്ക് ഒരു കത്തെഴുതി, അത് പോസ്റ്റോഫീസില്‍ കൊണ്ടുചെന്നു വിലാസമെഴുതി സ്റ്റാമ്പ് ഒട്ടിച്ചു, ചുവന്ന ഗ്യാസ് സിലിണ്ടര്‍ പോലെയുള്ള പെട്ടിയില്‍ നിക്ഷേപിക്കും. നമ്മുടെ ജോലി അതോടെ കഴിയും. അവിടെ നിന്നങ്ങോട്ട് കത്തിലെ സന്ദേശം എവിടെ വഴിയൊക്കെയോ പറക്കുകയാണ്. ഒടുവില്‍ ആ വിലാസക്കാരന് അതുകിട്ടാന്‍ മൂന്നുനാലു ദിവസമെടുക്കും. അതോടെ കഴിഞ്ഞില്ല, അയാള്‍ അത് വായിക്കുമ്പോള്‍ ഇവിടെ എഴുതിയ ആള്‍ മനസ്സുകൊണ്ട് തൊട്ടറിയും. അയാള്‍ അതിന്റെ മറുപടി മറ്റൊരു കത്തില്‍ ചേര്‍ത്തുവയ്‌ക്കും. അതും മേഘസന്ദേശമായി പോസ്റ്റുമാന്‍ നമ്മുടെ കൈകളിലെത്തിക്കും. സ്‌നേഹം പേറുന്ന, എണ്ണിയാലൊടുങ്ങാത്ത വിശേഷങ്ങള്‍ പേറുന്ന ചെറിയ കത്ത്.

മനുഷ്യന്റെ ഗൃഹാതുരത്വം പേറുന്ന ഓര്‍മ്മകളില്‍ മുമ്പനാണ് നാമെഴുതിത്തീര്‍ത്ത കത്തുകള്‍. വികസനത്തിന്റെ പിറകെ നാം നിര്‍ത്താതെ ഓടിയപ്പോള്‍ നമുക്ക് കൈമോശം വന്നത് കത്തുകളുടെ ഊഷ്മളതയായിരുന്നു. കത്തുകള്‍ നല്‍കിയ മൃദുല വികാരങ്ങളൊന്നും ഇ-മെയിനോ, വാട്‌സ്ആപ് സന്ദേശങ്ങള്‍ക്കോ നല്‍കാന്‍ കഴിഞ്ഞിട്ടില്ല.  

കത്തുകള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കെത്താന്‍ ദിവസങ്ങള്‍ വേണ്ടിവന്നിരുന്നു. ഇന്ന്  വാര്‍ത്താവിനിമയത്തിന്  സെക്കന്‍ഡുകള്‍ മതി. എന്നാല്‍ കത്തുകളുടെ ആ സുന്ദരകാലത്തിന്റെ മധുരവും, നൊമ്പരവും ആയിരുന്നു ആ കാത്തിരിപ്പുകള്‍. ഈ തപാല്‍ ദിനത്തിലും ആ ഗൃഹാതുരത്വത്തെയല്ലാതെ മറ്റൊന്നും നമുക്ക് ഓര്‍ക്കുവാനാവില്ല.  

കൊവിഡ് കാലം നമ്മുടെ നാടിനെ എല്ലാ അര്‍ത്ഥത്തിലും നിശ്ചലമാക്കിയപ്പോഴും തപാല്‍ വകുപ്പ് വിശ്രമമില്ലാതെ ജോലിചെയ്യുന്നുണ്ടായിരുന്നു. വാക്‌സിനുള്‍പ്പെടെയുള്ള മനുഷ്യന്റെ ജീവല്‍ മരുന്നുകളും മറ്റും തപാല്‍വകുപ്പിന്റെ കീഴില്‍ ആവശ്യക്കാര്‍ക്കായി എത്തിക്കൊണ്ടിരുന്നു. കാലത്തിന്റെ മാറ്റത്തിനനുസരിച്ചു തപാല്‍ വകുപ്പിലും വികസനത്തിന്റെ സ്ഫുലിംഗങ്ങള്‍ കടന്നുവന്നിട്ടുണ്ട്. പക്ഷേ, അതിന്റെ ജനകീയ മനസ്സിന് യാതൊരു മാറ്റവും വന്നിട്ടില്ല. ഈ തപാല്‍ ദിനം തപാല്‍ സംവിധാനത്തിലും, മനുഷ്യന്റെ സാമ്പത്തിക-സാമൂഹിക പുരോഗതിയിലും തപാല്‍ വകുപ്പിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളില്‍ അവബോധം വളര്‍ത്തുകയാണ് ലക്ഷ്യം.

1969 ല്‍ ടോക്യോയില്‍ നടന്ന യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ കോണ്‍ഗ്രസില്‍ ആണ് എല്ലാ ഒക്ടോബര്‍ ഒന്‍പതാം തീയതിയും ലോക തപാല്‍ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ‘വീണ്ടെടുക്കലിനായി നവീകരിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ തപാല്‍ദിന മുദ്രാവാക്യം. കൊവിഡ് നഷ്ടപ്പെടുത്തിയ സമസ്ത മേഖലയുടേയും വീണ്ടെടുക്കലിന് തപാല്‍ വകുപ്പുകൂടി ഭാഗമാവുകയും, അതിന്റെ മുന്നോടിയായി സ്വയം നവീകരിക്കുകയുമാണ് ചെയ്യുന്നത്.

നമുക്ക് പൂര്‍ണ്ണമായും തപാല്‍ യുഗത്തിലേക്ക് മടങ്ങാനാവില്ല. പക്ഷെ, തപാലിനെ സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. കത്തുകള്‍ അയയ്‌ക്കുന്നത് ഇന്ന് നന്നേ കുറഞ്ഞിട്ടുണ്ടെങ്കിലും ഔദ്യോഗികമായ കത്തിടപാടുകള്‍ മുഴുവന്‍ നിര്‍വ്വഹിക്കുന്നത് തപാല്‍ വകുപ്പാണ്. കൂടാതെ, പാഴ്സല്‍ സര്‍വീസ്, സാമ്പത്തിക സമ്പാദ്യ സ്‌കീമുകള്‍ തുടങ്ങി പല വിധ സര്‍വീസുകള്‍ ഇന്ന് തപാല്‍ വഴി നല്‍കുന്നുണ്ട്. ഇന്നും ഒരു കത്ത് നമ്മെ തേടിയെത്തുമ്പോള്‍, ഒരു പാഴ്സല്‍ പോസ്റ്റ്മാന്‍ കൊണ്ടുവരുമ്പോള്‍ അറിയാതെ നമുക്ക് തോന്നുന്ന സന്തോഷവും, ആകാംക്ഷയും തന്നെയാണ് ഈ ദിനത്തിന്റെ സൗന്ദര്യവും, പ്രാധാന്യവും.

(കുസാറ്റില്‍ സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

9946199199

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

Kerala

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

India

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

India

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

Kerala

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.